എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/അന്താരാഷ്ട്ര നാണയപ്രദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര നാണയപ്രദ‍ർശനം ജൂലൈ ഇരുപത്താറ് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.പറവൂർ സ്വദേശിയായ വിശ്വനാഥന്റെ ശേഖരത്തിലുള്ള നൂറ്റി തോണ്ണൂറ്റെട്ട് രാജ്യങ്ങളിലെ നാണയങ്ങളും നൂറ്റി അമ്പത്തിമൂന്നു രാജ്യങ്ങളിലെ കറൻസികളും നൂറ്റിഎഴുപത്താറു രാജ്യങ്ങളിലെ സ്റ്റാമ്പുകളുമാണ് പ്രദ‍‍ർശനത്തിലുണ്ടാരുന്നത്.ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിൽ മുംബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേ ബസ് യാത്രക്കിടെ ലഭിച്ച അമ്പതുപൈസയുടെ ശ്രീലങ്കൻ നാണയമാണ് വിശ്വനാഥന് നാണയ ശേഖരത്തിന് പ്രചോദനമായത്.എ ഡി അമ്പത്തിനാലിൽ തലസ്ഥാന നഗരം കത്തിയമരുമ്പോഴും കൊട്ടാരത്തിൽ വീണ വായിച്ചുകൊണ്ടിരുന്ന റോമൻ സാമ്രാജ്യത്തിലെ നീറോ ചക്രവർത്തിയുടെ കാലത്തെ നാണയം,ബി സി അ‍‍ഞ്ചാംനൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങൾ,ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള സിസിക്രിയയിലെ പെസാനിയൻ സാമ്രാജ്യത്തിലെ രണ്ടായിരത്തഞ്ഞൂറു വർഷം പഴക്കമുള്ള നാണയങ്ങൾ,ഗ്രീക്കുദേവതയായ അദീനയുടെ ചിത്രം ഉൾക്കൊള്ളുന്ന നാണയം തുടങ്ങി വൈവിധ്യങ്ങളായ ശേഖരങ്ങളാണ് പ്രദർശനത്തിനായി സ്കൂളിൽ ഒരുക്കിയത്. വിദ്യാർത്ഥികൾക്ക് ചരിത്രപഠനത്തിന് കൂടി വകയൊരുക്കുന്നതായിരുന്നു പ്രദർശനം.സ്കൂൾ മാനേജർ സി പി കിഷോർ പ്രദ‍ർശനം ഉദ്ഘാടനം ചെയ്തു.ഇ കെ മുരളീധരൻ മാസ്റ്റർ, സി ജി പ്രതാപൻ,നാടക സംവിധായകനായ മീനാ രാജ്,നാടക നടൻ ജോസഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

പോസ്റ്റർ
ഉദ്ഘാടനം നിർവഹിക്കുന്ന സ്കൂൾ മാനേജർ
കറൻസികളെ കുറിച്ച് വിശദീകരിക്കുന്ന വിശ്വനാഥൻ
വിശ്വനാഥൻ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു
പ്രദർശനം കാണുന്ന കുട്ടികൾ
നാണയ ശേഖരം
കറൻസികളുടെ ശേഖരം
സ്റ്റാമ്പുശേഖരം
അപൂർവ്വ നാണയ ശേഖരം