എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്/അക്ഷരവൃക്ഷം/വ്യാധി (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
വ്യാധി


കൊറോണ എന്നൊരു വ്യാധി പടർന്നു
കലിയുഗ മതിനുടെ വരവറിയിച്ചു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൻ
പ്രാണ നെടുക്കാൻ വന്നൊരു വ്യാധി
വ്യഗ്രതയോടെ കരുതിയിരിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
കെട്ടിപ്പുണരുക അരുതേ നമ്മൾ
പുഞ്ചിരി കൊണ്ട് പുതുക്കാം ബന്ധം
കൈ കഴുകുന്നതു ശീലമതാക്കാം
മൂക്കും വായും മൂടി നടക്കാം
കണക്കിനണുക്കളെ ദൂരെയകറ്റാം
പാലിക്കാതെ നടന്നാൽ പിന്നെ
ആറടി മണ്ണിൽ നിവർന്നു കിടക്കാം

 

(ശീലക്ഷ്മി കെ എസ്
4B എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത