എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഒരു മനുഷ്യന് ഏറ്റവും ആവിശ്യം വേണ്ട ഒന്നാണ് ആരോഗ്യം മറ്റെന്ത് ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരക തുല്യമാണ് .ആരോഗ്യം എന്ന് പറഞ്ഞാൽ രോഗം ഇല്ലാത്ത അവസ്ഥ ആണ് .ഇതിന് ഏറ്റവും ആവശ്യം വേണ്ടത് പരിസര ശുചിത്വം ആണ്.നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും ആവശ്യമാണ് . ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഖടകം വൃത്തി ഹീനമായ സാഹചര്യമാണ് .ശരീര ശുചിത്വം ,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവേ മെച്ചമാണ് എന്ന് പറയാറുണ്ട് .എന്നാൽ പരിസരം , പൊതുസ്ഥലങ്ങൾ ,സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേട് ആക്കുന്ന കാര്യത്തിൽ നമ്മൾ മുൻപന്തിയിൽ ആണ്.

" ഗോഡ്സ് ഓൺ കൺട്രി" എന്നാണ് കേരളത്തെ പറ്റി ഉള്ള വിശേഷണം പക്ഷേ ചെകുത്താന്റെ വീടുപോലെ ആണ് നമ്മുടെ പൊതുസ്ഥലങ്ങളിലും പേരുവഴികളും വൃത്തികേടായി കിടക്കുന്നത് .ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗര ബോധവും ഉണ്ടവുകയാണ് ആദ്യം വേണ്ടത് .നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതല ആയി കരുതണം .നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹിക്കണം.ആദ്യം ശുചിത്വ ബോധം ഉണ്ടാവുക തുടർന്ന് ശുചീകരണവും നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത് .വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കണം.സ്വന്തം മുറി , ചുറ്റുപാടുകൾ എന്നിവ എപ്പോഴും വൃത്തിയായി ഇരിക്കാൻ ശ്രദ്ധിക്കണം . പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം.അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും.രോഗം വന്നിട്ട് ചികിത്സ ചെയ്യുന്നതിൽ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്.വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവു വരെ ഇത് സാധിക്കും .അങ്ങനെ നമ്മുക്കും നാടിനും ആരോഗ്യം കയുവരിക്കാൻ കഴിയും . കോവിഡ് 19 എന്ന മഹാവിപത് ലോകം മുഴുവൻ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചുകൊണ്ട് ഇതിനെ നമുക്ക് ഒന്നിച്ച് നേരിടാം.

മെജി൯ എം
9 A എസ്.എ൯.എം.ഗവ.ബോയ്സ്.എച്ച്.എസ്.എസ്.ചേ൪ത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം