എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/സുഹൃത്തുക്കളെ, ശ്രദ്ധിക്കൂ
സുഹൃത്തുക്കളെ, ശ്രദ്ധിക്കൂ
സുഹൃത്തുക്കളെ, ശ്രദ്ധിക്കൂ... കോവിട് 19 എന്ന മഹാമാരി മൂലം ഇന്ന് ലോകം മുഴുവൻ ഭീതിയിലാണ് കൊറോണ വൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചുമ, പനി, എന്നിവയാണ് കോവിട് 19 ൻെ രോഗലക്ഷണങ്ങൾ. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് ,യുകെ, ജർമനി, ഇറാൻ യുഎസ്, ചൈന എന്നീ രാജ്യങ്ങളിൽ എല്ലാം കൂടി ഇപ്പോൾ എൺപതിനായിരം പേരാണ് മരണപ്പെട്ടത്. ഇപ്പോൾ കൊറോണ വൈറസ് നമ്മുടെ നമ്മുടെ കൊച്ചു കേരളത്തിലും എത്തി. ഈ സാഹചര്യത്തിൽ നമ്മുടെ പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. സാമൂഹ്യവ്യാപനം തടയുക എന്നതാണ് അതിന്റെ ലക്ഷ്യം. ആയതിനാൽ കുട്ടികളുടെ വാർഷിക പരീക്ഷകൾ റദ്ദാക്കി. അതുകൊണ്ട് നമ്മുടെ സർക്കാർ കുട്ടികൾക്കുവേണ്ടി അക്ഷര വൃക്ഷം എന്ന പദ്ധതി ആരംഭിച്ചു. ഇതിൽ ഞാനും പങ്കെടുക്കുകയാണ്. ഈ അവധിക്കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായി വീടിൻറെ പരിസരത്തുള്ള പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കുപ്പികൾ എന്നിവ തരംതിരിച്ചു വെച്ചു. അതുപോലെതന്നെ ഈ കൊറോണ കാലത്ത് അത് വ്യക്തി ശുചിത്വം പാലിക്കേണ്ട ആവശ്യകത എന്തെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകും അല്ലെങ്കിൽ സാനിറൈസർ ഉപയോഗിച്ച് കഴുകും. എന്റെ അച്ഛനും അമ്മയും ഒന്നും പുറത്ത് എവിടെയെങ്കിലും പോയി വന്നാൽ സാനിറൈസർ ഉപയോഗിക്കും. എൻറെ അമ്മ ഒരു ആരോഗ്യ പ്രവർത്തക ആയതിനാൽ എല്ലാദിവസവും ജോലിക്കു പോണം. സാനി റൈസർ ഉപയോഗിക്കുകയും കുളിക്കുകയും ചെയ്തതിനുശേഷം മാത്രമേ വീടിൻറെ അകത്തേക്ക് പ്രവേശിക്കാറുള്ളു. ഈ കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് നമ്മുടെ ശരീരത്തിൻറെ പ്രതിരോധശേഷി വർധിപ്പിക്കുന്നത് ഇതിനായി വീട്ടിൽ മിക്കദിവസവും നെല്ലിക്ക ജ്യൂസ് അടിച്ച് കുടിക്കാറുണ്ട്. ഇതുപോലെ തന്നെയാണ് ചൂടുവെള്ളം ചേർത്ത് നാരങ്ങ വെള്ളം വെള്ളം ഉണ്ടാക്കി കുടിക്കുന്നതും. പ്രതിരോധശേഷിക്ക് നല്ലതാണ്. അതുപോലെ ദിവസവും വും രണ്ടുനേരം ഇളം തേൻ കുടിക്കുക. ഈയൊരു സാഹചര്യത്തിൽ മായമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക. പുറത്തു നിന്നും വാങ്ങുന്ന ഭക്ഷണം ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം