എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/HS/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജ്യോതിർഗമയ' ജ്യോതിർഗമയ' എന്ന ആക്ഷൻപ്ലാനിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു‍

സംസ്കൃതം U.P & H.S

          2018  ലെ ആക്ഷൻ പ്ലാൻ നിർമാണത്തിന്റെ ഭാഗമായി സംസ്കൃതത്തിന്റെ ആക്ഷൻപ്ലാൻ സംസ്കൃതി എന്നപേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം നടത്തിയത്.അക്ഷരപഠനം മുതൽ ചിത്രീകരണം വരെ നടത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തനങ്ങൾ ആരംഭിച്ചു. അഞ്ച്മുതൽ എട്ട് വരെ ഉള്ള കുട്ടികളെ ഗ്രുപ്പുകളാക്കി പ്രവർവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരഗാനം ,പദപരിചയം, ചിത്രകഥ നിർമ്മാണം സുഭാഷിതാലപനം,എന്നിവ തുടങ്ങി. കൂടാതെ കുട്ടികൾക്ക് സംസ്കൃതം  ടൈപ്പ് ചെയ്യാനും ,ഡിജിറ്റൽ മാഗസിൻ ,കൈയെഴുത്ത് മാഗസിൻ എന്നിവയുടെ നിർമ്മാണം നടത്തുന്നു.പദഗാനറി നിർമ്മാണം ,നാടകകളരി ,സംഭാഷണ ശിബിരം ,എന്നിവ ‍ഡിസംബറിൽ നടത്തുവാൻ തീരുമാനിച്ചു.

സോഷ്യൽസയൻസ് U.P & H.S

           ആക്ഷൻപ്ലാനിന്റെ ഭാഗമായി ഭൂപടമാണ് തിരഞ്ഞെടുത്തത്.അതിന്റെ ഭാഗമായി പ്രദേശികഭൂപടരചന നടത്തി.ദിക്കുകൾ,സ്കെയിൽ,ചിഹ്നങ്ങൾ,അടയാളങ്ങൾഎന്നിവ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടാൻ കഴിഞ്ഞു.ക്ലാസ്സ്മുറിയുടെ രേഖാചിത്രത്തിൽ തുടങ്ങി അഞ്ചാലുമൂടുമുതൽനമ്മുടെ സ്കൂൾവരെ സൂചിപ്പിക്കുന്ന രേഖാചിത്രം  വരെ ചെയ്യിച്ചു‍.സംസ്ഥാനം-ജില്ലകൾ,രാജ്യം-സംസ്ഥാനങ്ങൾ എന്നീപ്രവർവർത്തനങ്ങൾ നചത്തുനനതിനയ മുന്നോരുക്കം നടത്തിയിട്ടുണ്ട്
                         

ഗണിതംU.P & H.S

          2018  ലെ ആക്ഷൻ പ്ലാൻ നിർമാണത്തിന്റെ ഭാഗമായി ഗണിതശാസ്ത്രത്തിന്റെ  ആക്ഷൻപ്ലാൻ ഗണിതപ്രതിഭ എന്നപേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം നടത്തിയത്.കുട്ടികളിൽ മഞ്ചാടിമണി നൽകികൊണ്ട്  അവരിലെ സങ്കലനവും,വ്യവകലനവും ഉറപ്പിക്കുന്നു.കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ചാർട്ടിന്റെ സഹായത്താൽ   ലഘുവായ മാന്ത്രിക ചതുരങ്ങൾ നൽകി സങ്കലനക്രിയ ഉറപ്പിച്ചു.കുട്ടികളിൽ ഗണിതത്തോടുള്ള താത്പര്യം കൂടുകയും സങ്കലനത്തിന്റെയും ,വ്യവകലനത്തിന്റെയും സങ്കീർണ്ണത കുറക്കുവാനും സാധിച്ചു .കുട്ടികളിൽസ്ഥാനവില ഉറപ്പിക്കാനും സാധിച്ചിട്ടുണ്ട്.

ആക്ഷൻപ്ലാൻ പ്രവർത്തനങ്ങൾ വിവിധ വിഷയങ്ങളിലൂടെ

പഠനയാത്ര 2018

വൃക്ഷത്തൈ നടീൽ

തായ്ക്കോണ്ടോ പരിശീലനം.

3-12-2018 ൽ ആക്ഷൻപ്ലാൻ പ്രവർത്തനം - മികവുകൾ പ്രദർശനവും

ക്രിസ്തുമസ് ദിനാഘോഷം 2018