എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/ ശരിയായ ഉത്തരം

Schoolwiki സംരംഭത്തിൽ നിന്ന്
ശരിയായ ഉത്തരം

അമ്മേ.......വല്ലാതെ ഉറക്കം വരുന്നു......പക്ഷെ മുത്തശ്ശിയുടെ കഥ കേൾക്കാതെ എങ്ങനാ ഉറങ്ങുക ! മോളേ മുത്തശ്ശി കഥ പറഞ്ഞു തരാം .വരൂ ...... ഇന്നൊരു പുതിയ കഥ വേണം . ആയിക്കോട്ടെ... ഇതിന് ഉത്തരം അനുമോൾ പിന്നീട് മുത്തശ്ശിക്ക് തരണം. ....കേട്ടോ ...... ശരി മുത്തശ്ശി ....കഥ കേൾക്കാൻ ധൃതിയാകുന്നു ..... ഒരിടത്തു ഒരിക്കൽ ചാരു എന്നൊരു പെൺകുട്ടി ജീവിച്ചിരുന്നു . അവൾ നല്ലപോലെ പാട്ട് പാടും , കവിത ചൊല്ലും ......എല്ലാത്തിനും മിടുക്കി ആയിരുന്നു അവൾ.... അവളെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു . അവളുടെ പാട്ടു കേട്ട് അണ്ണാറക്കണ്ണന്മാർ ഓടി എത്തും , പറവകൾ പാറി വരും . അങ്ങനെ ആ സുന്ദരമായ പ്രദേശത്തു എല്ലാവരുടെയും ഓമനയായി അവൾ വളർന്നു . എന്നിട്ടോ .........? അവളുടെ അച്ഛനാകട്ടെ വലിയൊരു കർഷകനാണ് . പാടത്തു് കൈമെയ്യ് മറന്ന് പണിയുന്ന കർഷകൻ. അങ്ങനെയിരിക്കെ അവിടെ മാറ്റങ്ങൾ വന്ന് തുടങ്ങി .ചാരു വളർന്നു ....അച്ഛന് പ്രായമായി.....തീരെ വയ്യാതായി . ആ സ്ഥലം വിൽക്കണം എന്ന തീരുമാനം എടുക്കേണ്ടി വന്നു .... പച്ച വിരിച്ച പാടങ്ങളും പക്ഷിമൃഗാദികളും അവളെ നോക്കി കണ്ണീരൊഴുക്കി . മുത്തശ്ശി.....പാവം ചാരു ......!! അവർ അത് വിറ്റു മറ്റെങ്ങോ പോയി. പുതിയ പുതിയ ആളുകൾ വന്നതോടെ ആ സ്ഥലം മാറിമറിഞ്ഞു ......പച്ചപ്പ്‌ നിറഞ്ഞ പാടങ്ങൾ കെട്ടിടങ്ങളായി... എന്തൊരു ദുരവസ്ഥയാണ് ...മാലിന്യ മുക്തമായിരുന്ന ഈ ഗ്രാമം ചപ്പുകൂനയായി..... അങ്ങനെയിരിക്കെ ആളുകൾക്ക് മാരകമായ ഒരു പകർച്ച വ്യാധി പിടിപെട്ടു... കൊറോണ എന്ന പേരുള്ള ഒരു ജീവി അവിടെ പടർന്നു ...അയ്യോ....പക്ഷികൾക്കും അണ്ണാന്മാർക്കും ഒക്കെ അസുഖം വരില്ലേ മുത്തശ്ശി.... നല്ലത് ചെയ്യുന്നവർക്ക് പെട്ടന്ന് ദുരിതം വരാൻ ദൈവം അനുവദിക്കില്ല ...ദുഷ്ടന്മാരായ ആളുകൾ മരിക്കാൻ തുടങ്ങി ...മാലിന്യം ഇല്ലാതിരുന്നപ്പോ ഇതൊന്നും ഇല്ലായിരുന്നല്ലോ . ശുചിത്വത്തിന്റെ കുറവാ... ശുചിത്വമോ അതെന്താ ...??അനുമോളുടെ ചോദ്യം ....!! അതോ .......മുത്തശ്ശി തുടങ്ങി .നമ്മൾ കൈയും കാലുമൊക്കെ വൃത്തിയായി സൂക്ഷിക്കണം. അതാണ് ശുചിത്വം...!! മോളെ ....ഈ കഥയിൽ പറഞ്ഞപോലെ ശുചിത്വമില്ലാത്തവരാകരുത് നമ്മൾ !!!! മോൾടെ ഉറക്കം പോയി മുത്തശ്ശി...... ഇത് കേട്ടിട്ട് വിഷമമാകുന്നു...വിഷമിക്കേണ്ട...... എനിക്കും എല്ലാവരോടും പറയണം ഇവിടെ വൃത്തിയാക്കാനെന്ന് . ഓ ശരി !! നല്ല കുട്ടിയായി വളരണം.... നമ്മുടെ നാടിനെ രക്ഷിക്കണം ....ചുറ്റുപാടും വൃത്തിയാക്കണം ..മോൾക്ക് വേണ്ടി ഞാൻ ഒരു കുട്ടിചോദ്യം ചോദിക്കാം... ശരിയായ ഉത്തരം പിന്നീട് കണ്ടത്തണം .. എന്താ മുത്തശ്ശി...... നാടും വീടും ഒക്കെ ശുചിത്വമുള്ളതാകണം എന്ന് എന്തുകൊണ്ടാ പറയുന്നേ.?? ഞാൻ ആലോചിക്കാം.. ഓർക്കുക !!! നീ ദൈവത്തിന്റെ ഏറ്റവും വിശിഷ്ടമായ സൃഷ്ട്ടിയാണ്... അസാധ്യമായൊന്നുമില്ലെന്ന് ഓർത്തു ഉത്സാഹിപ്പോൻ ഉയർന്നിടും ..

ദുർഗ്ഗ പ്രസാദ് എസ്
9 ബി എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ