എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്/അക്ഷരവൃക്ഷം/കൊറോണ വൈറസിന്റെ ആത്മകഥ (കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിന്റെ ആത്മകഥ

ഞാൻ കൊറോണ വൈറസ് . ഞാനും നിങ്ങളെ പോലെ ഈ പ്രകൃതിയിലെ ഒരു അംഗമാണ് . ചൈനയിലെ ഒരു കാട്ടിൽ ഒരു മൃഗത്തിന്റെ വയറ്റിലാണ് ഞാൻ ജീവിച്ചിരുന്നത് . ആ മൃഗത്തിനെ പിടിച്ചു വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടു പോയി വിറ്റു . അവിടെ വെച്ച് ഇറച്ചി വെട്ടുകാരന്റെ കൈകളിലൂടെ ഞാൻ അവന്റെ ശരീരത്തിലേക്കും മറ്റു പല ശരീരങ്ങളിലേക്കും വ്യാപിച്ചു . ഇന്ന് ഞാൻ ലോകത്തിൽ തന്നെ നിറഞ്ഞു കഴിഞ്ഞു . ഞാൻ ഇപ്പോൾ നിങ്ങളുടെ ഹരിത സുന്ദരമായ കൊച്ചു കേരളത്തിലും എത്തി കഴിഞ്ഞു . ഞാൻ കാരണം ഇവിടെ പല ഗുണങ്ങളും ഉണ്ടായി . അതിൽ ചിലത് ഞാൻ പറയാം . സമയം ഇല്ലാത്തവർക്ക് ഇഷ്ടം പോലെ സമയം , കുടുംബത്തോടൊത്തു കൂടാനുള്ള അവസരം , ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിച്ചു . അസൂയ , വെറുപ്പ് , പകയില്ലാത്ത ജീവിതം , വർഗീയ പ്രസംഗങ്ങൾ ഇല്ല , ഹോട്ടലുകൾ ഇല്ല . പ്രകൃതിയിലെ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി , പീഡനങ്ങൾ ഇല്ല . രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ല , മദ്യമില്ല , മയക്കുമരുന്നില്ല . വാഹനാപകടങ്ങൾ ഇല്ല . അങ്ങനെ പലതും .

അമേയ .സി ജി
2 A എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ