എസ് സി എൽ പി എസ് കോട്ടക്കൽ മാള

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് സി എൽ പി എസ് കോട്ടക്കൽ മാള
വിലാസം
മാള

മാള
,
മാള പി.ഒ.
,
680732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 06 - 1949
വിവരങ്ങൾ
ഫോൺ0480 2897500
ഇമെയിൽsclpskottakalmala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23519 (സമേതം)
യുഡൈസ് കോഡ്32070904004
വിക്കിഡാറ്റQ64089179
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ344
ആകെ വിദ്യാർത്ഥികൾ590
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മേരീസ്
പി.ടി.എ. പ്രസിഡണ്ട്പി .എം .ഷെരീഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷെഹീറ നിസ്സാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നിലാണ്.

പൂരങ്ങളുടെ ജന്മഭൂമിയായ കലയുടെ കേളികൊട്ടുയരുന്ന തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്തായി മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സോക്കോർസോ കോൺവെന്റ് എൽ പി സ്കൂൾ ടൗണിൽ നിന്നും കിഴക്കുമാറി കോട്ടക്കൽ എന്ന ഗ്രാമപ്രദേശത്താണ് ഈ വിദ്യാലയം ആരംഭിച്ചത് സിഎംസി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം.

കുന്നുകളും നെൽ വയലുകളും നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഇവിടം മുതലാളിമാർ, പണി ആളുകൾ, കർഷകത്തൊഴിലാളികൾ, കുടിയാന്മാർ ഇതായിരുന്നു അന്നത്തെ സാമൂഹിക അവസ്ഥ. കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗ്ഗം. സാംസ്കാരികമായി മുൻപന്തിയിൽ നിൽക്കുന്ന ജനസമൂഹമാണ് ഇവിടെയുള്ളത്

പതിമൂന്നാം നൂറ്റാണ്ടിന്റെ കൊടുങ്ങല്ലൂരിൽ ഉണ്ടായ വർഗീയ ലഹളയെ തുടർന്ന് സമ്പന്നരും വ്യാപാരികളുമായി യൂദന്മാർ മാളയിലേക്ക് കുടിയേറി പാർക്കുകയും അന്നത്തെ നാടുവാഴിയായിരുന്ന കോടശ്ശേരി കർത്താവിന്റെ അനുവാദത്തോടെ അങ്ങാടിയിൽ തെരുവും കച്ചവടസ്ഥാപനങ്ങളും നിർമ്മിക്കുകയും ചെയ്തു. അഭയസ്ഥാനം എന്ന് അർത്ഥമുള്ള 'മാളോഹ്' എന്ന പദം ലോപിച്ചാണ് മാള എന്ന പേര് ഉണ്ടായത്. യഹൂദരുടെ കുടിയേറ്റവും മാളക്കടവിന്റെ സാമീപ്യവും  കൊച്ചി തുറമുഖ പട്ടണമായി ബന്ധപ്പെടുന്നതിനുo മാളയുടെ സാമൂഹികവും സാമ്പത്തിക മണ്ഡലങ്ങളുടെ വികസനത്തിനും വഴിതെളിച്ചു

ആദ്യകാലത്ത് മുസ്ലിം വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനായി ഓത്തുപള്ളി ഉണ്ടായിരുന്നു കൂടാതെ കോട്ടയ്ക്കൽ കൊവേന്തയിലെ ബഹുമാനപ്പെട്ട അച്ചന്മാരുടെ നേതൃത്വത്തിൽ നിലത്തെഴുത്തു അഭ്യസിപ്പിച്ചിരുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നുവെങ്കിലും കാടുകളും കുന്നുകളും നിറഞ്ഞ കോട്ടക്കൽ പ്രദേശത്തുനിന്നും ടൗണിലേക്കുള്ള യാത്രാക്ലേശം നിമിത്തം പിഞ്ചുകുഞ്ഞുങ്ങൾക്ക് അവിടെ പോയി വിദ്യ അഭ്യസിക്കുക എന്നത് ദുസ്സഹമായി തീർന്നു. ഈ പശ്ചാത്തലത്തിൽ കോട്ടക്കൽ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായി. ഈ അഭിപ്രായം അന്നത്തെ അമ്പഴക്കാട് സെന്റ് ജോസഫ്‌സ് മഠാധിപ ജെനെറലമ്മആയ ബ. സ്‌കൊളോസ്റ്റിക്കമ്മയെ  അറിയിക്കുകയും തുടർന്ന് മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം കോട്ടക്കൽ കൊവേന്തയിൽ നിന്ന് 5 ഏക്കർ ദാനം ആയും 4 ഏക്കർ വളരെ കുറഞ്ഞ വിലയ്ക്കും ലഭിച്ചു

1949 ഫെബ്രുവരി നാലാം തീയതി 4 മണിക്ക് നിത്യസഹായ മാതാവിന്റെ (സോക്കോർസോ ) നാമധേയത്തിൽ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപന കർമ്മം അവിഭക്ത തൃശ്ശൂർ രൂപതയിലെ അന്നത്തെ മെത്രാൻ അഭിവന്ദ്യ മാർ ജോർജ് ആലപ്പാട്ട് തിരുമേനി നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

പഴമയുടെ കെട്ടും മട്ടും വിട്ടു മൂന്നു നിലകളിലായി തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം ഈ നാടിന്റെ അഭിമാനമാണ് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു.  13 ഡിവിഷനുകളായി 590 ഓളം വിദ്യാർത്ഥികൾ ഇന്ന് ഉണ്ട്

നാളിതുവരെ 13 പ്രധാന അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സി.പ്രസന്നയുടെ  നേതൃത്വത്തിൽ 14 അധ്യാപകർ കർമ്മോത്സുകരായി ആയി ഈ വിദ്യാലയത്തെ നയിക്കുന്നു

  • അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന കെട്ടിടം.
  • ഓഫീസ് റൂം, സ്റ്റാഫ് റൂം
  • കമ്പ്യൂട്ടർ ലാബ്
  • പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ്‌ മുറികൾ
  • ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ
  • സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യത്തോടുകൂടിയ ഹാൾ
  • എല്ലാ ക്ലാസ്സ്‌ മുറികളിലും 2 ഫാൻ,ലൈറ്റ്
  • പാചകശാല
  • വാട്ടർ പ്യൂരിഫയർ
  • ടോയ്ലറ്റ് സൗകര്യങ്ങൾ
  • കളിസ്ഥലം,കളിയുപകരണങ്ങൾ
  • ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം
  • ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്
  • കുഴൽ കിണർ
  • മഴവെള്ള സംഭരണി
  • സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

എസ് ആർ ജി യോഗങ്ങളും സ്റ്റാഫ് മീറ്റിങ്ങുകളും അധ്യാപകർക്ക് പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ ആസൂത്രണം ചെയ്യുന്നതിന് സഹായകമാകുന്നു അവധിക്കാല പരിശീലന പരിപാടികളിലും ക്ലസ്റ്റർ യോഗങ്ങളിലും അധ്യാപകർ പങ്കെടുക്കുകയും മാറ്റങ്ങൾ ഉൾക്കൊണ്ട് ക്ലാസ് റൂം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു സിഎംസി എജുക്കേഷൻ നേതൃത്വത്തിൽ അധ്യാപകർക്കായി  ക്ലാസുകൾ നടത്തുന്നു വർഷത്തിലൊരിക്കൽ രൂപതാ തലത്തിൽ അധ്യാപകർക്ക് മാർഗ്ഗനിർദ്ദേശ ക്ലാസ്സുകൾ നൽകുന്നു

മുൻ സാരഥികൾ

ഈ സ്ഥാപനത്തിന് പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫബിയോള യാണ്

സിസ്റ്റർ. ഫബിയോള - 5/6/1949

സിസ്റ്റർ ക്ലാര മഗ്ദലേന - 4/6/1961

സിസ്റ്റർ മേരി ജോസഫ് - 6/6/1961 to 14/4/1971

സിസ്റ്റർ മാർക്ക് - 1/6/1971 to 15/8/1977

സിസ്റ്റർ ബയാത്ത - 16/8/1977 to 31/5/1983

സിസ്റ്റർ അബിലിയാ - 3/6/1983 to 30/4/1987

സിസ്റ്റർ വാൾട്ടർ - 1/5/1987 to 31/3/1993

സിസ്റ്റർ യോവന്ന - 1/4/1993 to 31/3/1995

സിസ്റ്റർ സെന്റോള - 1/4/1995 to 30/4/1998

സിസ്റ്റർ ഫ്ലോസി - 1/5/1998 to 5/6/2000

സിസ്റ്റർ റൂബി - 5/6/2000 to 1/6/2002

സിസ്റ്റർ പ്രിയ - 1/6/2002 to 31/5/2010

സിസ്റ്റർ തെരേസ് - 1/6/2010 to 31/5/2016

സിസ്റ്റർ പ്രസന്ന - 1/6/2016 to 4/5/2022

സിസ്റ്റർ മേരീസ് - 5/5/2022 to

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

യഹൂദ മതത്തിൽ പെട്ട സാറാ, നോബ ,സൂസന്ന, എന്നിവരെ കൂടാതെ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട അനേകം വൈദികർ, അധ്യാപകർ, സമർപ്പിതർ, ഡോക്ടർമാർ തുടങ്ങി വിവിധ നിലകളിൽ പ്രശസ്തരായ അനേകം വ്യക്തികൾ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. മുൻ രാഷ്ട്രപതി ശ്രീ എപിജെ അബ്ദുൽ കലാമിന്റെ ഗ്രൂപ്പിലെ അംഗമായ ഫാദർ ജോർജ് അത്തപ്പിള്ളി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു എന്ന വസ്തുത ഏറെ അഭിമാനത്തോടെ സ്മരിക്കുന്നു നിസ്വാർത്ഥ സേവനത്തിന്റെയും ത്യാഗത്തിന്റെയും നിറകുടമായി വിളങ്ങുന്ന ഈ വിദ്യാപീഠം നാലു പ്രാവശ്യം മാള ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കി  

നേട്ടങ്ങൾ .അവാർഡുകൾ.

നാലു തവണ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് നിരവധി വർഷങ്ങളിൽ ജില്ലാതല സയൻസ് എക്സിബിഷൻ  ഒന്നാംസ്ഥാനം ഉപജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ ഗണിതശാസ്ത്ര സാമൂഹിക മേളയിയിലും ഉപജില്ലാകലോത്സവങ്ങളിലും ഓവറോൾ ഫസ്റ്റ് / സെക്കൻഡുകൾ എന്നിവ തുടർച്ചയായി കരസ്ഥമാക്കി വരുന്നു.e LSS സ്കോളർഷിപ്പ് മിനി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് അങ്ങനെ പാഠ്യേതര രംഗത്ത് ഏറ്റവും ഉയർന്ന സ്ഥാനം തന്നെ ഈ സ്ഥാപനം പുലർത്തുന്നുണ്ട്  

വഴികാട്ടി

മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 900 മീറ്റർ ദൂരം, ഗവൺമെന്റ് ഹോസ്പിറ്റലിനു സമീപം.

(മാളയിൽ നിന്നും അന്നമനടയ്ക്കുള്ള റോഡ് )

Map