ബാല്യത്തിന്റെ ഓർമ്മകൾ
ഒരു പേമാരിയായ് പെയ്യവേ...
കാലത്തിന്റെ നെടുവീർപ്പൊരു
ചങ്ങലയായിത്തീരവേ…
തിരിച്ചുപോകട്ടെ ഞാനാ-
അരളിപൂത്ത ഇടവഴിയിലെ,
ചോലവെള്ളത്തിലേക്ക്.
നഗ്നപാദങ്ങളെ കാത്തിരിക്കുമാ-
ചെമ്മൺപാതയിലേക്ക്,
ചിതലരിച്ചൊടിഞ്ഞ പഴയ
ബെഞ്ചിലേക്ക്.
ബാല്യത്തിന്റെയില നനഞ്ഞ ഓർമ്മകൾ
ഈ വരണ്ട മനസ്സിൽ പെയ്യുന്നു.
അവയ്‍ക്കിപ്പോഴും
വസന്തത്തിന്റെ മണവും
ഹിമകണത്തിന്റെ കുളിരുമാണ്;
പക്ഷേ !
എനിക്കു കഴിയുന്നില്ല
കാലത്തിന്റെ ചങ്ങലക്കെട്ടുകൾ തകർക്കാൻ.