എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/അക്ഷരവൃക്ഷം/ നമ്മുടെ അമ്മ
നമ്മുടെ അമ്മ
പരിസ്ഥിതി ദൈവം മാനവജനതയ്ക്ക് കനിഞ്ഞ് നൽകിയ സ്വർണ്ണകനി. ആ കനി നിറഞ്ഞ ദൈവത്തിൻറെ സ്വന്തം നാടായ കേരളം. ദേശാടന കിളികൾ പറന്നു രസിക്കുന്ന നാട്.തെങ്ങുകളും പലവർണ്ണ കിളികളും ആടിയുലയുന്ന കേരളം.സത്യം പറഞ്ഞാൽ ഇവിടം ഒരു സ്വർഗം തന്നെ. പക്ഷെ ഇപ്പോൾ കേരളത്തിൻറെ സ്ഥിതി വളരെ ദയനീയമാണ്. "എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം" എന്ന കവിയുടെ ഭാവന പഴയ കേരളമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ കേരളത്തിലെ പരിസ്ഥിതി കാണുമ്പോൾ ഈ വരികൾ മാറ്റിയെഴുതണം. "എവിടെത്തിരിഞ്ഞൊന്നുനോക്കിയാലും പുഴകഴിൽ മാലിന്യകൂമ്പാരം മാത്രം" മാനവർക്ക് പ്ളാസ്റ്റിക്ക് ഇല്ലാതെ ജീവിതം ഇല്ല. പഴയ ജനതയിലെ കർഷകർ ഉഴുതുമറിച്ച് ഫലഭൂയിഷ്ഠമായ മണ്ണിനെ നാം മലിനമാക്കി. അതിനാൽ ഇതുപോലുള്ള വസ്തുക്കളുടെ ഉപയോഗം നാം പരമാവധി കുറയ്ക്കണം.ഫാക്ടറികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കി വിടുന്നതിലൂടെ മനുഷ്യർ പുഴ മലിനമാക്കുകയാണ് ചെയ്യുന്നത്. ദൈവം നൽകിയ ഈ സ്വത്തിനെ നമ്മൾ നശിപ്പിക്കരുത്.പരിസ്ഥിതി നമ്മുടെ അമ്മയാണ്. "ഈ അമ്മയെ ആദരിക്കൂ സംരക്ഷിക്കൂ"
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം