എസ് എസ് എ ഐ യു പി എസ് പടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ് എസ് എ ഐ യു പി എസ് പടിയൂർ
വിലാസം
പടിയൂർ

പടിയൂർ
,
പടിയൂർ പി.ഒ.
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽssaiupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്23351 (സമേതം)
യുഡൈസ് കോഡ്32071601203
വിക്കിഡാറ്റQ64090745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുരാജി വി ആർ
പി.ടി.എ. പ്രസിഡണ്ട്സബീഷ് എ വി
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി രാജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണഎസ് എസ് എ ഐ യു പി എസ് പടിയൂർ.

ചരിത്രം

ചരിത്രം ഉറങ്ങുന്ന ഗ്രാമം

1498 കാലങ്ങളിലാണ് പറങ്കികളുടെ കേരളത്തിലേയ്ക്കുള്ള വരവ്.വാസ്ക്കോഡഗാമയുടെ വരവിന് പത്ത് വർഷം മുൻപ് പീറോ ഡി കോവിൽ ഹോ എന്ന വ്യക്തി പോർച്ചുഗീസിൽ നിന്നും ചെറിയ സംഘത്തോടൊപ്പം മലബാറിൽ എത്തിയിരുന്നു. ആ ചെറു സംഘത്തിന്റെ തുടർച്ചക്കാരാണ് കണ്ണൂരിലെ ആംഗ്ലോ ഇന്ത്യക്കാർ.


പടിയൂർ,പൂമംഗലം ,മതിലകം പ്രദേശങ്ങളിൽ ആംഗ്ലോ ഇന്ത്യൻ എത്തിപ്പെട്ടത് 1540 കളിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും പള്ളികളെ രക്ഷിക്കുവാൻ ഗോവയിൽനിന്നും വരുത്തിയ പടയാളികളാണ് ഇവിടത്തെ ആഗ്ലോ ഇന്ത്യക്കാർ പെരേരക്കാരും സിമേന്തിക്കാരും എപ്പോഴും കലഹിക്കുന്നവരായതുകൊണ്ട് പെരേരക്കാരെ മതിലകത്തും സിമേന്തിക്കാരെ കാടുകുറ്റി പ്രദേശത്തുമാണ് താമസിപ്പിച്ചത്. അന്നു വന്ന പടയാളികളിൽ ഏറെപ്പേരും സിമേന്തിക്കാരും പെരേരക്കാരുമായിരുന്നു.ഇവിടത്തെ സൈന്യാധിപന്റെ പേര് പെതിരി മിഖായേൽ പെരേര എന്നായിരുന്നു.

പടിയൂർ സ്ഥലനാമ ചരിത്രം

കേരളത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ദിവ്യബലി അർപ്പിച്ചിരുന്ന

അഞ്ചുപള്ളികളിൽ ഒന്നാണ് അരിപ്പാലം സെമിനാരി പള്ളി.പള്ളി സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിന് പൂക്കാട് എന്നാണ് അരിയപ്പെട്ടിരുന്നത്.കുലമറിയം എന്നപൂക്കൾ എല്ലാ പ്രദേശത്തും ധാരാളമായി കാണപ്പെട്ടിരുന്നു. പൂക്കാട് എന്ന പദം സായ്പ്പന്മാർ ഉച്ചരിക്കുമ്പോൾ പൂക്കോട് എന്നാണ് നമുക്ക് തോന്നുക.പിന്നീട് ആ പ്രദേശം പൂക്കോട് എന്ന് വിളിക്കപ്പെട്ടു.

ദിവാന്റെ അധീനതയിൽ വലിയ പാടശേഖരം ഉണ്ടായിരുന്നു.വേങ്ങാട്ട് പാടശേഖരവും കുട്ടാടം പാടശേഖരവും എന്നാണ് അറിയപ്പെട്ടിരുന്നത്.വേങ്ങാട്ടു പാടശേഖരം കടവാരം മുതൽ വളവനങ്ങാടി വരെ നീണ്ടു കിടക്കുന്ന പ്രദേശമായിരുന്നു.കൊയ്ത്ത് കഴിയുമ്പോൾ നെല്ല് കലവറയിൽ ഉണക്കി സൂക്ഷിക്കും.അന്ന് കലവറ ഉണ്ടാക്കിയിരുന്നത് മെതി കഴിയുമ്പോൾ

ലഭിക്കുന്ന വൈക്കോൽ കയർ രൂപത്തിൽ പിരിക്കുന്നു. അതിനു ശേഷം കമ്മ്യൂണിസ്റ്റ് പച്ചയും ,മറ്റു ചില പച്ചിലകളും അരച്ച് പിഴിഞ്ഞെടുത്ത ചാറിൽവൈക്കോൽ കയർ ‍മുക്കി വയ്ക്കും‍ .പിന്നീട് ഈ വൈക്കോൽ കയർ വൃത്താകൃതിയിൽ ഒന്നിനുമീതെ കയർ വരത്തക്കവണ്ണം ഏകദേശം മൂന്നര കോൽ ഉയരത്തോളം ഉണ്ടാക്കും.ഇരുവശവും ചാണകം മെഴുകും.ഇതിലാണ് നെല്ല് സൂക്ഷിക്കുക.

വേങ്ങാട്ട് പാടശേഖരം കൊയ്ത്തിൽ ഒരു പാട് പേർ പങ്കെടുത്തിരുന്നു. മഞ്ചാട്ടി എന്ന വർഗത്തിൽപ്പെട്ട ധാരാളം പേർ കൊയ്യാൻവന്നിരുന്നു. കൊയ്ത്ത് അക്കാലത്ത് ഒരു ഉത്സവം പോലെയാണ് നടത്തിയിരുന്നത്. രാത്രിയായാൽ ഇവർ പാട്ടും നൃത്തവും ചെയ്ത് ഉല്ലസിക്കുമായിരുന്നു.ഇവർക്ക് നൃത്തം ചെയ്യുന്നതിനായി ദിവാൻ ഒരു തറ പണിതു.അന്നു മുതൽ ആ പ്രദേശത്തിന് മഞ്ചാടിത്തറ എന്ന പേരു വന്നു.

പതിനാറാം നൂറ്റാണ്ടിൽ ഒലിയപ്പുറം പ്രദേശത്തെ ആദ്യകവാടം സ്ഥിതി ചെയ്തിരുന്നത് ചെട്ടിയങ്ങാടിയിൽ ആയിരുന്നു.ഈ കടവിൽ നിന്നും മൂഞ്ഞനാട് വഴി കാട്ടൂരിനടുത്ത എടതിരുത്തി വരെ വഴിയുണ്ടായിരുന്നതായി പറയപ്പെടുന്നു. പടിയൂർ പഞ്ചായത്തിന്റെ ആദ്യ വഴികളിൽ ഒന്നായിരുന്നു ചെട്ടിയങ്ങാടി- മൂഞ്ഞനാട് റോഡ്.

ഈ റോഡിനടുത്തായി ഒരു അങ്ങാടിയുണ്ടായിരുന്നു. ചെട്ടികൾ നടത്തുന്ന അവിൽ കച്ചവടം കീർത്തി കേട്ടതായിരുന്നു.സമീപപ്രദേശത്തുള്ള അമ്പലങ്ങളിലേക്ക് പൂജയ്ക്കായും മറ്റും ഇവിടെ നിന്നും അവിലും ,മലരും കൊണ്ടുപോയിരുന്നു.ചെട്ടികൾ നടത്തുന്ന അങ്ങാടി ആയതുകൊണ്ട് ആ സ്ഥലത്തെ ചെട്ടിയങ്ങാടി എന്നു വിളിക്കപ്പെട്ടു.

പടിയൂരിന്റെ ചുറ്റു പ്രദേശത്ത് വലിയ കമാനങ്ങൾ ഉണ്ടായിരുന്നു. ആനകൾക്ക് കടന്നു പോകുന്നതിനുവേണ്ടി നല്ല ഉയരത്തിലുള്ള പടികൾ ആയിരുന്നു അത്.പടിഞ്ഞാറ് തൃപ്പേക്കുളം ക്ഷേത്രപടിയും ,കിഴക്ക് കൂടൽമാണിക്യം ക്ഷേത്രപടിയും ,പായമ്മൽ ശത്രുഘ്ന ക്ഷേത്രപ്പടിയും കൽപ്പറമ്പ് ശിവക്ഷേത്രപ്പടിയും ,തെക്ക് വൈക്കം ക്ഷേത്രപ്പടിയും ,വടക്ക് പോത്താനി ശിവക്ഷേത്രപ്പടിയും ആയിരുന്നു.ഇവയിൽ തൃപ്പേക്കുളം ക്ഷേത്രപ്പടിയും കൂടൽ മാണിക്യക്ഷേത്രപ്പടിയും ,കൊട്ടാരകവാടം പോലെ

വലുതായിരുന്നു.ഈപടികൾ കടന്നുവേണം പടിയൂരിലേക്ക് പ്രവേശിക്കാൻ .പടികൾ നിറഞ്ഞ സ്ഥലമായതുകൊണ്ട് പടിയൂർ എന്ന പേര് ലഭിച്ചു.

പടിയൂർ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂൾ ആരംഭ ചരിത്രം

1959 ൽ തുടക്കമിട്ട ഒരാലോചനയുടെ പര്യവസാനമാണ് ആംഗ്ലോ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് സെബാസ്റ്റ്യൻ സ്ക്കൂൾ പ്രവർത്തനം. 1943 ൽ ‍‍ഡോൺ ബോസ്ക്കോ സ്ക്കൂൾ സ്ഥാപിച്ച ബർണാ‍ഡ് പെരേര,സിൽവസ്റ്റർ ന്യൂനസ്, ജെ.ജെ.പെരേര എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചാണ് സ്ക്കൂൾ തുടങ്ങിയത്.എന്നാൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂളിന്റെ തുടക്കത്തിനുള്ള പ്രചോദനമുണ്ടായത് ബോർഡ് ചെയർമാനും ,സ്റ്റീഫൻ പാദുവയുമായും ഡോൺബോസ്ക്കോ സ്ക്കൂളിനെ സംബന്ധിച്ച് ചില ഉരസ്സലുകൾ ഉണ്ടായതാണ്.ബെന്നിച്ചയുടെ പിതാവ് ബെർണാഡ് പെരേര ,ആന്റണി മാസ്റ്ററുടെ പിതാവ് ജോസഫ് പിൻഹിരോ ജെ.ജെ. പെരേര എന്നിവരുടെ നേതൃത്വത്തിൽ ബൃഹത് കമ്മിറ്റി രൂപീകരിക്കുകയും സ്ക്കൂൾ നിർമ്മാണത്തിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോവുകയും ചെയ്തു.സ്ക്കൂൾ നിർമ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തുവാൻ പണം സംഭാവനയായി സ്വീകരിക്കുന്നതിനേക്കാൾ നല്ലത് ഒരു പിടി അരി സംഭാവനയായി സ്വരൂപിക്കുന്നതാണ് എന്ന് കമ്മിറ്റിക്കാരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കാരണം അരിയില്ലാത്ത വീടുകൾ ഉണ്ടാവില്ലല്ലോ.” ഒരു പിടി അരി തരൂ"അതായിരുന്നു അന്ന് കമ്മിറ്റിക്കാരുടെ മുദ്രാവാക്യം.വളരെ വേഗത്തിൽ സംഭാവനകൾ സ്വരൂപിക്കാനും സ്കൂൾ നിർമ്മാണം ആരംഭിക്കാനും കമ്മിറ്റിക്ക് കഴിഞ്ഞു. അക്കാലത്ത് അഞ്ച് രൂപ സംഭാവന കുറച്ചു പേർ നൽകി. സ്വർണം പവന് 130 രൂപ വിലയുള്ള കാലമാണത്. കല്ലിക്കാട്ട് ശ്രീധരൻമാസ്റ്റർ ,കെ.ബി.കൊച്ചുമുഹമ്മദ്,കൊടുങ്ങൂക്കാരൻ വേലായുധൻ എന്നിവർ അഞ്ച് രൂപ സംഭാവന ചെയ്തവരിൽ ചിലരാണ്. അങ്ങനെ ഒന്നരക്കൊല്ലം കൊണ്ട് സ്ക്കൂളിന്റെ നിർമ്മാണം പൂർത്തിയായി.1964 മെയ് 15 ന് സ്ക്കൂളിന്റെ പണി ഭാഗികമായി പൂർത്തിയാവുകയും 1964

ജൂൺ നാലാം തിയ്യതി ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. ആന്റണി മാസ്റ്ററുടെ പിതാവ് ജോസഫ് പിൻ ഹിറോ നല്ലൊരു തുക സ്ക്കൂളിനു വേണ്ടി സംഭാവനയായി നൽകി.

പടിയൂർ പഞ്ചായത്തിലെ വളവനങ്ങാടിയിൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂൾ കഴിഞ്ഞ അമ്പത്തി ഒൻപത് വർഷമായി പ്രവർത്തിച്ചു വരുന്നു. ബർണാഡ് പെരേര ജോസഫ് പിൻ ഹിരോ ,ജെ.ജെ പെരേര എന്നിവരുടെ നോതൃത്വത്തിൽ ഒരുബൃഹദ് കമ്മിറ്റി രൂപീകരിക്കുകയും സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തു. 1964 മെയ് അഞ്ചിന് സ്ക്കൂളിന്റെ നിർമ്മാണം പൂർണമായിതീരുകയും ‍1964 ജൂൺ നാലിന് ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. സ്റ്റാൻലി റോഡ്രിഗ്സ് ആണ് ഇപ്പോഴത്തെ മാനേജർ .അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത് . 127 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്.10അദ്ധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ഉണ്ട്. ശ്രീമതി വി.ആർ.സുരാജി ടീച്ചറാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി ചിഞ്ചുവാണ് ഇപ്പോഴത്തെ പി.ടി.എ.പ്രസിഡന്റ്.

സ്കൂൾ ചരിത്രം- ആന്റണി പിൻഹിരോ മാസ്റ്ററുടെ ഓർമ്മകളിലൂടെ

ഒരു സായാഹ്നത്തിൽ സുഹൃത്തുക്കൾ കൂടിയിരിക്കുന്ന വർത്തമാനത്തിൽനിന്നും ചോർന്നു കിട്ടിയ ഒരു വാർത്ത .കേരള ഗവണ്മെന്റ് സ്കൂളുകൾ ആവശ്യമായ പ്രദേശങ്ങളിൽ അപേക്ഷകൾ പരിശോധിച്ച് വിദ്യാലയങ്ങൾ അനുവദിക്കുന്നതായ പരസ്യം. ഈ അറിവിന്റെ വെളിച്ചത്തിലാണ് അന്നത്തെ ഡോൺ ബോസ്ക്കോ ആംഗ്ലോ ഇന്ത്യൻ ലോവർ പ്രൈമറി സ്കൂളിന്റെ മാനേജർ ജെ.ജെ.പെരേരയെ സമീപിക്കുന്നത്. അദ്ദേഹം ഡോൺ ബോസ്ക്കോ സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ ആവശ്യമായ അപേക്ഷ തയ്യാറാക്കുക,ട്രഷറിയിൽ ചലാൻ അടയ്ക്കുക മുതലായ കാര്യങ്ങൾ ചെയ്യാൻ എന്നെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തിന്റെ എല്ലാ ആശീർവാദവും പ്രോത്സാഹനവും വാഗ്ദാനം ചെയ്യുകയും ചെയ്തു.അപേക്ഷ തയ്യാറാക്കി ഒപ്പിടീക്കുവാൻ സെൻ്‍ട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ ആൻ‍ഡ് സോഷ്യൽ വെൽഫയർ ഓഫീസിൽ എത്തുന്നു. അവരുമായി ഉണ്ടായ സംഭാഷണത്തിൽ നിരാശനായി പടിയൂർ യൂണിറ്റിന്റെ അധികാരപരിധിയിൽ മറ്റൊരു സ്ഥാപനത്തിനു കൂടെ അപേക്ഷ സമർപ്പിക്കുന്നു. ഭാഗ്യവശാൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ സ്കൂളിന്റെ അപേക്ഷയാണ് ഗവണ്മെന്റ് അനുവദിച്ചത്.അങ്ങിനെ തികച്ചും യാദൃശ്ചികമാണ് സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ സ്കൂളിന്റെ തുടക്കം.

ഓലമേഞ്ഞ ഷെഡ്ഡിൽ രണ്ടു ക്ലാസ്സ് റൂം തയ്യാറാക്കുകയും രണ്ട് ഡിവിഷനിലായി അറുപതോളം വിദ്യാർത്ഥികളും ആന്റണി മാസ്റ്ററും ഉൾപ്പെടെ മൂന്ന് അധ്യാപകരും ഒരു പ്യൂണും 1964ജൂൺ 4ന് ഒരു പുതിയ അധ്യയന വർഷം ആരംഭിച്ചു.

പരിസരവാസികളായ സർവരുടെയും അകമഴിഞ്ഞ സഹകരണവും

ആദ്യബാച്ചിലെ വിദ്യർത്ഥികളുടെ ഉത്സാഹവും സഹ അധ്യാപകരുടെ സഹകരണവും തുടക്കത്തിൽ തന്നെ സന്തോഷമുളവാക്കി.

മൂന്നാം വർഷാരംഭത്തിൽ ഏകദേശം ആറ് ഡിവിഷനും മുന്നൂറോളം വിദ്യർത്ഥികളും ഹെഡ് മാസ്റ്റർ ഉൾപ്പെടെ ആറ് ക്ലാസ്സ് ടീച്ചേഴ്സും ,സംസ്കൃതം ഉറുദു ,അറബിക്,ഡ്രോയിംങ്ങ് ടീച്ചേഴ്സും പ്യൂണും കൂടി പതിനൊന്ന് സ്റ്റാഫും ഉണ്ടായിരുന്ന സ്ഥാപനം ആറാം വർശത്തോടു കൂടെ പതിനൊന്ന് ക്ലാസ്സ് ടീച്ചറും മറ്റ് ആറ് അദ്ധ്യാപകരും പ്യൂണും ഉൾപ്പെടെ പതിനെട്ട് സ്റ്റാഫുമായി വളർന്നു. ഈ അവസ്ഥ വളരെക്കാലം നീണ്ടുനിന്നു.

1964 ൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ .ആന്റണി പിൻഹിരോ ആയിരുന്നു. 1965 ൽ ഒരു വർഷം ലില്ലി ടീച്ചർ ഹെഡ്മിസ്ട്രസ് ആയി. പിന്നീട് 1966മുതൽ 1993 വരെ ആന്റണി മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ.1993ൽ ഏപ്രിൽ മാസം മുതൽ ജൂൺ വരെ മേരി ടീച്ചർ ആയിരുന്നു പ്രധാന അധ്യാപിക.പിന്നീട് മാനേജ്മെന്റിന്റെ ആഗ്രഹ പ്രകാരം ദേവസ്സിമാഷിനെ പ്രധാനാധ്യാപകൻ ആക്കി.1993 ജൂലൈ മുതൽ നവംബർ വരെ മാത്രമേ ദേവസ്സി മാഷിന് ആ സ്ഥാനത്തിരിക്കാൻ സാധിച്ചുള്ളൂ. നവംബറിൽ സർവ്വീസിലിരിക്കെ അദ്ദേഹം അന്തരിച്ചു. പിന്നീട് 1993 നവംബറിൽ ലില്ലി ടീച്ചർ എച്ച്.എം.ആയി. 1998 ഏപ്രിലിൽ ലില്ലി ടീച്ചർ റിട്ടയേർഡ് ആയതിനെ തുടർന്ന് ജോണി മാഷ് എച്ച് എം.ആയി. 2003 ൽ ജോണി മാഷ് റിട്ടയേർഡ് ആയതിനെ തുടർന്ന്

സെബാസ്റ്റ്യൻ പെരേര മാസ്റ്റർ എച്ച്.എം.ആയി . സെബാസ്റ്റ്യൻ പെരേര മാസ്റ്റർ വിദേശത്ത് ജോലിയ്ക്കായി പോയതിനെ തുടർന്ന് 2009മുതൽ സുരാജി ടീച്ചർ എച്ച് .എം.ആയി സേവനമനുഷ്ഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

ബർണാഡ് പെരേര

1909 ൽ ഒലിയപ്പുറത്ത് ജനനം. സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂളിന്റെ ആദ്യ മാനേജർ.ദീർഘകാലം ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷണൽ&സോഷ്യൽഅസ്സോസിയേഷൻ പ്രസിഡന്റ് ആയിരുന്നു.ആംഗ്ലോ ഇന്ത്യൻ ക്ലബ്ബും സെന്റ് സെബാസ്റ്റ്യൻ സ്ക്കൂളും നിർമ്മിക്കുന്നതിൽപ്രധാന പങ്കു വഹിച്ചു. ശ്രീ ജെ.ജെ.പെരേര

2-2-1921 ൽ ഒലിയപ്പുറം കലവറപ്പറമ്പിൽ മൈക്കിൾ‍ ജോസഫ് പെരേരയുടെയും റോസ പെരേരയുടെയും മകനായി ജനനം.പടിയൂർ പഞ്ചായത്ത് മെമ്പർആയിരുന്നു.ചുരുങ്ങിയകാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഡോൺ ബോസ്കോ സ്ക്കൂളിന്റെ

ആദ്യ കാല അധ്യാപകരിൽ ഒരാൾ .സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

ഡൊമിനിക് പെരേര

ഒലിയപ്പുറം കലവറപ്പറമ്പിൽ മൈക്കിൾ ജോസഫ് പെരേരയുടെയും റോസപെരേരയുടെയും മകനായി 6-9-1926 ൽജനനം.ഏകദേശംപതിനേഴ് കൊല്ലത്തോളം പടിയൂർ പ‍ഞ്ചായത്ത് മെമ്പർ ആയിരുന്നു.

നീണ്ടകാലം സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മാനേജരായിരുന്നു. ആൾ കേരള ആംഗ്ലോ ഇൻഡ്യൻ അസോസിയേഷൻ സംസ്ഥാന സമിതി അംഗമായിരുന്നു. സെന്റ് സെബാസ്റ്റ്യൻ സ്കൂൾ നിർമ്മാണത്തിന് മുഖ്യ പങ്കു വഹിച്ചു .അദ്ദേഹം 5-12-2003 ൽ അന്തരിച്ചു.

ജോസഫ് പിൻഹിരോ

1906 ൽ ജനനം,യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ.പടിയൂർ ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ എന്നീ സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു.സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഒരു ഭാഗത്തിന്റെ മുഴുവൻ നിർമ്മാണ ചെലവും അദ്ദേഹം വഹിച്ചു. സമുദായാംഗങ്ങളെ സംഘടിപ്പിക്കുന്നതിൽ പ്രത്യേക കഴിവ് പ്രകടിപ്പിച്ചിരുന്ന അദ്ദേഹം 18-12-1977 ൽ അന്തരിച്ചു.

അത്തോ ആർ.പെരേര

കലവറപ്പറമ്പിൽ റോക്കി പെരേരയുടെയും തായമ്മ പെരേരയുടെയും മകനായി 24-12-1930 ൽ ജനനം. സർക്കാർ സർവ്വീസിൽ പഞ്ചായത്ത് മാനേജരായിരുന്നു. ദീർഘകാലം ഡോൺബോസ്ക്കോ സ്കൂൾ,സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവയുടെ നിർമ്മാണത്തിന് മുഖ്യ പങ്കു വഹിച്ചു.17-10-2002ൽ അന്തരിച്ചു.

പീറ്റർ പെരേര

1953 ഫെബ്രുവരി 2ന് കലവറപ്പറമ്പിൽ ജോർജ്ജ് പെരേരയുടെയും,മേരി പെരേരയുടെയും മകനായി ജനിച്ചു.ഡോൺ ബോസ്കോ സ്ക്കൂളിൽ ദീർഘകാലം മാനേജർആയി സേവനമനുഷ്ഠിച്ചു.2009-2011 വരെ ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന ട്രഷറർ ആയിരുന്നു.

മാർട്ടിൻ പെരേര

ഇഗ്നേഷ്യസ് പെരേരയുടെയും ഫിലോമിന പെരേരയുടെയും മകനായി 1967മാർച്ച് 18ന് ജനിച്ചു. 2007 -2009 കാലഘട്ടത്തിൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു.സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നു.

സ്റ്റാൻലി റോഡ്രിഗ്സ്

റോക്കി റോഡ്രിഗ്സിന്റെയും റോസ റോഡ്രിഗ്സിന്റെയും മകനായി 1951 ജൂൺ 2ന് ജനിച്ചു. വിവിധകാലഘട്ടത്തിൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോഴും മാനേജരായി തുടരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map