എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏകദേശം 75 സെന്റ് സ്ഥലത്തു പരന്നു കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ഒരു ഇരുനില കെട്ടിടത്തിലും ഓട് മേഞ്ഞ കെട്ടിടങ്ങളിലുമായി മുപ്പതോളം ക്ലാസ് മുറികളിലായി കുട്ടികൾക്ക് അധ്യയനം നടന്നുവരുന്നു.ഇവ കൂടാതെ ലൈബ്രറി, ലാബ്, പരിമിതമായ കളിസ്ഥലം, സ്റ്റേജ് എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രേത്യേകം ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്. അത്യാവശ്യ സൗകര്യങ്ങളോടുകൂടിയ അടുക്കളയും കുടിവെള്ളത്തിനായി കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം നൽകുവാനുള്ള സൗകര്യവും നൽകിവരുന്നു. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസ്സുകളും ഉണ്ട്. യു.പി. വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും എൽ.ഇ.ഡി. ടി.വി.യോടുകൂടിയ സ്മാർട്ട് ക്ലാസ് മുറികളാണ്.