എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/പ്രതിഭാ സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്

എസ് ഡി പി വൈ സ്കൂളുകളുടെ പ്രതിഭാ സംഗമം രണ്ടായിരത്തി പത്തൊമ്പത് ആഗസ്ത് രണ്ടാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു.എസ് ഡി പി വൈ സ്കൂളുകളുടെ ചരിത്രത്തിലാദ്യമായാണ് ഒരു വിദ്യാഭ്യാസ മന്ത്രി ക്ഷണം സ്വീകരിച്ചെത്തിയത്.എസ് ഡി പി വൈ കെ പി എം എച്ച് എസ് ലെ എൻസിസി , എസ് പി സി കേഡറ്റ്സിന്റെ സല്യൂട്ട് സ്വീകരിച്ചശേഷം പഞ്ചവാദ്യമേളത്തോടെയാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത് .വൈഭവങ്ങളുടെ വൈവിധ്യമാണ് നമുക്കുചുറ്റമുള്ള പഠിതാക്കളെന്നും അവരിലെ വൈവിധ്യം കണ്ടെത്തി മികവുറ്റവരാക്കണമെന്നും അതിൽ അധ്യാപകരുടേയും രക്ഷകർത്താക്കളുടേയും പങ്ക് വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണെന്നും ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു. രണ്ടായിരത്തി പതിനെട്ട് രണ്ടായിരത്തി പത്തൊമ്പത് വർഷത്തിൽ എസ് എസ് എൽ സി,പ്ലസ് ടു,ബികോം എന്നീ ബാച്ചുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളേയും എൽ എസ് എസ് വിഭാഗത്തിൽ സ്കോളർഷിപ്പു നേടിയ കുട്ടികളേയുമാണ് അദ്ദേഹം ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്.യോഗം പ്രസിഡന്റ് എ കെ സന്തോഷ് , എം എൽ എ ജോൺ ഫെർണാണ്ടസ് , പ്രധാന അധ്യാപകർ , രക്ഷകർത്താക്കൾ ,സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യോഗം പ്രസിഡന്റ് എ കെ സന്തോഷ് അദ്ദേഹത്തിന് ഉപഹാര സമർപ്പണം നടത്തി.

പഞ്ചവാദ്യ അകമ്പടിയോടെ വേദിയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ മന്ത്രി
ഗാർഡ് ഓഫ് ഓണർ നൽകി മന്ത്രിയെ സ്വീകരിക്കുവാൻ തയ്യാറായി നിൽക്കുന്ന എസ് പി സി ടീം
ബുൾബുൾ സ്വാഗതം ചെയ്യുന്നു
വിദ്യാഭ്യാസ മന്ത്രി വേദിയിൽ
സദസ്സിനെ അഭിസംബോധന ചെയ്യുന്നു
ഉദ്ഘാടന കർമ്മം നി‍ർവഹിക്കുന്ന മന്ത്രി
അവാർഡ് ഏറ്റുവാങ്ങുന്ന അശ്വിൻ അശോക്
വിസിറ്റേഴ്സ് ഡയറിയിൽ മന്ത്രി കുറിച്ചിട്ടത്