സഹായം Reading Problems? Click here


എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതി

ഡും ഡും എന്നൊരു ഇടിവെട്ട്‌
ചറപറ ചറപറ മഴ പെയ്തു

ഫൂ ഫൂ എന്നൊരു കൊടുങ്കാറ്റ്‌
എന്താണവോ തവളച്ചാർ

ചാടി ചാടി വരുന്നുണ്ടേ
അവിടെ ചാടി ഇവിടെ ചാടി

ഉല്ലസിച്ചു നടപ്പുണ്ടേ
കുട്ടികളെല്ലാം വന്നല്ലോ
തുള്ളിച്ചാടി രസിച്ചല്ലോ

ഇരുട്ടെല്ലാം മാഞ്ഞല്ലോ
വെളിച്ചമെങ്ങും പരന്നല്ലോ

കുട്ടിക്കൂട്ടം വന്നല്ലോ
ഊഞ്ഞാലാടി രസിച്ചീടാൻ

നെൽപാടങ്ങൾ ഒട്ടാകെ
നെല്ലു വിളഞ്ഞു നിൽപ്പുണ്ടേ

നെൽകതിരുകൾ കൊത്താനായി
കിളികൾ പാറി അണഞ്ഞല്ലോ

സന്ധ്യ മയങ്ങും നേരത്ത്‌ 
സൂര്യൻ രഥത്തിൽ താഴുന്നു 

പൂക്കൾ അടർന്നു വീഴുന്നു 
മഞ്ഞു തുള്ളികൾ പൊഴിയുന്നു 

രാത്രിയാകും നേരത്ത്‌
അന്ധകാരം പരക്കുന്നു 

രാജലക്ഷ്മി.T.B
7 എസ്.എൻ.വി.സംസ്കൃത എച്ച് എസ്സ് എസ്സ്, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത