എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/പഴമയിലേക്ക് ഒരു തിരിച്ചുനടത്തം

Schoolwiki സംരംഭത്തിൽ നിന്ന്
പഴമയിലേക്ക് ഒരു തിരിച്ചുനടത്തം
               ണിങ് , ണിങ്
      അമ്മിണിയമ്മ വാതിൽ തുറന്നു 
    "ആരാ ഈ നേരത്തു ,ആഹാ..ആരിതു പൊന്നിയോ ? എന്താ മോളെ കയ്യിൽ, എന്താ വിശേഷം?"
    "യാതൊന്നുമില്ല, അമ്മ ഒരു സ്പെഷ്യൽ പായസം വെചു , ചേനകൊണ്ട്"
    "ആഹാ..കൊള്ളാമല്ലോ?"
     "ഓ അമ്മെ ഞാൻ പോവ്വാണ് , പിന്നെ വരാം".
    അവൾ വീട്ടിലേക്ക് ഓടി .അമ്മിണിയമ്മ അകത്തേക്കുപോയി. അവർ ഭർത്താവുമൊത്തു പായസം കുടിച്ചു.
    "കൊള്ളാമല്ലോ നിർമല ഉണ്ടാക്കിയ പായസം , നല്ല രുചി . എങ്ങനെയാ ഉണ്ടാക്കിയത്  എന്നൊന്ന് ചോദിക്കണം "
    "അത് ശെരിയാ , നിനക്കും ഇങ്ങനെ എന്തെങ്കിലുമൊക്കെ പരീക്ഷിച്ചു നോക്കിക്കൂടെ ?" ഭർത്താവ് ചോദിച്ചു .അമ്മിണിയമ്മ പുഞ്ചിരിതൂകി അടുക്കളയിലേക്കു പോയി.
          പിറ്റേന്ന് രാവിലെ, "നിർമലെ..നിർമലെ "
         " ആഹാ ,ഇതാരാ അമ്മിണിയമ്മയോ,പാത്രം തരാൻ വന്നതാണോ ?"
          "അതെ , പായസം കലക്കി കേട്ടോ "
           നിർമല പാത്രം തിരികെ വാങ്ങി "ഇതെന്താ അമ്മിണിയമ്മേ പാത്രത്തിനു ഭാരം ഉണ്ടല്ലോ ?"
          " അത് മോളെ ,വീട്ടിൽ കുറച്ച മുന്തിരി ഇരുന്നത . ഞങ്ങൾ രണ്ടാളും എന്തോരം കഴിക്കാന ,മോൾക്ക് കൊടുക്ക് അവൾക്കു ഇഷ്ടമാവും "
          "ശെരി"
          "അല്ല മോളെ കണ്ടില്ലല്ലോ. സാധാരണ ഇവിടെ കാണുന്നതാണല്ലോ, എവിടെ പോയി?"
      "ഓ അവൾ ഇവിടെ ഉണ്ട് , പിന്നിലെ പറമ്പിൽ .അച്ഛനും മോളും തോട്ടത്തില എപ്പോഴേ. അവൾക്കു സ്കൂളിൽ പോവണ്ടാല്ലോ ,അതുകൊണ്ടു ഇപ്പോൾ അച്ഛനെ സഹായിക്കല അവളുടെ ജോലി."
      "ആഹാ..കൊള്ളാമല്ലോ , ഞാനൊന്നു കാണട്ടെ"
       "പിന്നെ അതിനെന്താ ,അമ്മ വാ " അവർ ഒന്നിചു തോട്ടത്തിലേക്ക് നടന്നു . അവിടെ ചെന്നതും അമ്മിണിയമ്മ അന്തിച്ചു പോയി.
       "എത്ര മനോഹരമായ തോട്ടം .നിങ്ങൾ ഇവിടെ നിന്നാണോ പച്ചക്കറികൾ എടുക്കുന്നത് "
       " അതെ , ഞങ്ങൾക്ക് പുറത്തേക്ക് പോകണ്ട ആവശ്യം വരുന്നേ ഇല്ല"
      "അമ്മിണി, അമ്മിണി"
      "ദാ വരുന്നു .ഞാൻ പോയിട്ട് പിന്നെ വരാം "
      "എന്ന ശരി അമ്മിണിയമ്മേ"വീട്ടിലെത്തിയ അവർ ആ തോട്ടത്തിന്റെ കാര്യം തന്നെ ആലോചിച്ചു ഏറെ നേരം ഇരുന്നു 
      പിറ്റേന്ന് രാവിലെ "മോളെ ,എണീറ്റില്ലേ.. നീയെന്തൊരു ഉറക്കമാ "
      "എന്താ അമ്മെ " അവൾ കണ്ണ് തിരുമ്മി .
      "നിന്നെ ദാ അച്ഛൻ തിരക്കുന്നു. ഇന്ന് പുതിയ വിത്ത് ഇടുന്ന ദിവസം അല്ലെ ...എണീറ്റേ"
      "അയ്യോ ഞാൻ ആ കാര്യമങ്ങു മറന്നുപോയി "അവൾ വേഗം എഴുനേറ്റ് അച്ഛന്റെ അടുത്തേക്ക് ഓടി .
      "അമ്മെ, അച്ഛൻ എവിടെ പോയി ?അച്ഛാ..."
      "ഹാ പൊന്നി എണീറ്റോ ,നമുക്ക് പുതിയ വിത്തിടേണ്ടേ "
     "വേണം, ഞാൻ ദേ ഇപ്പൊ വരാം "അവൾ ഉത്സാഹത്തോടെ അകത്തേക്കോടി 
     "കുറച്ചു കാപ്പി ഉണ്ടെങ്കിൽ ഇങ്ങെടുത്തേ ,ഒരുന്മേഷത്തിനു "
   നിർമല അദ്ദേഹത്തിന് കാപ്പി കൊടുത്തു . അത് കുടിച്ചുകഞ്ഞപ്പോഴേക്കും പൊന്നി തയ്യാറായി എത്തി.
      "വാ അച്ഛാ നമുക്ക് പോകാം "രണ്ടാളും തോട്ടത്തിലേക്ക് ഇറങ്ങി,നിർമല അടുക്കളയിലേക്കും.താമസിയാതെ പണിയൊക്കെ ഒതുക്കി നിര്മലയും അവരോടൊപ്പം കൂടി. 
       "ആഹാ കൊള്ളാമല്ലോ പൊന്നി മോളെ ,നീയാണോ കൃഷിക്കാരി "
       "അതെ...ശാരദാമ്മ എവിടെപ്പോവ്വ ,മാസ്ക് ഒക്കെ ഉണ്ടല്ലോ "
       "ഞാൻ റേഷൻ കടയിൽ വരെ പോവ്വാ മോളെ ,അമ്മ എവിടെ?"
       "ഞാൻ ഇവിടെ ഉണ്ട് ചേച്ചി ,എന്താ രാവിലെ തന്നെ റേഷൻ കടയിലേക്ക് ?"
       "ഞങ്ങളുടെ കാർഡ് നമ്പർ അനുസരിച്ച ഇന്നാണ് റേഷൻ കിട്ടുന്നത് .നിങ്ങൾ വാങ്ങിയില്ലേ ?" 
        "ഉവ്വ് , ഞങ്ങൾക്ക് ഇന്നലെയായിരുന്നു. രാവിലെ പോയി എല്ലാ സാധനങ്ങളും വാങ്ങി "
  "മോളെ തോട്ടം കൊള്ളാം കേട്ടോ "
  "ആ ശരി ശാരദാമ്മെ "
  "ഇപ്പോൾ സ്കൂളിൽ പോകാത്തതുകൊണ്ടു അച്ഛന്റെ കൂടെയാണ് അവൾ ഇപ്പോഴും.ഏട്ടനും ജോലിക്കു പോവ്വാൻ  പറ്റില്ലല്ലോ "
  "അതിയാനും വീട്ടിലിരിപ്പാ . എന്ത് പറയാനാണ് ,ഇങ്ങനെയും ഒരു കാലം .ഞാൻ എന്നാൽ ചെല്ലട്ടെ .സമയം കഴിഞ്ഞു പോയാൽ കിട്ടില്ല."
   "ആ ശരി ചേച്ചി , അങ്ങനെയാകട്ടെ "അൽപ്പനേരം കഴിഞ്ഞു അവർ വിളവെടുപ്പിനു ശേഷം പുതിയ വിത്തും പാകി വീട്ടിലേക്കു തിരിച്ചു .
   "അമ്മെ ഇത് നമ്മുടെ ആവശ്യത്തിലും കൂടുതൽ പച്ചക്കറി ഉണ്ടല്ലോ .ഇത് നമുക്ക് അപ്പുറത്തെ അമ്മിണിയമ്മക്ക് കൊടുത്താലോ"
   "അത് ശരിയാ ,കുറച്ചു അവർക്കു കൊടുക്ക് .നിങ്ങൾ രണ്ടാളും കൂടി പോയിട്ട് വാ .ദാ അവിടെ ഒരു പപ്പായയും കൂടി ഇരുപ്പുണ്ട് ,അതുംകൂടി കൊണ്ടുപോ "
   "ഞങ്ങൾ പോയിട്ട് വരാം .അവിടെ കാപ്പി എടുത്തു വെച്ചിട്ടുണ്ട് ,എടുത്തു കുടിക്കണം"
   "ശരി ,ഞാൻ കുടിച്ചോളാൻ .നിങ്ങൾ പോയിട്ട് വാ ."അവർ രണ്ടാളും വിളകളുടെ അപ്പുറത്തേക്ക് ചെന്നു .അമ്മിണിയമ്മ മുറ്റത്തു തന്നെ ഉണ്ടായിരുന്നു .
   "ആഹാ... ഇതായൊക്കെയാ വാ '
   "അമ്മിണിയമ്മേ,ഇത് ഞങ്ങളുടെ തോട്ടത്തിലേതാ ,ഇപ്പൊ പറിച്ചതേയുള്ളു"
   "ആഹാ ,ഇന്ന് വിളവെടുപ്പായിരുന്നോ ?"
   "ഞാൻ അങ്ങോട്ട് വരാൻ ഇരിക്കുവായിരുന്നു മോളെ "
   "എന്താ അമ്മെ" നിർമല ആശങ്കയോടെ ചോദിച്ചു .
   "അന്ന് നിങ്ങളുടെ തോട്ടം കണ്ടപ്പോൾ എനിക്ക് തോന്നി അതുപോലെ ഒരെണ്ണം എനിക്കും ചെയ്യണമെന്ന് .അതിന്റെ കാര്യം ചോദിച്ചറിയാൻ വേണ്ടി ആയിരുന്നു .ഇപ്പോൾ പുറത്തുപോയി സാധനങ്ങൾ വാങ്ങാൻ പറ്റില്ലല്ലോ,വീട്ടിലെ പച്ചക്കറിയെല്ലാം തീർന്നു കഴിഞ്ഞാൽ പിന്നെ എന്തുചെയ്യും "
 "പച്ചക്കറിക്കൊക്കെ എന്താ വില "
   "ശരിയാ അമ്മെ "
   "പൊന്നു അമ്മക്ക് പറഞ്ഞുകൊടുക്കും എങ്ങനെയാണ് കൃഷി ചെയ്യുന്നതെന്ന് "പൊന്നുവിന് ചെറിയ നാണം വന്നു. അവൾ അമ്മയുടെ പിറകിലേക്ക് മാറിനിന്നു 
    "അയ്യേ......പെൺകുട്ടികളിങ്ങനെ പുറകോട്ടുപോകാൻ പാടില്ല.ഇങ്ങു വന്നേ ,അമ്മ ചോദിക്കട്ടെ "അമ്മിണിയമ്മ പൊന്നുവിനേയും കൂട്ടി അകത്തേക്ക് പോയി ,കൂടെ നിർമലയും.അവർ അടുക്കളയിൽനിന്നും കുറച്ചു പലഹാരങ്ങൾ എടുത്തുകൊണ്ട് വന്നു .
    "ഇന്ന് ഞാൻ ഉണ്ടാക്കിയത് ,കഴിച്ച നോക്കിയേ "
    "നന്നായിട്ടുണ്ട് "പൊന്നി വീണ്ടും ഒന്നെടുത്തു 
    " ഇനി അമ്മക്ക് പറഞ്ഞുതന്നെ എങ്ങനെയാ തോട്ടത്തിലെ കാര്യങ്ങളൊക്കെ "
    പൊന്നി ഒന്ന് ചിരിച്ചു ,എന്നിട്ടു അവളുടെ അമ്മയുടെ മുഖത്തേക്ക്  നോക്കി.
    "എന്താ നീ നോക്കുന്നത് , അമ്മക്ക് പറഞ്ഞുകൊടുക്കു.ഞാൻ ഇപ്പോൾ വരാം "നിർമല വീട്ടിലേക്കു പോയി .പൊന്നി തനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം അമ്മിണിയമ്മക്ക് പറഞ്ഞു കൊടുത്തു .അപ്പോഴേക്കും നിർമല വീട്ടിൽനിന്നു കുറച്ചു വിത്തുകളുമായി വന്നു.
"ഇതാ അമ്മിണിയമ്മേ ,ഇത് കുറചു ചീരയുടെയും പയറിന്റെയും വിത്തുകളാണ് "

"അമ്മിണിയമ്മേ ഞാൻ പറഞ്ഞില്ലേ ആദ്യം തന്നെ വിത്തുപാകാൻ ഉദ്ദേശിക്കുന്ന സ്ഥലം നല്ലതുപോലെ വൃത്തിയാക്കണം.എന്നിട്ടു ,കുറച്ചു കുമ്മായവും വളവും ഇട്ട ശേഷം വെള്ളവും തളിച്ചിടണം .എന്നിട്ടു ,പിറ്റേ ദിവസമേ വിത്ത് പാകാൻ പാടൊള്ളു " "ശെരി മോളെ "അവർ ഒന്നിച്ച്‌ ചിരിച്ചു .പൊന്നിയും അമ്മയും അവരുടെ വീട്ടിലേക്കു തിരിച്ചുപോയി. അമ്മിണിയമ്മ തോട്ടം ഒരുക്കാനായി തന്റെ ഭർത്താവുമൊത്തു പറമ്പിലേക്ക് ഇറങ്ങി. അങ്ങനെ പൊന്നി പറഞ്ഞതനുസരിച് അമ്മിണിയമ്മ നല്ല ഒരു തോട്ടം ഉണ്ടാക്കി. ആദ്യത്തെ വിളവെടുപ്പിന് തയ്യാറായ തോട്ടത്തിന്റെ ഒരു ചിത്രം ഫോണിലെടുത്ത തന്റെ മക്കള്ക്കും മറ്റു ബന്ധുക്കൾക്കും അയച്ചു കൊടുത്തു .ഗംഭീരമായ തോട്ടത്തിന്റെ ചിത്രം കണ്ട മകൾ തന്റെ അമ്മയെ വിളിച്ചു. "ഹലോ മോളെ , എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ ?" "അതെ അമ്മെ ,'അമ്മ പറമ്പിൽ കൃഷി തുടങ്ങിയോ ?എത്ര മനോഹരമായ തോട്ടം" "അതെ മോളെ നമ്മുടെ വീടിന്റെ പിറകിലെ പറമ്പിൽ ഞാനും നിന്റെ അച്ഛനും ചേർന്ന് നട്ടതാണ് അതെല്ലാം " "ആഹാ കൊള്ളാമമ്മേ നിങ്ങൾക്കിനിന്ന പുറത്തേക്ക് ഒന്നും വാങ്ങാൻ പോകേണ്ടല്ലോ" "അതെ " "ഇതെങ്ങനെ സാധിച്ചു അമ്മെ ,എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല " "അത് മോളെ നമ്മുടെ അപ്പുറത്തെ വീട്ടിലെ സുരേഷില്ലേ ,അവർക്കൊരു തോട്ടമുണ്ട് മോളെ .ഇതുപോലെ ഒന്നുമല്ല നിറയെ പച്ചക്കറികൾ ഉണ്ട് .അവരുടെ മോളില്ലേ ഒരു കൊച്ചുമിടുക്കി ,പൊന്നി ,അവളാണ് ഇതിന്റെ എല്ലാം മേൽനോട്ടം " "ആഹാ കൊള്ളാമല്ലോ എന്നിട്ടു ?" "അതേ മോളെ ആ കുഞ്ഞു പറഞ്ഞത് അനുസരിച്ചാണ് ഞങ്ങൾ ഇതെല്ലാം ചെയ്തത് .പറമ്പിലേത് കൂടാതെ ടെറസിലും ഉണ്ട് ." "ആഹാ..ടെറസിലും ഉണ്ടോ ?" "ചാക്കിൽ മണ്ണും വളവും നിറക്കന്മ ആദ്യം .എന്നിട്ടു ടെറസിൽ കട്ടകൾ വെച്ച് അതിനുമേലെ പലകയിൽ ആണ് ചാക്ക് വെക്കുന്നത് ." "എന്നാൽ ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ .ഇപ്പോൾ ഏതായാലും വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ " "എന്നാൽ ശരി മോളെ , ഫോൺ വെക്കട്ടെ " "അമ്മിണിയമ്മേ ,ബാബുച്ചായ " "സുരേഷിന്റെ ശബ്ദമല്ലേ അത്.ഇങ്ങു പോരെ ,ഞങ്ങൾ ഇവിടെ പിറകിലുണ്ട് " "വിളവെടുക്കണ്ടേ ,എന്താ താമസം " "അത് മോൾ വിളിക്കുവായിരുന്നു .അവൾക്കു ഞാൻ തോട്ടത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു " "എന്താ മോളുടെ അഭിപ്രായം ?" "അവൾക്കു അവിടെ ഇതുപോലെയൊരു തോട്ടം ഉണ്ടാക്കണമെന്ന് പറഞ്ഞിരിക്കുകയാണ് " "അതെയോ ,നല്ലതു തന്നെ .എല്ലാ വീട്ടിലും ഓരോ തോട്ടം വേണം "ബാബുച്ചായനും സുരേഷും ചേർന്ന് വിളവെടുത്തു . "സുരേഷ് നിങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം ഞങ്ങൾക്ക് ഇപ്പോഴാണ് മനസ്സിലായത് .വിഷമില്ലാത്ത പച്ചക്കറികൾ അമൃതിനു തുല്യമാണ് " 'വളരെ അധികം നന്നിയുണ്ട് എല്ലാവർക്കും ഞങ്ങളെ സഹായിച്ചതിനും ,ഞങ്ങളോടൊപ്പം സഹകരിച്ചതിനും "അമ്മിണിയമ്മ സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ചു "പൊന്നി മോൾക്കാണ് നന്ദി പറയേണ്ടത് ,അല്ലെ അച്ചായാ " "അതെ ,ഇതാ മോളെ ഞങ്ങളുടെ കൊച്ചു കൃഷിയിടത്തെ വിളയുടെ ഒരുഭാഗം "അവൾ അത് സന്തോഷത്തോടെ വാങ്ങി.ശേഷം തങ്ങളുടെ കയ്യിലിരുന്ന കൊറച്ചു വിത്തുകൾ കൂടി അവർക്കു കൊടുത്തു . "അമ്മെ ഇത് അടുത്ത പ്രാവിശ്യത്തേക്ക് ഉള്ളതാണ് "അമ്മിണിയമ്മ ആ വിത്തുകളും വാങ്ങി .അവരെല്ലാവരും പുഞ്ചിരി തൂകി .

അനന്ദു ടി ആർ
VIII C എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ