Schoolwiki സംരംഭത്തിൽ നിന്ന്
കുടുംബ പുരാണം.
വീട്ടിലെ ഉമ്മറക്കോലായിലെ ഷൂ സ്റ്റാന്റിലിരുന്ന് മുത്തശ്ശി ചെരുപ്പ് മുത്തശ്ശൻ ചെരുപ്പിനോട് പറഞ്ഞു."എത്ര ദേവുസായി ഞാൻ തേവരെ ഒന്ന് കണ്ടിട്ടേയ്?പ്രദോഷോം ,ഏകാദശി,എല്ലാം മുടങ്ങി.നാളെ രാവിലെ ആരും അറിയാതെ ഒന്ന് അമ്പലം വരെ പോണൊണ്ട് ഞാൻ.മുത്തശ്ശൻ ചെരുപ്പ് ചിരിച്ചുകൊണ്ട് പറഞ്ഞു."എടി മണ്ടി അമ്പലം ലോക്ക് ഡൌൺ ആണു.ഞാൻ നാളെ രാവിലെ ഒന്ന് നടക്കാൻ പോകാന് വെച്ചു.എത്ര ദേവുസായി നടപ്പു മൊടങ്ങിട്ടു,ആ നാരായണന്റെയും രാഘവനെയും ഒകെ കണ്ടിട്ട്,മമ്മദിന്ടെ ചായകടേന്നു ഒരു ചായ കുടിച്ചിട്ട്.അപ്പൊ വേണേ നിനക്കു വേണ്ടി ഒരു കാണിക്ക ഇട്ടേക്കാം.നീ പൊറത്തു ഇറങ്ങണ്ടാ."
ഇതു കേട്ടോണ്ടിരുന്ന അച്ഛൻ ചെറുപ്പ ഉടനെ പറഞ്ഞു,"അതേയ് 60 വയസിനു മുകളിൽ ഉള്ളവർ നിർബന്ധമായും വീട്ടിൽ ഇരിക്കണമെന്നാണ് നമ്മുടെ സർക്കാർ പറഞ്ഞിരിക്കുന്നത് അതോണ്ട് രണ്ടാളും വീട്ടി ഇരുന്നാമതി,ഞാൻ പുറത്തു പോവുമ്പോ ആവശ്യം ഉള്ളത് വാങ്ങിക്കൊണ്ടു വരാം."കേട്ടോണ്ടിരുന്ന 'അമ്മ ചെരുപ്പ് ഇടപെട്ടു.."മനുഷ്യാ നിങ്ങക്ക് വർക്ക് അറ്റ് ഹോം അല്ലെ..പിന്നെന്തിനാ പൊറത്തു പോണേ ?"
ഇത് പറഞ്ഞു 'അമ്മ ചെരുപ്പ് പോവാൻ റെഡി ആയി....."അല്ല നീ എങ്ങോട്ടാ പോണെ ?"അച്ഛൻ ചെരുപ്പ് ചോദിച്ചു.."ഞാൻ സീമ ചേച്ചിടെ വീട്ടിൽ ഈ ചക്കേം മാങ്ങേ കൊടുത്തു വരം....അവർക്കു അവിടെ ഒണ്ടു,എന്നാലും നമുക്ക് ഇതെലാം ഉണ്ടെന്നു കാണിക്കണ്ടായോ?"
എല്ലാം കേട്ടുകൊണ്ടിരുന്ന കുട്ടി ചെരുപ്പ് പറഞു,"എല്ലാരും കൂടെ ആ കൊറോണയെ വീട്ടി കെട്ടാനുള്ള തയാറെടുപ്പാണോ?ഞാൻ എത്ര അനുസരണയോടാണ് ആകാതിരിക്കുന്നത്,നിങ്ങക്ക് ആർക്കും പറ്റുലെ മുത്തശ്ശി ,തേവരും കൊറോണ തുരത്താനാണ് ലോക്ക് ടൗണിൽ ഇരിക്കുന്നത്,മുത്തശ്ശന് വീട്ടിലും മുറ്റത്തും ഒകെ നടകാലോ ,ആരോഗ്യോം കാക്കാം...അച്ഛാ,അച്ഛന് എവിടിരുന്നും ജോലി ചെയ്യാലോ ?..അപ്പുറത്തെ രവിയേട്ടന്റെ കടേൽ വിളിച്ചു പറഞ്ഞാൽ സന്നദ്ധപ്രവർത്തകർ സാധനം എത്തിക്കുഉം .മതിലിനു മോളിലുടെ അപ്പുറത്തെ സീതക്കുട്ടീടെ റബര് ചെരുപ്പിനെ എത്തി നോക്കി കൊണ്ട് കുട്ടിച്ചെരുപ്പു പറഞ്ഞു,"അപ്പുറപ്പുറത്തെ സീതക്കുട്ടീടെ അച്ഛന് ലോട്ടറി കച്ചോടൊല്ലേ ?അന്നാണ് കൊണ്ട് ജീവിക്കുന്നോര് അവരും വീട്ടിലിരിക്കുവാന് നമ്മൾക്ക് കൂടി വേണ്ടി..അമ്മേ സീമ കുഞ്ഞമ്മേക്കാള് ഈ ചക്കേം മാങ്ങേമ് സീതക്കുട്ടികളേ കൊടുക്കണ്ടേ..നമ്മുടെ മുഖ്യമന്ത്രി പറഞ്ഞില്ലേ നമ്മുടെ അടുത്തുലോരുടേം വയർ വിശക്കാതെ നോക്കേണ്ടത് നമ്മുടേം കടമ ആണന്നു..പ്രളയം വന്നപ്പോ ഈ മതില്കെട്ടിനു നമ്മളെ രക്ഷിച്ചത് സീതക്കുട്ടീടെ അച്ഛനാ....മറക്കരുത്..ആയോ മുഖ്യമന്ത്രിടെ വാർത്ത സമ്മേളനം തുടഞ്ഞാറായി എല്ലാരും കൈ കഴുകിക്കെ..ആന്നീട് വന്നേ...."
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|