എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമ്മുടെനിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ മുൻകരുതൽ എടുക്കേണ്ട ഒന്നാണ് രോഗപ്രതിരോധം .സാധാരണ രോഗങ്ങൾ വളരെ എളുപ്പത്തിൽ പകരുന്ന ഒന്നാണ്. രോഗം വന്നതിനുശേഷം ശ്രദ്ധിക്കുന്നതിനേക്കാൾ നല്ലത് രോഗം വരുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടതാണ് .ആയതിനാൽ നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം കൽപിക്കേണ്ടതാണ്. ആദ്യം തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എന്നാൽ പകുതിയോളം രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ കഴിയും .ദിവസം രണ്ടുനേരം കുളിക്കണം, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുവാൻ പാടുള്ളൂ,

ദിവസവും തുണി അലക്കി ഉപയോഗിക്കണം മാത്രമല്ല മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പരിസരത്ത് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപേക്ഷിക്കാതിരിക്കുക. അഴുകിയ ചത്ത ജന്തുക്കളുടെ മാംസങ്ങൾ പരിസരത്തെ മലിനമാക്കാൻ അനുവദിക്കാതിരിക്കുക എന്നീ കാര്യങ്ങൾ നാം ശ്രദ്ധിക്കുകയാണെങ്കിൽ പകുതിയോളം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.
ഇപ്പോൾ തന്നെ ലോകമെമ്പാടും കൊറോണ എന്ന മാരകമായ വൈറസിനെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ് .ഈ മാരകമായ വൈറസ് ചൈനയിലാണ് ആദ്യമായി പിടിപെട്ടത്. സാധാരണ ഒരു പനിവന്നാൽ നാമെങ്ങനെ പ്രതിരോധിക്കുന്നുവോ അതുപോലെ ആ വൈറസിനെ അവർ പ്രതിരോധിച്ചു. അങ്ങനെ പല വിദേശ രാജ്യങ്ങളിലും ഈ വൈറസ് എത്തിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ നമ്മുടെ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ രോഗം പിടിപെട്ടിരിക്കുകയാണ് .അതിൽ നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളവും ഉൾപ്പെട്ടിരിക്കുന്നു .ആയതിനാൽ കേരളത്തിൽ രോഗബാധ ക്കെതിരെ നാം ശുചിത്വശീലങ്ങളിലൂടെയാണ് പ്രതിരോധിച്ചു വരുന്നത്. പ്രത്യേക മരുന്നുകൾ കണ്ടുപിടിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ശുചിത്വം തന്നെയാണ് ഇതിനുള്ള ഏക പ്രതിരോധം. ഈ കൊറോണ എന്ന മാരകമായ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകർ നമ്മോട് പറയുന്നത് ഇത്തരത്തിലാണ്- 20 മിനിറ്റ് ഇടവിട്ട് സോപ്പ് ഉപയോഗിച്ച്കൈകൾ നന്നായി കഴുകുക,നിർബന്ധമായും മാസ്ക് ഉപയോഗിക്കുക, മറ്റൊരാളിൽ നിന്ന് ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക എന്നീ കാര്യങ്ങളാണ് .

കൊറോണാ വൈറസിനെ പ്രതിരോധിക്കാം നമുക്ക് അതിജീവിക്കാം.

ആദിത്യ.ഡി.ബി.
7 എ എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം