എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ/അക്ഷരവൃക്ഷം/എന്റെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ബാല്യം

അക്ഷരലോകത്തേക്കാനയിച്ചീടുന്ന അധ്യാപകർ തൻ കൈപിടിച്ച്
അറിവിന്റെ നാളങ്ങളോരോന്നും അക്ഷരമാലയ്‌ കോർത്തിരുന്നു
ബാല്യകാലത്തിൽ ഘടികാരം പിന്നി-
ലേക്കാക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കും
നിത്യവും ജ്ഞാനവും, ധൈര്യവും, ശക്തിയും ,
 നന്മയും മാത്രം പകർന്നിരുന്നു.

ആദ്യപഠനത്തിൽ കയ്യെത്താദൂരത്തിൽ ആകാശവിസ്മയം നൽകിടുന്നു
അറിവിന്റെ ദീപമായി കത്തിയെരിയുന്ന നന്മതൻ വെട്ടം പകർന്നിരുന്നു.

അമ്മതൻ കൈപിടിച്ച് തിരുമുറ്റത്ത് ഓടിക്കളിച്ച ദിനങ്ങളെല്ലാം
 നിറച്ചാർത്തു പകർന്നിടും നിലാവൊളി പകർന്ന ദിനങ്ങളായി മാറിടുന്നു.

നിറമാർന്ന കിനാവുകൾ ആയിടും നാളുകൾ തൂമഞ്ഞായി ഇനിയും
 വിരിയുന്ന നന്മകൾ എന്നും കിനാവായി ഒളിവിതറിടും നിറ ശബ്ദങ്ങൾ
പകർന്ന ദിനങ്ങളെല്ലാം.

അമ്മയുടെ സ്വപ്നം ഏറെ കൊതിച്ചിടും നാളുകൾ
ഓർമയായ് മാറിയല്ലോ....

ബിനിറ്റ ബാബു
9 സെൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ചെമ്മണ്ണാർ
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത