എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതി നമ്മുടെ അമ്മയാണ്.ആഅമ്മയെ നശിപ്പിക്കുമ്പോൾ അരിവില്ലാത്തവർക്കു തിരിച്ചറിവ് പകർന്നുകൊടുക്കേണ്ടത് നമ്മൾ കുട്ടികളാണ്.അത് നമ്മൾമറക്കരുത്.വേനലിൽനിന്നും കാറ്റിൽനിന്നുംസംരക്ഷിക്കാൻ മരങ്ങൾ ഏറെയുണ്ട്. എന്നാൽ മരങ്ങളെ സംരക്ഷിക്കാൻ ആരുംതന്നെയില്ല.

ഒരുമരം പത്തുപുത്രന്മാർക്കുതുല്യം എന്നപഴഞ്ചൊല്ലിനെ എല്ലാവരും സൗകര്യപൂർവംമറന്നു.അവരവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമായിമരങ്ങൾ മാറി. പരിസ്ഥിതിക്കുതാങ്ങുംതണലുമായിരുന്ന മരങ്ങൾ പക്ഷികൾക്ക് വീടായി,ഭക്ഷണമായി, സസ്യജന്തുജാലങ്ങൾക്ക് ആശ്രയമായിനിന്നമരങ്ങൾഎല്ലാം ഇന്ന്നശിക്കുന്നതും നാം കാണുന്നു.ഒരുതൈനടാംനമുക്ക്അമ്മക്കുവേണ്ടി എന്നസുഗതകുമാരിയുടെ തവിത നമുക്ക് ഓർക്കാം.

പ്രകൃതിയിലെ ജലസ്രോതസ്സുകൾഎല്ലാം ഇന്ന് മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു.ജലനിറവിന്റെകുടമായ ഭാരതപ്പുഴവരെ വറ്റിവരണ്ടു. എവിടെശുദ്ധജലമുണ്ടോ അവിടെ കാണും വെള്ളംശേഖരിക്കുന്നടാങ്കർലോറികൾ.പൈപ്പുകളിൽ വെള്ളത്തിനുപകരം കാറ്റുമാത്രം.നമ്മുടെജലാശയങ്ങൾ മാലിന്യങ്ങൾ കൊണ്ടിട്ട് വരുംതലമുറയ്ക്കു വേണ്ടിയുള്ളജലം മലിനമാക്കാൻ പാടില്ല.

പരിസ്ഥിതിയില്ലെങ്കിൽ നമുക്ക് ജീവിക്കാനാവില്ല.അതിനുവേണ്ടി നമുക്ക് നമ്മുടെ ഭൂമിയെ പച്ചപുതപ്പിക്കാം.

നന്ദന എസ് ബാബു.
7 സി. എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം