എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/കോർത്തു പിടിച്ച കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോർത്തു പിടിച്ച കൈകൾ
പാതിയിൽ പരിഞ്ഞുപോയ കൂട്ടുകാർ
അവരെ ഓർത്താണിന്നെൻ വിലാപം
കാണുന്നില്ലയെങ്കിലും  എൻ കനവിലവരുണ്ട്
ഓടിക്കളിച്ചതും ഓടിപ്പിടിച്ചതും ഒന്നിച്ചുണ്ടെതും
പിന്നെ ഒരുമിച്ചു പഠിച്ചതും എല്ലാം ഓർമ്മകൾ
എന്റെ വിദ്യാലയവും അതിലെയാറു വർഷവും
ഒരു പൂ വിരിഞ്ഞ് കൊഴിഞ്ഞ ലാഘവത്തിലായ് പോയ്
ഒരിക്കലീ അങ്കണത്തിൽ കൈകോർത്ത ഞങ്ങൾ
നാലു വഴിക്കായ് പിരിഞ്ഞു പോയി 
ഇനിയാ നടവഴിയിൽ കൈ പിടിക്കാൻ 
കാത്തുനിൽക്കാനുമാരുമില്ലാതായി.
ലയയും ആനും ഞാനും നന്ദുവും 
ദിക്കിയും അശ്വതിയും നഴ്സറിയിൽ...
ഒന്നിച്ചു കോർത്ത കരങ്ങൾ, ‍ഞങ്ങൾ
അറിയാതൊരു ദിനം അഴി‍‍ഞ്ഞു പോയ് 
കോറോണ വന്നു സർക്കാർ സ്കൂൾ അടച്ചു.
ഈ ഒരവധിക്കാലം കഴി‍ഞ്ഞ് സ്കൂൾ തുറക്കുമ്പോൾ 
ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല 
ഞങ്ങളെ നാലാം ക്ലാസിന്
ശ്രേയ ലക്ഷ്മി
4 എസ് എ എൽ പി സ്കൂൾ തരിയോട് ,വയനാട്,വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത