എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/പ്രകൃതിഭംഗിയും കേരള നാടും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിഭംഗിയും കേരള നാടും

പ്രകൃതി എന്ന വാക്ക് തന്നെ നാം ഓരോരുത്തർക്കും കുളിർമയേകുന്ന താണ്. പ്രകൃതി മരങ്ങളും പുഴകളും പക്ഷിമൃഗാദികളും സുന്ദരി മനോഹരി ആയിരിക്കുന്നു.. കളകളം ഒഴുകുന്ന പുഴകളും അരുവികളും പച്ചപ്പാർന്ന പുൽമേടുകളും ഭംഗിയാർന്ന പൂക്കളും വൃക്ഷങ്ങളും പ്രകൃതിയെ സമ്പുഷ്ടമാക്കി ഇരിക്കുന്നു. അതിരാവിലെ ഉയർന്നുവരുന്ന സൂര്യകിരണങ്ങൾ ആലും ഇലകളിൽ ഇരുന്ന് കുറിച്ചിരിക്കുന്ന മഞ്ഞു തുള്ളികളും കിളികളുടെ കലപില ശബ്ദവും മനസ്സിന് ആനന്ദം ആകുന്നു. നമുക്കൊരു പൊതു ഉണർവ്വ് നൽകുന്നു. പച്ചപ്പാർന്ന പ്രകൃതിതന്നെ കണ്ണുകൾക്ക് കൗതുകവും മനസ്സിന് കുളിർമയും ആണ്. കൊച്ചുകൊച്ചു ഗ്രാമങ്ങളും തനിമയാർന്ന മലയാളഭാഷയും ഗ്രാമീണ ഉത്സവാഘോഷങ്ങളും പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. എന്നാൽ ഇന്ന് ഇതെല്ലാം മാഞ്ഞുപോയ ഓർമ്മകളാണ്...... ? എന്നുപറയുന്നതിൽ തെറ്റുണ്ടോ....? മാനവരാശിയുടെ വളർച്ചയിൽ പ്രകൃതിക്ക് അതിന്റെ തനിമ നഷ്ടപ്പെട്ടിരിക്കുന്നു മനുഷ്യരുടെ വിവേചനരഹിതമായ പ്രവർത്തനം പ്രകൃതിയുടെ ജീവൻ ഘട്ടംഘട്ടമായി ഹോമിക്കപ്പെട്ടു. മണ്ണെടുപ്പും കുന്നുകൾ ഇടിച്ചു മനോഹരമായ പാടശേഖരങ്ങൾ നികത്തിയും വൃക്ഷങ്ങൾ മുറിച്ചുമാറ്റി ഭൂമി പരീക്ഷ ഭൂമിയാക്കി മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചു. പണത്തിന് പുറകെ ഭ്രാന്തനായി മനുഷ്യർ സഞ്ചരിക്കുന്നു.. എന്ത് ദുഷ്ട പ്രവർത്തിയും ചെയ്യാൻ തുനിയുന്ന മനുഷ്യർ... വൻ വ്യാവസായിക സ്ഥാപനങ്ങളും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നു, മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ പോലും നിക്ഷേപിക്കാൻ മടി ഇല്ലാതായിരിക്കുന്നു. മാത്രവുമല്ല പുഴകളിലും ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ ഒഴുകുകയും തന്മൂലം അവിടുത്തെ ജലസമ്പത്ത് ഹാനികരം ആവുകയും ചെയ്യുന്നു. " ദൈവത്തിന്റെ സ്വന്തം നാട്"... കേരളം... ഒന്ന് ആലോചിക്കൂ.... അങ്ങനെയാണോ?? മലയാള ഭാഷ കൊണ്ടും അനുഗ്രഹീതർ കേരളീയർ... നമ്മൾ കേരളീയർ ഉന്നത വിദ്യാഭ്യാസത്തിലൂടെ ഉയർന്ന ജോലികൾ കരസ്ഥമാക്കുന്നു മലയാളഭാഷയെ മറക്കുന്നു ഗ്രാമത്തിലെ ചെറിയ ജീവിത സാഹചര്യങ്ങളിൽ നിന്നും നഗരത്തിലെ ഫ്ലാറ്റ് സംസ്കാരത്തിലേക്ക് ചേക്കേറുന്നു. വിദേശ സംസ്കാരത്തിന്റെ പുറകെ നെട്ടോട്ടമോടുന്നു ഭക്ഷണ രീതിയിലും വസ്ത്രധാരണ രീതിയിലും സംസ്കാരത്തിൽ പോലും നമ്മൾ വിദേശികളെ അനുകരിക്കുന്നു.. നമ്മുടെ മാത്രം ആഘോഷമായ ഓണത്തിനു വേണ്ടി ദിവസങ്ങൾ എന്നെ കാത്തിരിക്കുന്ന മലയാളികൾ ഉണ്ടായിരുന്നു. പണ്ട് എന്ന് പറയാം... ഇന്നോ..???? ഓണപ്പൂക്കളം ഓണത്തപ്പനും ഓണപ്പുടവ ഓണക്കളികളും ഊഞ്ഞാലാട്ടവും ഓണപ്പാട്ടുകളും മറന്ന മലയാളി വിരൽതുമ്പ് കൊണ്ട് മൊബൈൽ ഫോണിൽ ഇതെല്ലാം കാണുന്നു ആഘോഷിക്കുന്നു ആനന്ദിക്കുന്നു.. ഇങ്ങനെ പാടെ മാറി പോയ കേരളമാണ് വധ മാതൃഭാഷയെയും പ്രകൃതിയെയും പിറന്ന നാടിനെ സ്നേഹിക്കാൻ ഒരു അവസരം പ്രകൃതി തന്നെ നമുക്ക് ഒരുക്കി തരുമോ?.... നമ്മളിൽ നിന്ന് അകന്നു പോയ പ്രകൃതി ഭംഗി തിരിച്ചു കൊണ്ടു വരാൻ സാധിക്കുമോ??... കേരളസംസ്കാരമേ...,,, പുതുതലമുറയുടെ പ്രവർത്തിയിലൂടെ തിരിച്ചു വന്നാലും.... പിറന്ന നാടിനെയും മാതൃഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന സംരക്ഷിച്ചും കഴിയുന്ന ഒരു പുതിയ തലമുറ പിറക്കട്ടെ എന്ന പ്രാർത്ഥന മാത്രം...

ആദിത്യൻ കെ എസ്
9A ഗവ എൽപിഎസ് പാറമ്പുഴ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം