എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/ബോധവൽക്കരണ ക്ലാസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യകരമായ ജീവിതംആയുർവേദത്തിലൂടെ

കുട്ടികളുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,ഈ മഹാമാരി കാലത്ത് ചികിത്സയോടൊപ്പം ആരോഗ്യപരിപാലനത്തിനും രോഗപ്രതിരോധത്തിനും പ്രാധാന്യം ഏറിയിരിക്കുന്നു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ പ്രാമുഖ്യം നൽകേണ്ടത് രോഗപ്രതിരോധത്തി നാണ്



പോഷകാഹാരവും ആരോഗ്യസംരക്ഷണവും കുട്ടികളിൽ

"പോഷകാഹാരവും ആരോഗ്യ സംരക്ഷണവും കുട്ടികളിൽ...

ഈ കോവിഡ് മഹാമാരി കാലത്ത് കുട്ടികളുടെ ആരോഗ്യ സംരക്ഷണവും പ്രതിരോധശേഷിയും ഉറപ്പാക്കേണ്ടത് അധ്യാപകരായ നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. നമ്മുടെ വിദ്യാലയത്തിൽ പോഷകാഹാരം ആരോഗ്യസംരക്ഷണവും കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി മെഡിക്കൽ കോളേജിലെ ഡോക്ടർ വിഷ്ണു നയിച്ച ബോധവൽക്കരണ ക്ലാസ് 24/9/21ന് ഓൺലൈൻ വഴി സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ വളർച്ചയ്ക്കു ആരോഗ്യത്തിനും സമ്പൂർണ്ണ ആഹാരം അത്യാവശ്യമാണ്.പോഷകാഹാരത്തിന്റെ ഗുണങ്ങളും ,നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അനുവദനീയമായ ആഹാരക്രമങ്ങൾ, വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ എന്തെല്ലാമാണെന്നും, ഇലക്കറികൾ മറ്റു പച്ചക്കറികൾ ,പഴങ്ങൾ മുതലായവ ധാരാളം ഭക്ഷിക്കണം എന്നും നെയ്യ് ,വെണ്ണ, സസ്യ എണ്ണ, മൃഗാഹാരങ്ങൾഎന്നിവ വളരെ മിതമായി മാത്രം ഉപയോഗിക്കുകയും,ഫാസ്റ്റ് ഫുഡ്,ടിൻഫുഡ് എന്നിവ കഴിവതും ഒഴിവാക്കുക. ആഹാരം ഉപയോഗിക്കുന്നത് എപ്പോഴും വൃത്തിയോടും ശുദ്ധിയോടുംആവണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ക്ലാസ്സെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെയധികം ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ഇത്.

പാചകമേള

പാചകം ഒരു കലയാണ്. പോഷകസമൃദ്ധമായ ആഹാരമാണ് ഓരോ വ്യക്തികളെയും ആരോഗ്യവാൻമാരാക്കുന്നത്. ഈ കോവിഡ് മഹാമാരി കാലത്ത് കുട്ടികളുടെ ആരോഗ്യ സംരക്ഷണമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി വിദ്യാലയത്തിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് പാചകമേള നടത്തുകയുണ്ടായി. പോഷകസമൃദ്ധമായ നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും കുട്ടികൾക്ക് എത്രത്തോളം ഗുണകരമാണിത് എന്ന് വിവരിക്കുകയും ചെയ്യുകയുണ്ടായി. അതിൽ നിന്ന് വളരെ നല്ല രുചിക്കൂട്ട് തയ്യാറാക്കിയവരെ തിരഞ്ഞെടുത്ത് ക്ലാസ് അടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. രക്ഷിതാക്കൾ ഈ പ്രവർത്തനം വളരെയധികം ഉത്സാഹത്തോടെയാണ് ഏറ്റെടുത്തത്.

ആയുർ സൗഖ്യ ക്ലാസ്സ്

ആരോഗ്യകരമായ ജീവിതംആയുർവേദത്തിലൂടെ

നമ്മുടെ കുട്ടികൾക്ക് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഒക്ടോബർ 8-ാം തീയതി ആയുർ സൗഖ്യ ക്ലാസ് സംഘടിപ്പിച്ചു ,ഈ മഹാമാരി കാലത്ത് ചികിത്സയോടൊപ്പം ആരോഗ്യപരിപാലനത്തിനും രോഗപ്രതിരോധത്തിനും പ്രാധാന്യം ഏറിയിരിക്കുന്നു രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ പ്രാമുഖ്യം നൽകേണ്ടത് രോഗപ്രതിരോധത്തി നാണ് .

ആരോഗ്യകരമായ ജീവിതംആയുർവേദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി മെഡിക്കൽ കോളേജിലെ ഡോക്ടർ ഇന്ദുലേഖ യാണ് ക്ലാസ്സ് നയിച്ചത്.ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ് അതിനായി പഴങ്ങൾ, പച്ചക്കറികൾ പരിപ്പുവർഗങ്ങൾ ,മുട്ട, മത്സ്യം എന്നിവ ശരിയായ അളവിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും, കുട്ടികൾ ഒരു മണിക്കൂറെങ്കിലും ശരീരാദ്ധ്വാനം നൽകുന്ന വ്യായാമം, കളികൾ, നൃത്തം എന്നിവയിലേതെങ്കിലും ഏർപ്പെടുത്തണമെന്നും കുട്ടികളിലെ ശാരീരിക മാനസിക ഉല്ലാസം ഉണ്ടാക്കുന്നതിനും , ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുമെന്നും മനസ്സിലാക്കി കൊടുത്തു.

വ്യക്തിശുചിത്വം, ഗൃഹശുചിത്വം ,പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ . വ്യക്തികൾ പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്, അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളുടെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരുശതമാനം ഒഴിവാക്കാൻ കഴിയും. കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെയധികം ഉപകാരപ്രദമായ ക്ലാസായിരുന്നു.