എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ കവർന്ന സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവർന്ന സന്തോഷം

ഒരാഴ്ചയായി ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു അഞ്ചാം ക്ലാസ്സിൽ സ്കൂളിൽ എത്തിയ ശേഷം ഞങ്ങളുടെ ആദ്യത്തെ വാർഷികാഘോഷം. അതിനായി കൂട്ടുകാരെല്ലാം ചേർന്ന് വിവിധ കലാ പരിപാടികൾ ആസൂത്രണം ചെയ്തു. അതിന്റെ പരിശീലനവും തുടങ്ങിയിരുന്നു. വാർഷികത്തിന് തലേദിവസമാണ് കൊറോണ കാരണം സ്കൂൾ അടച്ചു എന്ന അറിയിപ്പ് വന്നത്. എല്ലാവരും വളരെയധികം വിഷമിച്ചു..എന്നാലും കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും. ആ പ്രതീക്ഷയും ഒന്നും ഇല്ലാതായി ഈ അക്കാദമിക് വർഷത്തെ ബാക്കി ദിവസങ്ങളും കൊറോണ കവർന്നെടുത്തു.

നമ്മൾ കരുതിയതിലും ഭീകരനാണ് കൊറോണ എന്ന കോവിഡ് 19. ലോകരാജ്യങ്ങൾ പലരും ഇന്ന് കൊറോണറി മുൻപിൽ പകച്ചു നിൽക്കുകയാണ്.രാഷ്ട്രങ്ങൾ പലതും ലോക്ക് ഡൗൺ കഴിയാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകൾ കഴിഞ്ഞു. ജാഗ്രതയോടെ മാത്രമേ നമുക്ക് ഇതിനെ തുരത്തുവാൻ കഴിയൂ..വ്യക്തിശുചിത്വം പാലിച്ചും,ഇടയ്ക്ക് കൈകൾ കഴുകിയും,സാമൂഹിക അകലം പാലിച്ചും,നമുക്കും മറ്റുള്ളവർക്കും ആയി ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് നമുക്ക് ഒറ്റക്കെട്ടായി പോരാട്ടം നല്ലൊരു നാളെക്കായ്‌….

വൈഷ്ണവ്
5-D എസ്.എം,യു.പി. സ്ക്കുൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം