Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


10175-നാഷണൽ സർവ്വീസ് സ്കീം
Basic Details
HSS Code10175
Academic Year2025-26
Revenue Districtകോഴിക്കോട്
Educational Districtവടകര
Sub Districtനാദാപുരം
Leaders
Volunteer Leader Plus One-1അൻസിയ റോസ്
Volunteer Leader Plus One-2മുഹമ്മദ് ഷാനിഫ്
Volunteer Leader Plus Two-1ശിവന്യ സജി
Volunteer Leader Plus Two-2ഷാമിൽ ഹമീദ്
Programme OfficerAbdul Razaq E
അവസാനം തിരുത്തിയത്
27-09-2025Vadakara16042


പരിസ്ഥി ദിനം 2025

 
പരിസ്ഥിതി ദിനപ്രതിജ്ഞ
 
പരിസ്ഥിതി ദിനാചരണം

എൻ എസ് എസ് , റോവർ റൈഞ്ചർ യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പായന്റവിട മൂസ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ടി എസ് ഭാഗ്യലക്ഷ്മി, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഇ അബ്ദു റസാഖ് ,  ടി കെ ജാബിർ, എം ടി രേണുക, മുഹമ്മദ് താനിയറ്റ, ടി നവാസ്, വി താജു, മുഹമ്മദ് ടി പി, ഫാദിൽ അഷ്റഫ്, ആയിഷ, ഫാത്തിമ, ഷമ്മാസ് പി പി, മുഹമ്മദ് റിഷാൻ പി പി തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനപ്രതിജ്ഞ, ഫലവൃക്ഷത്തൈനടീൽ തുടങ്ങിയവയും  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്നു.


ലഹരി വിരുദ്ധ ദിനം 2025

എൻ എസ് എസ് നേതൃത്വത്തിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഇ അബ്‍ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ സി റഷീദ് ലഹരി വിരുദ്ധ സന്ദേശം നൽകി. മജിലേഷ്, ദീപ, മുഹമ്മദ് താനിയറ്റ, ടി നവാസ് , ഹബീബ, കെ കെ ശരീഫ, ഡോ: ദിനേശൻ കല്ലുനിര, സി കെ റന ഫാത്തിമ, ടി പി മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.


ജീവിതോത്സവം 2025

എൻ എസ് എസ് സംഘടിപ്പിച്ച ജീവിതോത്സവം 2025പദ്ധതിയുടെ ഉദ്ഘാടനം നാദാപുരം എക്സൈസ് ഓഫീസർ ശ്രീജീഷ് നിർവ്വഹിച്ചു. എൻ എസ് എസ് വളണ്ടിയർമാർ പാറക്കടവ് ടൗണിൽ ലഹരി വിരുദ്ധ റാലി നടത്തുകയും സ്കൂൾ ഗ്രൗണ്ടിൽ ലഹരി വിരുദ്ധവലയം തീർക്കുകയും ചെയ്തു. കെ സി റഷീദ്, ഇ അബ്ദു റസാഖ്, എഫ് കെ അബ്ദുൽ സലാം, ദീപ, ടി കെ ജാബിർ, അൻസിയ റോസ്, ഷാനിഫ് , ശിവന്യ ഷാജി എന്നിവർ പ്രസംഗിച്ചു

ചിത്രശാല