എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാഷണൽ സർവ്വീസ് സ്കീം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യ ശുചിത്വബോധവൽക്കരണം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂനിറ്റിന്റെയും ചെക്യാട് ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ ശുചിത്വ , പ്രതിരോധ ബോധവൽക്കരണവും മഴക്കാലപൂർവ്വ ശുചീകരണവും സംഘടിപ്പിച്ചു. 2023 ജൂൺ 4 ന് പാറക്കടവ് ടൗണിൽ നടന്ന പരിപാടി ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

മാമ്പഴക്കാലം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം 2023 മാമ്പഴക്കാലം എന്ന പേരിൽ സംഘടിപ്പിച്ചു. മാവിൻ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനത്തിന്റെ ഉദ്ഘാടനം ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ നിർവ്വഹിച്ചു.

വാർത്താചുമർ

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂനിറ്റിന്റെയും നല്ലപാഠത്തിന്റെയും ആഭിമുഖ്യത്തിൽ വാർത്തകൾ അറിയാൻ ഇൻഫോ വാൾ എന്ന പേരിൽ പത്രവാർത്തകൾക്കായി പ്രത്യേകം ചുമർ സജ്ജമാക്കി. വാർത്തകൾക്കൊപ്പം വിശകലനങ്ങളും ബോഡിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.

ചായ മക്കാൻ

എൻ എസ് എസ് ചായ മക്കാൻ

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ധനശേഖരണാർത്ഥം സ്കൂൾ മേളസമയങ്ങളിൽ സജ്ജമാക്കിയ തട്ടുകട ചായ മക്കാൻ ശ്രദ്ദേയമായി. പ്രകൃതിദത്തമായ ഉൽപന്നങ്ങൾ കൊണ്ട് നിർമ്മിച്ച ചായ മക്കാനിയിൽ നിന്ന് ചായയും ലഘുകടികളും വിൽപന നടത്തി.


സഹവാസക്യാമ്പ്