എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
NCC യൂണിറ്റ്
സായുധ സേന പതാക ദിനം

നീണ്ട നാളത്തെ സേവന പാരമ്പര്യം ഉള്ള ഒരു NCC യൂണിറ്റ് ആണ് SDVGHS ലേതു.ആദ്യ ,അവസാന വർഷങ്ങളിലായി 100 വിദ്യാർഥിനികൾ  ഇവിടെ NCC കേഡറ്റുകളായി പ്രവർത്തിക്കുന്നു.എം.ആർ മായ ടീച്ചർ നേതൃത്വം നൽകുന്ന ഈ യൂണിറ്റിൽ കുട്ടികൾ സാമൂഹ്യ സേവനത്തിനൊപ്പം തന്നെ രാഷ്ട്ര സേവനവും നിർവഹിക്കുന്നു.വിവിധ സൈനിക ക്യാമ്പുകളിൽ പരിശീലനം കരസ്ഥമാക്കിയ ധാരാളം കുട്ടികൾ നമ്മുടെ അഭിമാനമാണ് ..2021-22  അക്കാദമിക വർഷത്തിൽ 100 NCC കേഡറ്റുകളാണ് നമുക്കുള്ളത്.NCC.

NCC. പ്രവർത്തന റിപ്പോർട്ട് - 2021 - 22

               

            കോവി ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 അധ്യയന വർഷാരംഭത്തിലും ഓൺലൈൻ പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോയത്.

        ജൂൺ- 5 പരിസ്ഥിതി ദിനാചരണത്തിന്റ ഭാഗമായി വീട്ടുപരിസരങ്ങളിൽ NCC കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ കുടും ബത്തോടൊപ്പം യോഗ പരിശീലിച്ചു.

ജൂലൈ - 26  കാർഗിൽ വിജയ ദിനം പോസ്റ്റർ രചിച്ചും വീടുകളിൽ ദീപം തെളിച്ചും ആ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു.

  സ്വാതന്ത്ര്യത്തിന്റെ 75- വർഷങ്ങൾ ആഘോഷിക്കുന്നതിന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടു. Fit India Freedom run എന്ന പേരിൽ ആഗറ്റ് മുതൽ ഒക്ടോബർ വരെ കുട്ടികൾ പങ്കെടുക്കുകയും  Certificate ലഭിക്കുകയും ചെയ്തു.

  ആഗസ്ത് - 15 ന് കുട്ടികൾ വീടുകളിൽ സ്വാതന്ത്ര്യ ജാല തെളിയിച്ചു.. പോസ്റ്ററുകൾ രചിച്ചു.

  നവംബർ മാസത്തിൽ സ്കൂൾ തുറന്നുപ്രവർത്തനമാരംഭിച്ചപ്പോൾ NCC - സ്കൂൾ തല പ്രവർത്തനങ്ങളും ആരംഭിച്ചു.

NCC - Day Celebration -ന്റെ ഭാഗമായി നവംബർ- 25 ന് Health - For - Run - എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചു.സ്കൂളിൽ നിന്ന് ആരംഭിച്ച് മുല്ലയ്ക്കൽ പിച്ചു അയ്യ ജംഗ്ഷൻ. YMC A : എന്നീ സ്ഥലങ്ങൾ പിന്നിട്ട് സ്കൂളിൽ തിരികെ എത്തി. സ്കൂൾ മാനേജർ പ്രൊഫ. എസ്. രാമാനന്ദ് ഫ്ലാഗ് ഓഫ് ചെയ്ത പ്രോഗ്രാമിന് പഥമാധ്യാപിക ആർ. ജയശ്രീ ആശംസ അർപ്പിച്ചു. ANO മായ എം.ആർ.പിറ്റി എ പ്രസിഡന്റ് . അധ്യാപക അനധ്യാപകർ എന്നിവർ  ചടങ്ങിൽ പങ്കാളികളായി. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൃത്യമായി ഭക്ഷണം നൽകി. പരേഡ് നടത്തി വരുന്നു.