എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/താങ്ങായി തണലായി
താങ്ങായി തണലായി
ജനാലയിലൂടെ കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു ഏഴാം ക്ലാസുകാരിയായ നേഹ. കോവിഡ് കാലമായതിനാൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്തതു അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ പെട്ടെന്ന് ആ ദൃശ്യം വന്നെത്തി. 18 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി പുറത്തു എന്തോ വിൽക്കുന്നു...അവളിൽ അത് കൗതുകമുണർത്തി അതെന്തെന്നു അറിയാനുള്ള ആകാംഷ അവളുടെ കണ്ണുകളിൽ തിളങ്ങി. പെട്ടെന്നായിരുന്നു അമ്മയുടെ വിളി..തിരിച്ചെത്തിയ നേഹ ജനാലകൾക്കിടയിലൂടെ അവളെ തിരഞ്ഞു....പക്ഷെ കഴിഞ്ഞില്ല... പിറ്റേന്നും അവൾ ആ പെൺകുട്ടിയെ കാത്തിരുന്നു...അതാ ആ പെൺകുട്ടി..പെൺകുട്ടി എന്തുചെയ്യുകയാണെന്നറിയാനുള്ള ആകാംക്ഷ അവളെ ആ കുട്ടിയുടെ മുന്നിൽ എത്തിച്ചു... പെൺകുട്ടിയുടെ പ്രവർത്തി നേഹയെ അത്ഭുതപ്പെടുത്തി... വഴിയാത്രക്കാർക്ക് സൗജന്യമായി മാസ്ക് വിൽക്കുകയായിരുന്നു ... എല്ലാവരും പേടിച്ചു വീട്ടിൽ തന്നെ ഇരിക്കുന്ന ഈ അവസരത്തിൽ സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന നേഹയുടെ ചോദ്യത്തിനുള്ള മറുപടി ഹൃദയത്തെ സ്പർശിക്കുന്നത് ആയിരുന്നു... "ഈ നശിച്ച കോവിഡ് എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുത്തി...എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാവരുത്”... നേഹയുടെ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവന്നത് ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമന്റെ മേശപ്പുറത്തു എഴുതിവച്ചിരുന്ന വാക്കുകളായിരുന്നു... "ഈ ലോകത്തുകൂടി നാം ഒരിക്കലേ പോകുകയുള്ളൂ..ആ യാത്രയിൽ മറ്റുള്ളവരെ സഹായിക്കുവാനും സന്തോഷിപ്പിക്കുവാനും ലഭിക്കുന്ന അവസരങ്ങൾ ഒന്നും പാഴാക്കരുത് " പിറ്റേന്നുമുതൽ നേഹയും ആ പെൺകുട്ടിക്കൊപ്പം കൂടി...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ