എസ്.എം.യു.പി.എസ്സ്, ഉദയഗിരി/അക്ഷരവൃക്ഷം/സൂസന്നയുടെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
സൂസന്നയുടെ അഹങ്കാരം

ഒരിടത്തൊരിടത്ത് സൂസന്ന എന്ന പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ നന്നായി പഠിക്കുമായിരുന്നു. അവളെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. അവർ നന്നായി പഠിക്കു മാ യിരുന്നെങ്കിലും അവൾക്ക് അത് അനുസരിച്ച് അഹങ്കാരവും കൂടി. ഒരു ദിവസം എല്ലാവരും ക്ലാസിലെത്തി. ക്ലാസ് ടീച്ചറും എത്തി.പഠിപ്പിക്കാൻ തുടങ്ങി. ക്ലാസ്സിൽ അന്ന എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൾ വളരെ നല്ല കുട്ടിയായിരുന്നു. എന്നാൽ നന്നായി പഠിക്കാൻ കഴിഞ്ഞിരുന്നില്ല. ടീച്ചർ ക്ലാസ്സ് കഴിഞ്ഞു പോയി. എല്ലാവരും പുറത്തിറങ്ങി. അപ്പോൾ അന്ന സുസന്നയോട് ചോദിച്ചു. എന്നെയും നിങ്ങളുടെ കൂടെ കൂട്ടാമോ, എന്നോട് ആരും കൂട്ടില്ല. സൂസന്നയും അവളുടെ കൂട്ടുകാരികളും അവളെ കളിയാക്കി ചിരിച്ചു. എന്നിട്ട് അവളോട് ഇങ്ങനെ പറഞ്ഞു. നിനക്കെന്തറിയാം ക്ലാസിൽ ഏറ്റവും അവസാനം ആണ് നീ. ആ നിന്നെ ഞങ്ങളുടെ കൂടെ ചേർക്കാനോ? ഒരിക്കലുമില്ല. അതുകേട്ടപ്പോൾ അന്നക്ക് സഹിക്കാനായില്ല. അവൾ ക്ലാസിലിരുന്ന് പൊട്ടിക്കരഞ്ഞു. വൈകുന്നേരം സ്കൂൾ വിട്ടു. എല്ലാവരും വീട്ടിലേക്ക് പോയി. അന്ന സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. വഴിയിൽവെച്ച്അന്ന അവിടെ വീണുകിടക്കുന്ന സൂസന്നയെ കണ്ടു. അന്ന ഓടിച്ചെന്നു സുസന്നയുടെ കൈ പിടിച്ച് അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി വിട്ടു. തിരിച്ചു വീട്ടിലേക്ക് നടന്നു. അപ്പോൾ പുറകിൽ നിന്നൊരു വിളി. അന്നേ നിൽക്ക്, അന്ന തിരിഞ്ഞു നോക്കി. സൂസന്ന പറഞ്ഞു" സോറി അന്നേ ഇനി നമ്മൾ രണ്ടും നല്ല കൂട്ടുകാരായിരിക്കും. ഇത് കേട്ട് അന്നക്ക് വളരെ സന്തോഷമായി. അവൾ വീട്ടിലേക്ക് പോയി.

എമിലിൻ എൽസാ ബിനോയ്
III B എസ്.എം.യു.പി.എസ്സ്, ഉദയഗിരി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ