സഹായം Reading Problems? Click here


എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ാം തീയതി ചൊവ്വാഴ്ച സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ തനതു ചികിത്സാരീതികളുടേയെല്ലാം സമന്വയമായ 'ആയുഷിന്റെ' നിർദ്ദേശപ്രകാരമാണ് പരിപാടികൾ സംഘടിപ്പിച്ചത്.'ആർട്ട് ഓഫ് ലിവിംഗ്'ഇൻസ്ട്രക്ടർ ആയ ശ്രീലതയുടെ നേതൃത്വത്തിൽ നടപ്പന്തലിൽവച്ച് യോഗപരിശീലനം നടക്കുകയുണ്ടായി.അമ്പതോളം ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകരും അദ്ധ്യാപകരും എൻ.സി.സി കേഡറ്റ്സും ജെ.ആർ.സി അംഗങ്ങളായ കുട്ടികളും സ്പോർട്സ് പരിശീലക കുട്ടികളും ഇതിൽ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റും യോഗം പ്രതിനിധികളും സന്നിഹിതരായി രുന്നു.രാവിലെ ഏഴു മണിക്കു തുടങ്ങിയ പരിശീലനം 8.15 നു് അവസാനിച്ചു.തുടർന്ന് അസംബ്ലിയിൽ വച്ച് 9 E ലെ ആദിൻഅലി നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി.