എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ആരാണ് നമുക്ക് പ്രകൃതി?? മറ്റാരുമല്ല പ്രകൃതി നമുക്ക് നമ്മൾമറ്റാരുമല്ല പ്രകൃതി നമുക്ക് അമ്മ തന്നെ തന്നെയാണ്... നമ്മുടെ പോറ്റമ്മ അല്ലേ നമുക്ക് പ്രകൃതി.. ഈ അമ്മയെ നമ്മൾ വേണ്ടുംവിധം സംരക്ഷിക്കുന്ന ഉണ്ടോ?? ഒന്ന് ആലോചിച്ചു നോക്കിയാലോ...

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ ഉള്ള മാനവരാശിയുടെ പ്രവർത്തനം ലോകജനതയ്ക്ക് നാശത്തിന് കാരണമാകുന്ന ഇല്ലേ. തീർച്ചയായും.. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് ഒന്ന് ആലോചിക്കാൻ വേണ്ടിയല്ലേ നമ്മൾ പാരിസ്ഥിതിക ദിനം ആചരിക്കുന്നത്? ... എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാൻ അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനാഘോഷം പ്രധാനം ചെയ്യുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയാണ് ലക്ഷ്യം. പച്ചപ്പിനെ മുഖം മൂടി അണിഞ്ഞ് നിൽക്കുന്ന ഭൂമിയെ, ഹരിത കേന്ദ്രമായി തന്നെ വരും തലമുറയ്ക്ക് കൈമാറുക അല്ലേ വേണ്ടത്... പ്രകൃതിയുടെ തന്നത് കഴിവ് നിലനിർത്തേണ്ടത് എല്ലാ ജീവജാലങ്ങളുടെയും കടമയാണ്

ആദിത്യൻ കെ എസ്
9 A എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം