എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാഷണൽ സർവ്വീസ് സ്കീം/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


10175-നാഷണൽ സർവ്വീസ് സ്കീം
Basic Details
HSS Code10175
Academic Year2024-25
Revenue Districtകോഴിക്കോട്
Educational Districtവടകര
Sub Districtനാദാപുരം
അവസാനം തിരുത്തിയത്
21-08-2025Sreejithkoiloth


NSS സമൃദ്ധി 2024 നാദാപുരം ക്ലസ്റ്റർ തല ഉദ്ഘാടനം

സമൃദ്ധി 2024

പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ ഭക്ഷ്യ വ്യവസ്ഥ' എന്ന സന്ദേശവുമായി നാഷണൽ സർവീസ് സ്‍കീം നടപ്പിലാക്കുന്ന സമൃദ്ധി 2024 പരിപാടിയുടെ നാദാപുരം ക്ലസ്റ്റർ തല ഉദ്ഘാടനം ഉമ്മത്തൂർ എസ് ഐ ഹയർസെക്കണ്ടറി സ്കൂളിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം, ഊർജ്ജസംരക്ഷണം, ജലസംരക്ഷണം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ അവബോധക്ലാസുകളും സെമിനാറുകളും റാലികളും സമൃദ്ധിയുടെ ഭാഗമായി എൻഎസ്എസ് സംഘടിപ്പിച്ചു.

ഉദ്ഘാടനത്തിന് ഭാഗമായി ചെക്യാട് കൃഷി ഓഫീസർ ടി.എസ്. ഭാഗ്യലക്ഷ്മി പരിസ്ഥിതി ദിന സന്ദേശം നൽകി. കെ കുഞ്ഞബ്ദുള്ള അധ്യക്ഷനായിരുന്നു. ബിജീഷ് കെ കെ, അബൂബക്കർ സിദ്ദീഖ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ അബ്ദുറസാഖ് , ശ്രീഭാഗ്യ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും പി നിഹാൽ ഷാൻ നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധദിനം 2024

ലഹരി വിരുദ്ധ മതിൽ

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‍കീമിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ വലയം തീർത്ത് സ്‍കൂൾ ഗ്രൗണ്ടിൽ സൗഹൃദ മതിൽ സൃഷ്‍ടിച്ചു.


ജൈവ പച്ചക്കറിക്കൃഷി

കർഷകദിനത്തിൽ ജൈവപച്ചക്കറികൃഷിക്ക് എൻഎസ്എസ് വളണ്ടിയർമാർക്ക് പച്ചക്കറിത്തൈകൾ ഉദ്ഘാടനം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.  കർഷകദിനത്തിൽ നടന്ന ചടങ്ങിൽ പച്ചക്കറി തൈകൾ എൻഎസ്എസ് വളണ്ടിയർമാർക്ക് നൽകി ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു ചെക്യാട് കൃഷി ഓഫീസർ ഭാഗ്യലക്ഷ്മി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ അബ്ദുറസാഖ് , എൻഎസ്എസ് വളണ്ടിയർമാരായ റഫ തമന്ന, സാബ്,  ഫാത്തിമ റിദ, അമാൻ എന്നിവർ പ്രസംഗിച്ചു

ഒപ്പം -സപ്തദിന സഹവാസ ക്യാമ്പ്

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂനിറ്റിന്റെ ഈ വർഷത്തെ സഹവാസ ക്യാമ്പ് 2024 ഡിസംബർ 20 മുതൽ 26 വരെ പുളിയാവ് നാഷണൽ കോളേജിൽ വെച്ച് നടന്നു. നാഷണൽ കോളജ് കമ്മിറ്റി ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള മരുന്നോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

ഏഴു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സുകൃത കേരളം, കൂട്ടുകൂടി നാട് കാക്കാം, ലഹരി വിരുദ്ധ ഫ്ലഷ് മോബ് , ഉദ്യാന നിർമ്മാണം,സ്നേഹ സന്ദർശനം, ഹരിതസമൃദ്ധി, സുസ്ഥിര ജീവിതശൈലി, ഡിജിറ്റൽ ലിറ്ററസി, പുസ്തകപ്പയറ്റ്, കൾച്ചറൽ പ്രോഗ്രാം തുടങ്ങിയ സെഷനുകൾ നടന്നു.

തണൽ സന്ദർശനം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് ആഭിമുഖ്യത്തിൽ എടച്ചേരി തണൽ അഗതിമന്ദിരം സന്ദർശിച്ചു.എൻ എസ് എസ് യൂനിറ്റ് തണൽ അഗതി മന്ദിരത്തിന് നൽകുന്ന ലാപ‍്ടോപ്പ് പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ തണൽ മാനേജർ ഷാജഹാന് കൈമാറി