എസ് എൻ ഡി പി എൽ പി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം/ഓർമ്മയായ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയായ അവധിക്കാലം

ഞാൻ എല്ലാ വർഷത്തേക്കാളും ഗംഭീരമായി ഈ അവധിക്കാലം ആഘോഷിക്കാൻ ഇരിക്കുകയായിരുന്നു... ഏറെ മുൻപുതന്നെ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റുകൾ എടുത്തിരുന്നു... യാത്രകൾ ഒക്കെ നേരത്തെ തീരുമാനിച്ചിരുന്നു...

മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ അയിരുന്നെങ്കിലും ഞങ്ങളുടെ ക്ലാസ്സിൽ മുഴുവനും Sent off ൻ്റെ ചർച്ചകളായിരുന്നു...

മാർച്ച് പത്താം തീയ്യതി ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും തകർത്തു കൊണ്ട് അവധി പ്രഖ്യാപനമെത്തി.... ഞങ്ങളുടെ സങ്കടം കണ്ട ഉഷ ടീച്ചർ മൊബൈലിൽ ഫോട്ടോ എടുത്തും മിഠായി വാങ്ങിതന്നും ഞങ്ങളെ ആശ്വസിപ്പിച്ചു...

എന്നാലും സ്കൂളിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അന്ന് ക്ലാസ്സിൽ വന്നതും വരാത്തതുമായ കൂട്ടുകാരോടൊത്ത് കൂടിയിരിക്കാൻ ഇനി ഒരവസരമില്ലല്ലോ എന്ന സങ്കടവും ഷൈലാമ്മയുടെ ചോറും കറികളും ഓർമ്മയായി.... ഉഷടീച്ചർ പറഞ്ഞതുപോലെ TC വാങ്ങാൻ വരുമ്പോൾ ഞങ്ങൾക്ക് നൽകാമെന്നു പറഞ്ഞ Sent off ഉം Photo എടുപ്പും മനസ്സിൽ ഒരു പ്രതീക്ഷയായി നിന്നു....

ലോകമാകെ കോവിഡ് 19 മഹാമാരിയുടെ മുമ്പിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, കണ്ടും, കേട്ടും, വായിച്ചും ഞാനും അതിൻ്റെ ഭീകരത ഉൾക്കൊണ്ടു.... Lock down പ്രഖ്യാപിച്ച സാഹചര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി നിർദ്ദേശിച്ചതുപോലെ ചെറുതെങ്കിലും ഒരു അടുക്കളക്കോട്ടം ഒരുക്കുന്നതിന് ഞാനും അച്ഛനോടൊപ്പം ഇറങ്ങി... അച്ഛൻ ചാണകവും കുമ്മായവും ചേർത്ത് മണ്ണ് തയ്യാറാക്കി Grow Bag ൽ നിറച്ചു... വിവിധയിനം പച്ചക്കറിവിത്തുകൾ ഞാൻ നട്ടു... സസ്യങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗത്തു നിന്നും എനിക്ക് കിട്ടിയ അറിവും ഞാൻ നടത്തിയ കൃഷി പരീക്ഷണങ്ങളും എനിക്ക് ഈ അവസരത്തിൽ സഹായകമായി... അന്നു മുതൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പച്ചക്കറി പരിപാലനം എൻ്റെ ദിനചര്യയായി മാറി...

Lock Down കാലം ഒരു മാസത്തിലേറെ പിന്നിട്ടിരിക്കുന്നു... ഞങ്ങൾ നട്ട പച്ചക്കറികൾ വിളവെടുപ്പിന് പാകമായി നിൽക്കുന്നതു കാണുമ്പോൾ, ഈ മഹാ വ്യാധി കാരണം എനിക്ക് നഷ്ടമായ അവധിക്കാലവും യാത്രകളും ഞാൻ മറന്നു പോകുന്നു...

അമേയ അഭിലാഷ്
4B എസ്‌ . എൻ .ഡി .പി.എൽ. പി സ്കൂൾ തിരുമേനി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം