എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിലാപം


യാതൊരു പക്ഷഭേദമില്ലാതെ ദുഷ്ടന്മാരും നല്ല വെയിലും മഞ്ഞും മഴയും ചൂടും തണുപ്പും ചൊരിയുന്ന പ്രകൃതി ജീവജാലകളോടും ചോദിക്കുന്നു ."എന്തിനാണ് എന്നെ മുറിവേല്പിക്കുന്നത് ? "ജീവന്റെ ജലം ആവോളം പകർന്നു തന്ന എന്റെ ജല മാർഗങ്ങൾ മണ്ണിട്ട് മൂടിയിട്ടും ,മതിയായില്ലേ എന്നോടുള്ള പരാക്രമം ?

   വന വിഭവങ്ങൾ ചൂഷണം ചെയ്തിട്ടും എന്തേ നിങ്ങളുടെ ആർത്തി തീരുന്നില്ലേ .? മഴയായി 

ഞാൻ പെയ്തിറങ്ങി ചിരിയായി ഒലിച്ചിറങ്ങി കാറ്റിലൂടെ ഞാൻ എനിക്ക് തണലായി എന്നിട്ടും .. എന്നിട്ടും? എന്തേഎന്നോട് ഈ ക്രുരത . ഇനി വരുന്ന തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ എന്ന കവിയുടെ ചോദ്യവും "ഭൂമിക്കരു ചരമഗീതം "എഴുതിയ കവിയുടെ പ്രവചനം ധർഷ്ടിയം ആകുമോ എന്ന് ഞാൻ ഭയപ്പെടുന്നു .പക്ഷികളുടെ കുജനം കേട്ട് ഉണർന്നിരുന്ന ഞാൻ ചോര കുഞ്ഞുങ്ങളുടെ വിലാപം കേട്ട് ഞെട്ടി ഉണരുന്നു .താലോലിക്ക കരങ്ങൾ കരാളഹസ്തം ആകുന്നു . വയ്യ സഹിച്ചു സഹിച്ചു വയ്യ . വാർദ്ദ്‌ക്കിയം അനുഗ്രഹം ആകേണ്ട നിങ്ങൾ അഗതിമന്ദിരങ്ങൾ പണിഞ്ഞ എന്റേശരീരത്തിൽ ഭാരം ഏറുന്നു .ക്ഷമയുടെ നെല്ലിപ്പലകകൾ എത്തി നിൽക്കുന്ന ഞാൻ മഴയായി കൊടുങ്കറ്റായി നിങ്ങളിൽ പെയ്തു ഇറങ്ങും .എന്നെ പിന്തിരിപ്പിക്കാൻ ആരും ശ്രെമിക്കേണ്ട .എന്റെ വേദന ആരും മനസിലാക്കിയുരുന്നില്ല ഉരുകി ഞാൻ പടുകുയിലേയ്ക്ക് വീഴുകയാണ് ഈശ്വര



ആദിത്യൻ
6 എഫ് എസ് എൻ യൂ പി എസ് കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം