എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് --ഫ്രീഡം ഫെസ്റ്റ്
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസിലെ ഫ്രീഡം ഫെസ്റ്റ് ആഗസ്റ്റ് 9ന് ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.ഹെഡ് മിസ്ട്രസ് റാണി ടീച്ചർ ഉദ്‌ഘാടനം ചെയ്ത സ്പെഷ്യൽ അസ്സെംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് ദിന സന്ദേശം കുട്ടികൾ വായിച്ചു,ഗിരിജ ടീച്ചർ പ്രസന്റേഷൻ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള ആർഡിനോ പ്രൊജെക്ടുകൾ (ഡാൻസിങ് എൽ ഇ ഡി,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,ഹെൻ),ഫേസ് സെൻസിങ് ഗെയിമുകൾ,കാർ ഗെയിം,തുടങ്ങിയവയെല്ലാം പ്രദർശിപ്പിച്ചു വിവരിച്ചു നൽകി.സ്കൂളിലെ അഞ്ചു മുതൽ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും കാണാൻ അവസരം നൽകി..കുട്ടികൾക്കും അദ്ധ്യാപകർക്കും മികച്ച ഒരു അനുഭവമായിരുന്നുകുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി.അതിൽ നിന്ന് 10 എ യിലെ മുഹമ്മദ് റഹ്മാൻ ഒന്നാം സ്ഥാനം നേടി