എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
നാം കണ്ടതിൽ വെച്ച് ഏറ്റവും മാരകമായ മഹാമാരിയായി കോവിഡ് 19 എന്ന കൊറോണ വൈറസ് മാറി.വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും സാമൂഹിക സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചു കൊണ്ട് ഈ മഹാമാരി ഒരു ലോക ദുരന്തമായി മാറി കൊണ്ടിരിക്കുന്നു .ഈ മഹാമാരിയെ പ്രതിരോധിക്കാൻ ലോകജനത ഒറ്റക്കെട്ടായി മുന്നേറാം.

         വൈറസുകൾ ആണ് കോവിഡ് 19 ൻ്റെ രോഗ ഉറവിടം. നമ്മുടെ ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷി കുറയുമ്പോഴാണ് വൈറസുകൾ നമ്മെ ആക്രമിക്കുന്നത്. ഇതാണ് പ്രായമേറിയവരിൽ ഇ രോഗം വന്നാൽ ബുദ്ധിമുട്ടെറുമെന്ന് പറയുന്നതു്.നമ്മുടെ ശരീരത്തിൻ്റെേ രോഗ പ്രതിരോഗ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് കോവിഡിനെ ചെറുക്കാൻ നാം ചെയ്യേണ്ടത്                നല്ല ഉറക്കം രോഗപ്രതിരോ ധശേഷിക്ക് ഏറെ   പ്രധാനമാണ്.ദിവസവും ചുരുങ്ങിയത് ആറ് ,ഏഴ്  മണിക്കൂർ നേരം ഉറങ്ങുക. നാം ഉറങ്ങുമ്പോൾ ശരീരത്തിൽ സൈറ്റോ കൈ നിൻ സ് എന്നൊരു ഘടകം ഉൽപ്പാദിപ്പികുന്നു ഇതാണ് പ്രതിരോധശേഷി നൽകുന്നതു്.         ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളുമെല്ലാം ഉൾപ്പെടുത്തുക ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും രോഗപ്രതിരോധശേഷി നൽകുന്നു. നല്ല പോലെ വെള്ളം കുടിക്കുക എന്നതാണ് അടുത്ത ഒരു വഴി.ദിവസവും ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം      ടെൻഷൻ ഒഴിവാക്കുക.ഇത് കോർട്ടി സോൾ എന്ന ഹോർമോൺ വർദ്ധനവിന് കരണമാകുന്നു. യോഗ, ധ്യാനം എന്നിവയെല്ലാം തന്നെ ഇതിന് സഹായിക്കും.    പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക. മുട്ട, ഇറച്ചി, പാൽ, വിഭവങ്ങളിൽ ഇത് ധാരാളമുണ്ട്.   വ്യായാമം പ്രധാനപ്പെട്ട ഒന്നാണ്.ദിവസവും 45 മിനിറ്റ് വീതം വ്യായാമം ചെയ്യുക   വ്യക്തി ശുച്ചിത്വം എറെ അത്യാവശ്യമാണ്. കൊറോണ വൈറസിനെ തടയാൻ കൈകൾ സനിറ്റൈസ ർ, സോപ്പ്, മുതലായവ ഉപയോഗിച്ച് 20 സെക്കൻ്റ് വൃത്തിയാക്കണം ഇത് ഇടവിട്ട് ചെയ്തു കൊണ്ടിരിക്കണം, മസ്കുകൾ ഉപയോഗിക്കണം.    നമ്മളെ കൊണ്ട് കഴിയാവുന്ന വിധത്തിൽ ഈ മാർഗങ്ങളൊക്കെ സ്വീകരിച്ച് നമുക്ക് കൊറോണ വൈറസിനെതിരെ പോരാടാം. ഇതിനു വേണ്ടി അഹോരാത്രം കഷ്ട്ടപെടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർ, പോലിസ്, മറ്റുള്ളവർ, എന്നിവർക്കൊപ്പം ചേർന്നു നിന്ന് ഇതിനെ പ്രതിരോധിക്കാം

അദ്വൈത മുരളി
7 എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം