LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
48002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48002
യൂണിറ്റ് നമ്പർLK/2021/48002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഅംന ലയാൻ
ഡെപ്യൂട്ടി ലീഡർസി എ ഷാക്കിർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇസ്ഹാഖ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റംഷിദ
അവസാനം തിരുത്തിയത്
03-12-2023Sohs

TECHIE MOM

 
Techie Mom
 
Techie Mom

പൊതു വിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമായ മുഴുവൻ ടെക്നോളജിയും സാങ്കേതികവിദ്യയും സമൂഹ നന്മക്ക്ഉദകുന്ന രീതിയിൽ കൈകാര്യം ചെയ്യുക എന്ന ചിന്തയിൽ നിന്ന് അരീക്കോട് എസ് ഒ എച് എസ് ലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്തു. അതിലൊന്നാണ് I T തൊട്ടടുത്തുള്ള കോളനി നിവാസികളിൽ എത്തിക്കുക എന്നത് . അതിനായി അരീക്കോട്  ഉളള കോളനികളെ കുറിച്ച് അന്വേഷിച്ചു മനസിലാക്കി. യൂണിറ്റ് ലീഡർ അംന ലയാനിന്റെ  നേത്യത്വത്തിൽ വാർഡ് മെമ്പർ റംല യുമായി സംസാരിച്ചു.Techie Mom എന്ന പേരിൽ Unit ലെ കുട്ടികൾ Nov : 11 ന് പെരുമ്പറമ്പിലെ വിയറ്റ്നാം കോളനിയിൽ എത്തി അവിടെ യുള്ള 20 തോളം അമ്മമാർക്ക് IT ക്ലാസ്സ് എടുത്തു 2 മണിക്ക് ആരംഭിച്ച പരിപാടി വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. എച് എം അബ്ദുൽ കരീം സാർ , ഹരിസ് മാഷ്, കൈറ്റ് മാസ്റ്റർ മുസ്ഫർ  sir, റoഷിദ ടീച്ചർ തുടങ്ങിയ വർ പങ്കെടുത്തു. മിഥ്‌ ലാജ് ടി.ടി അമ്മ മാർക്കുള്ള ക്ലാസസിന്റെ നിയന്ത്രണം ഏറ്റെടുത്തു - ലിബർ ഓഫീസ്  റൈറ്റർ , ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ  എന്നിവ  പരിചയപെടുത്തി. വൈകുന്നേരം 5 മണി വരെ ക്ലാസ് എടുത്തു.

ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ക്ലാസ്സ്

സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾ എൽകെ വിദ്യാർഥികൾ സ്കൂൾ ഐ ടി ലാബിൽ വെച്ച് നടത്തി.മലയാളം ടൈപ്പിങ്ങും ഫ്രീ സോഫ്റ്റ്‌വെയറുകളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു.

 
IT പരിശീലനം

പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം

 
വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം
 
ഐടി പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  സമീപ സ്കൂൾ ആയ ഗവൺമെൻറ് യുപി സ്കൂൾ പുളിക്കലിൽ പഠിക്കുന്ന നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഐടി പരിശീലനം നൽകി.

 
ഐ ടി പരിശീലനം

അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന് തൊട്ടടുത്തുള്ള അയൽക്കൂട്ടത്തിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി.പരിപാടി വാർഡ് മെമ്പർ   സുഹ്റ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ ഷിഫിൻ, നിദാൽ എന്നിവർ   പരിശീലനത്തിന് നേതൃത്വം നൽകി.

 
അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം