എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/ചരിത്രം
മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തിൽ മാക്കുണ്ണി മാനേജർ എന്ന മഹത് വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോൾ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ദേവദത്തൻ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത്. ആ വർഷം മുതൽ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണൻ നായർ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഈ വിദ്യാലയത്തിന് പുന്നത്തൂര് ഗോദശങ്കര വലിയ രാജ, പാറയ്ക്കൽ കൃഷ്ണമേനോൻ, കൊച്ചി ദിവാനായിരുന്ന ഹെർബർട്ട് സായിപ്പ് എന്നീ മഹാന്മാരുടെ നിർലോഭമായ സഹായ സഹകരണങ്ങൾ പല സന്ദർഭങ്ങളിലും ലഭിച്ചിട്ടുണ്ടെന്നുള്ളത് പ്രത്യേകം സ്മരണീയമാണ്.
1955 - ൽ അന്നത്തെ മാനേജരായിരുന്ന ശ്രീ. കൊഴുപ്പാമഠത്തിൽ കണ്ടുണ്ണി മാസ്റ്റർ അവർകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇത് ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെടുകയും, അതിന്റെ ഹെഡ്മാസ്റ്റർ ആയി പരേതനായ ശ്രീ. എം. ബാലകൃഷ്ണൻ നായർ ചാർജ് എടുക്കുകയും ചെയ്തു. കണ്ടുണ്ണി മാസ്റ്റർക്കു ശേഷം ശ്രീമതി കമലാക്ഷി, ശ്രീമാൻ മാക്കൻ മാസ്റ്റർ, ശ്രീ. കെ. എം. വിജയൻ, ശ്രീമതി പി.എസ്. ലക്ഷ്മി എന്നിവർ മാനേജരാകുകയും ചെയ്തു. ഇപ്പോൾ ശ്രീ. മാക്കൻ മാസ്റ്ററുടെ മകൻ ശ്രീ. കെ.എം.രാജൻ മാനേജരായി തുടരുകയും ചെയ്യുന്നു. ഇന്ന് ഈ വിദ്യാലയം 29 അദ്ധ്യാപിക അധ്യാപകരും എഴുന്നൂറിൽ പരം വിദ്യാർത്ഥിനീ വിദ്യാർത്ഥികളും ഉള്ളതായ ഈ മഹൽസ്ഥാപനമായി വളർന്നിരിക്കുന്നു.1 മുതൽ 7 വരെ രണ്ടും മൂന്നും വീതം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |