എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. പരിസ്ഥിതി ഇല്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. അവന് ശ്വസിക്കാനുള്ള ജീവവായുവും താമസിക്കാനുള്ള മണ്ണും കുടിക്കാനുള്ള ജലവും കഴിക്കാനുള്ള ഭക്ഷണവും നൽകുന്നത് പ്രകൃതിയാണ്. എന്നാൽ പ്രകൃതിയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്ത് അതിൽ നിന്നും വരുമാനം ഉണ്ടാക്കാൻ ആണ് മനുഷ്യന് താല്പര്യം.പരിസ്ഥിതി ഭൂമിയുടെ ജീവനാഡിയാണ്. അതിലുള്ള ഈ കാടും പ്രകൃതിയും ഒക്കെ ശ്വാസകോശങ്ങൾ ആണ് .എന്നാൽ അത് നശിപ്പിക്കുന്നത് കാരണം സ്വന്തം ശവപ്പറമ്പാണ് മനുഷ്യൻ കുഴിക്കുന്നത് എന്ന് അവൻ ഓർക്കുന്നില്ല. ചൂഷണം ചെയ്ത് ചൂഷണം ചെയ്ത് പരിസ്ഥിതി സഹിക്കുന്നതിനും അപ്പുറം നമ്മൾ ചൂഷണം ചെയ്തു. മരങ്ങൾ മുറിച്ചും വനങ്ങൾ നശിപ്പിച്ചും അവൻ സ്വാർത്ഥ ലാഭങ്ങൾ കൊയ്യുകയാണ് . ഭൂമിയിൽ ലഭിക്കുന്ന ജീവവായുവിൽ വലിയ ഒരു പങ്കു നൽകുന്നത് ആമസോൺ മഴക്കാടുകൾ ആണ്. എന്നാൽ മനുഷ്യൻറെ അധിനിവേശം കാരണം അതും നാശത്തിന് വക്കിലെത്തി .അതിൻറെ പാർശ്വഫലങ്ങളാണ് നമ്മൾ ഇന്ന് കണ്ടുവരുന്ന പല പ്രകൃതിദുരന്തങ്ങളും.ആപ്രകൃതിദുരന്തത്തിന്റെഭീതിയിൽ വിറങ്ങലിച്ചുനില്ക്കൂമ്പോഴും തന്റെ സ്വാർത്ഥതകൾക്കു വേണ്ടിയാണ് മനുഷ്യൻ ശ്രമിക്കുന്നത്.ഈ അവസരത്തിൽ ഈഞ്ചക്കാട് ബാലചന്ദ്രൻകവിതയിലെ വരികൾ വളരെ പ്രസക്തമാണ്. ഇനി വരുന്ന ഒരു തലമുറക്ക് ഈ ഭൂമി വാസയോഗ്യമാണോ അല്ലയോ എന്ന് വരെ നമ്മൾ കാണേണ്ടിയിരിക്കുന്നു.

ശ്രീലക്ഷ്മി
5 എ എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം