എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കുന്ന ബാലികമാർ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെസ്നേഹിക്കുന്ന ബാലികമാർ

ഒരു കൊച്ചുഗ്രാമത്തിൽ ധാരാളം ആളുകൾ താമസിച്ചിരുന്നു. സ്നേഹത്തിലും സന്തോഷത്തിലും ആയിരുന്നു അവർ കഴിഞ്ഞിരുന്നത് . അവിടെ മീനു എന്ന മിടുക്കികുട്ടിയും അവളുടെ മാതാപിതാക്കളും താമസിച്ചിരുന്നു . മീനു വളരെ നല്ല കുട്ടിയായിരുന്നു. മൃഗങ്ങളോടും പക്ഷികളോടും വൃക്ഷങ്ങളോടും മറ്റു കുട്ടികൾക്കില്ലാത്തത്ര സ്നേഹവും ഇണക്കവും അവൾക്കുണ്ടായിരുന്നു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും തന്നെ അവൾ ചെയ്യുമായിരുന്നില്ല. മീനുവിന് മറ്റു കുട്ടികളേക്കാൾ വ്യത്യസ്തമായ ചിന്തകളായിരുന്നു. വൃക്ഷചുവട്ടിലും പുഴയോരങ്ങളിലും എല്ലാം ഇരുന്നായിരുന്നു അവൾ അവളുടെ സമയം ചെലവഴിച്ചിരുന്നത്. ഒരു ദിവസം പുഴക്കരയിലിരിക്കുമ്പോഴാണ് കുറച്ചു കുട്ടികൾ അവിടേക്ക് വന്നത്. അവരെല്ലാം മീനുവിനെ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർക്ക് അവളോട് ചങ്ങാത്തം കൂടാൻ വളരെയേറെ ആഗ്രഹം തോന്നി .അവരെല്ലാവരും ചേർന്ന് മീനുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. എന്നിട്ട് അവരിൽ ഒരു കുട്ടി ചോദിച്ചു. നിന്റെ പേരെന്താണ്.ആ സമയവും മീനു മറ്റെന്തൊക്കെയോ ചിന്തയിലായിരുന്നു. അവർ മീനുവിനെ തട്ടി വിളിച്ചു .അവൾ എന്തോ സ്വപ്നം കണ്ടത് പോലെ ഞെട്ടിയുണർന്നു. അവരെല്ലാം ചിരിച്ചുകൊണ്ട് മീനുവിനോട് ചോദിച്ചു നിന്റെ പേരെന്താണ്. എന്റെ പേര് മീനു. നിങ്ങളുടെ പേര് .ഞാൻ അമ്മു .ഞാനാണ് മഞ്ജു. എന്റെ പേര് പൊന്നു. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ മഞ്ജുവാണ് ചോദിച്ചത് .

നിനക്ക് ഞങ്ങളോടൊപ്പം ചങ്ങാത്തം കൂടാമോ.ഓ അതിനെന്താ കൂട്ടുകാരെ എനിക്ക് സമ്മതമാണല്ലോ. പക്ഷേ എനിക്കിതുവരെ ഒരു ചങ്ങാതിമാരും ഉണ്ടായിരുന്നില്ല.അത് സാരമില്ല.ഇനി ഞങ്ങൾ ഉണ്ടല്ലോ.നീ വേഗം വാ നമുക്ക് കളിക്കാം. കളിക്കുന്നതിനിടയിൽ അവർ ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങൾ പരസ്പരം പങ്കിട്ടു.അവരിലെല്ലാം ഏറ്റവും വിചിത്രമായതും വിസ്മയിപ്പിക്കുന്നതുമായ ആഗ്രഹം മീനുവിന്റേ തായിരുന്നു. മീനു അവർക്കെല്ലാം പരിസ്ഥിതിയെക്കുറിച്ച് ധാരാളം കഥകളും മറ്റു വിവരങ്ങളും പറഞ്ഞുകൊടുത്തു. ഇതെല്ലാം കേട്ടപ്പോൾ കൂട്ടുകാരുടെ മനസ്സിലും പ്രകൃതിയോടുള്ള സ്നേഹം വർദ്ധിച്ചുവന്നു. ഒരു ദിവസം നേരം വൈകിയാണ് മീനുവും കൂട്ടുകാരും പുഴക്കരയിലേക്ക് പോയത് .കുറെ നേരം അവർ കളിച്ചും രസിച്ചും അവിടെ നിന്നു തിരിച്ചു വരുമ്പോൾ നേരം ഇരുട്ടിയിരുന്നു. അങ്ങനെ അവരെല്ലാവരും യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ മീനു നേരത്തെ തന്നെ ഉണർന്നു.അമ്മയോടൊപ്പം വെള്ളമെടുക്കാനായി പുഴക്കരയിലേക്ക് പോയി. വെള്ളം എടുത്തു കൊണ്ട് തിരിച്ചുവരുമ്പോഴാണ് മീനു ആ കാഴ്ച കണ്ടത്. അത് അവൾക്ക് സഹിക്കാനായില്ല . അവൾ ആകെ തളർന്നു .മീനു കരയുന്നത് കണ്ട് അമ്മ അവളോട് ചോദിച്ചു. മോളേ മീനു, നീ എന്തിനാണ് കരയുന്നത്. അവൾ ഒന്നും മിണ്ടാതെ തേങ്ങിക്കരഞ്ഞു .അമ്മ ചുറ്റുപാടും നോക്കി. അപ്പോൾ അമ്മയും ആ കാഴ്ച കണ്ടു .അയ്യോ ഇതെന്താ? ഇത് എങ്ങനെ സംഭവിച്ചു?അന്നേരം അമ്മയ്ക്കും സങ്കടം സഹിക്കാനായില്ല. എങ്കിലും അമ്മ കരയാതെ മീനുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു .സാരമില്ല മീനു.ഇവിടെ എത്ര മരം മുറിഞ്ഞുവോ അതിനുപകരമായി നമുക്കിവിടെ അതിനിരട്ടി മരം നടാം. ഒരു മരം മുറിച്ചാൽ രണ്ടു മരം നടണം എന്നല്ലെ മോൾക്ക് മോളുടെ മുത്തശ്ശി പറഞ്ഞുതന്നിട്ടുള്ളത്. പക്ഷേ , അമ്മേ ഞാൻ എത്ര മരം നട്ടാലും എനിക്കു ഇതുപോലെ തന്നെ കിട്ടില്ലല്ലോ .ഞാൻ എത്ര ഓടിയും ചാടിയും കളിച്ചതാ അമ്മേ ഈ മരച്ചുവട്ടിൽ. സാരമില്ല മീനു ഇനി അതൊന്നും ഓർത്ത് മോള് വിഷമിക്കേണ്ട . നമുക്ക് ഇതിനൊരു പരിഹാരം കാണാം. എന്തായാലും നമ്മുടെ നാട്ടുകാരാരും ഈ പണി ചെയ്യില്ല.കാട് നശിപ്പിക്കാനായിട്ടാണ് അവർ വന്നതെങ്കിൽ ഇനിയും വരും മോള് എഴുന്നേറ്റു വാ .അവർ എഴുന്നേറ്റു കുറച്ചു നേരം അവിടേക്ക് നോക്കിക്കൊണ്ടേ നിന്നു .മെല്ലെ മെല്ലെ അവളുടെ കരച്ചിൽ നിന്നു. അവൾ വീട്ടിലേക്ക് ഓടിപ്പോയി.കൂട്ടൂകാരോട് വിവരം പറഞ്ഞു .അവരും വളരെയേറെ വിഷമിച്ചു,കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ വന്നു . അപ്പോഴും മീനുവും കൂട്ടുകാരും ചേർന്ന് അച്ഛനോട് സങ്കടം പറഞ്ഞു .മക്കളെ അവർ മരംവെട്ടുകാരാണെങ്കിൽ കാട്നശിപ്പിക്കാനായി ഇനിയും വരും . സന്ധ്യയായാലാണത്രെ അവർ വരിക.നമുക്ക് ആ നേരമായാൽ ഒന്നു പോയി നോക്കാം . മീനുവിനും കൂട്ടുകാർക്കും ആശ്വാസമായി .സന്ധ്യയായ ഉടൻ അവർ അച്ഛനെയും കൂട്ടി കാട്ടിലേക്ക് പോയി .അങ്ങനെ അവിടെയെത്തി അയ്യോ മക്കളെ അവിടെ നിറയെ മരംവെട്ടുകാരാണ് അങ്ങോട്ടെ ക്ക്‌ പോകാതിരിക്കുന്നതാണ് നല്ലത്. എന്നാൽ നമുക്ക് ഗ്രാമത്തിലെ എല്ലാവരേയും വിളിച്ച് വിവരം പറഞ്ഞാലോ അച്ഛാ. അതെ അതെ മീനു പറഞ്ഞതാ ശരി. എന്നാ വാ മക്കളെ നമുക്ക് പോയി എല്ലാവരെയും വിവരമറിയിക്കാം. വിവരമറിഞ്ഞു നാട്ടുകാരെല്ലാം ഓടിയെത്തി. കാട് മുഴുവൻ വളയുകയും മരംവെട്ടുകാരെ പിടികൂടുകയും ചെയ്തു. നേരം പുലരുന്നത് വരെ അവരെ അവിടെ കെട്ടിയിട്ടു. മരം വെട്ടിയത് മീനു കണ്ടത് നന്നായി. അല്ലെങ്കിൽ ഇന്ന് നമ്മുടെ കാടുതന്നെ നശിച്ചു പോയേനെ. മീനുവും കൂട്ടുകാരും ചേർന്ന് മരംവെട്ടുകാരനോട് പറഞ്ഞു അല്ലയോ മരംവെട്ടുകാരാ നിങ്ങൾ എന്തിനാണ്, പ്രകൃതിയെ നശിപ്പിക്കുന്നത് നിങ്ങൾക്ക് ഇതുകൊണ്ട് എന്ത് ഉപകാരമാണ് കിട്ടുന്നത്, വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചുകൂടെ. അതെ കുട്ടികളെ നിങ്ങൾ പറയുന്നത് വളരെ ശരിയാണ്. ഞങ്ങൾക്കിതുകൊണ്ട് യാതൊരു ഉപകാരവുമില്ല, ഞങ്ങൾ ഇനി മരങ്ങൾ നശിപ്പിക്കുകയില്ല. നിങ്ങൾ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കുകയാണ്. നിങ്ങൾ പൊയ്ക്കോളൂ. ശരി കുട്ടികളെ ഞാൻ ഇനി എവിടെയും പോയി മരം വെട്ടില്ല. മീനുവിനെയും കൂട്ടുകാരെയും ആളുകൾ അഭിനന്ദിച്ചു. മുറിച്ച മരങ്ങൾക്കു പകരമായി മരം നടുവാനും അവർ തീരുമാനിച്ചു. അന്നുമുതൽ പിന്നെ അവിടുത്തെ എല്ലാവർക്കും മീനുവിനെയും കൂട്ടുകാരെയും പോലെ പ്രകൃതിയോട് വളരെ സ്നേഹമായി. പ്രകൃതിയെ സംരക്ഷിക്കുവാൻ അവർ പല കാര്യങ്ങളും ചെയ്തു തുടങ്ങി. അങ്ങനെ അവർ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു.

ഷഹ്ന
7 B എസ്.എസ്.എം.യു.പി സ്ക്കൂൾ, വടക്കുംമുറി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ