എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/നമുക്ക് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പൊരുതാം

പ്രിയപ്പെട്ടവരെ - ഇതു വരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കയാണ്.ഈ വൈറസിൽ നിന്നും എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കുവാൻ കഴിയും എന്ന് നമുക്ക് മനസ്സിലാക്കാം.
കോറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങൾ ആണ് - ശ്വാസ തടസ്സം , തൊണ്ടയിൽ അസസ്ഥത, വരണ്ട ചുമ, കഠിനമായ പനി. ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക.
ഏങ്ങനെയാണ് ഇത് പകരുന്നത് എന്ന് നമുക്ക് നോക്കാം - സ്പർശനത്തിലൂടെ പകരാം (മനുഷ്യൻ, മൃഗങ്ങൾ, അണുബാധിതമായ വസ്തുക്കൾ)
നിങ്ങളുടെ സമീപത്തുള്ള ആരെങ്കിലും ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോൾ,
ഒപ്പം തന്നെ കോറോണ വൈറസ് കൂടുതലായും ബാധിക്കുന്നത് പ്രായമായ ആളുകൾക്ക് ആണ്.60 വയസ്സിന് മുകളിലുള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത അധികമാണ്.
നിലവിലോ സ്ഥിരമായോ മരുന്ന് കഴിക്കുന്നവരോ ആയ ആളുകൾ
അല്ലെങ്കിൽ ഇപ്പോൾ രോഗ വിമുക്തി നേടിയവർ പക്ഷേ നല്ല ആരോഗ്യമുള്ള ഒരാളെപ്പോലും ബാധിക്കുവാൻ ഈ വൈറസിന് കഴിയും ചുരുങ്ങിയ പക്ഷം അവരിൽ നിന്ന് 3 അടിയെങ്കിലും ദുരം പാലിക്കണം.
സോപ്പും വെള്ളവും ഉപയോഗിച്ച് സ്ഥിരമായി കൈകൾ കഴുകുക, പ്രത്യേകിച്ചും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചുരുങ്ങിയത് 20 സെക്കന്റെങ്കിലും കൈകൾ കഴുകി എന്ന് ഉറപ്പുവരുത്തുക
നഖങ്ങൾക്ക് അടിയിലും വിരലുകൾക്ക് ചുറ്റും വൃത്തിയാക്കൂ .
കൊറോണ വൈറസിനെ ശുചിത്വം പാലിച്ച് പരാജയപ്പെടുത്തുക.
നന്ദി.

ആദിത്യൻ ബിനു
9 എ എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം