എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം      

സ്വന്തബന്ധങ്ങൾ നിനയ്കാതെ ഭൂമിയിലെ
മാലാഖമാർ മാനവരെ പരിചരിപ്പു
പ്രാണവായുവിൻ കരുതലിനായി
നാടാകെ കൈകോർത്തു കൊറോണയെ
അതിജീവിക്കാൻ

കൊറോണ തൻ താണ്ഡവമാടുമ്പോൾ
രാജ്യം വിലക്കിന്റെ പേരിൽ
വിശന്നെരിയുന്ന വയറുകളുടെ നൊമ്പരത്താൽ

സൂതരെ കല്ലോലിനിയിൽ വലിച്ചെറിയുന്ന
മാത്രത്വത്തിന്റ വിങ്ങലുകൾ
തിരിച്ചറിഞ്ഞീടുവാൻ വൈകിയ
അന്യനാടുകളെ ഓർക്കുമ്പോൾ

വിശക്കുന്ന വയറുകൾക്ക് അന്നം വിളമ്പുന്ന
ആരോഗ്യ വിദ്യാസമ്പന്ന കേരളം
ഹാ ! എത്ര മനോഹരം.

                        

ആരതി . എസ്
9B എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത