എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ' ലക്ഷ്മിയുടെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
ലക്ഷ്മിയുടെ വീട്      


 


ലച്ചു , അവളെ വീട്ടിൽ വിളിക്കുന്നത് അങ്ങനെ യാണ്. ലക്ഷ്മി എന്നാണ് അവളുടെ പേര്. ആ നാട്ടിലെ പണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ തന്നെയാണ് ലച്ചുവും പഠിക്കുന്നത്. അവളുടെ അച്ഛൻ ഒരു കൂലി പണിക്കാരൻ ആയിരുന്നു, നല്ല ഒരു മനുഷ്യൻ. അയാൾ കഷ്ടപ്പെട്ട് പണി എടുത്ത് അവളെ വളർത്തുന്നു. അമ്മയാണങ്കിൽ അച്ഛന്റെയും മോളുടെയും കാര്യങ്ങൾ സന്തോഷത്തോടെ നോക്കി ജീവിക്കുന്ന നല്ലയൊരു സ്ത്രീ. ലക്ഷ്മിയുടെ അച്ഛൻ കിട്ടുന്ന പൈസ വെറുതെ കളയാതെ വീട്ടിലെ കാര്യങ്ങൾ നല്ല രീതിയിൽ നടത്തിപോരുന്നു. ലക്ഷ്മിയുടെ പഠന കാര്യങ്ങൾ അച്ഛനും അമ്മയും നന്നായി ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് അവൾ നന്നായി പഠിക്കുകയും ചെയ്യുമായിരുന്നു. അച്ഛൻ ജോലിക്കു പോകുന്നതിന് മുൻപ് അവർക്കു ആകെയുള്ള കുറച്ചു സ്ഥാലത്തു അവർക്ക് ആവശ്യമായ കൃഷി ചെയ്തിരുന്നു. കൂടാതെ നല്ല ഒരു പൂന്തോട്ടവും. വീടിന് സമീപം ഒരു ചെറിയ കുളം ഉണ്ട് അതിൽ നിന്നും കൃഷിയ്ക് ആവശ്യമായ വെള്ളം ഉപയോഗിക്കും. പച്ചക്കറി അറിയുന്നതിന്റെ ഉപയോഗമില്ലാത്ത ഭാഗങ്ങളും മറ്റു പാഴ് വസ്തുക്കളും എല്ലാം പറമ്പിന്റെ ഒരു മൂലയിൽ കുഴിയെടുത്തു അതിൽ നിക്ഷേപിക്കുക പതിവായിരുന്നു. ഇതിൽ നിന്നും കൃഷിക്ക് ആവശ്യമായ വളവും കിട്ടുമായിരുന്നു അതുകൊണ്ട് അവർക്ക് ആവശ്യമുള്ള പച്ചക്കറിയും പഴങ്ങളും ലഭിക്കും. അങ്ങനെ സന്തോഷമായി ആ കുടുംബം ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിച്ചു പോന്നു. എന്നാലും നമ്മുടെ കുഞ്ഞു ലക്ഷ്മിയുടെ സഹപാടികൾക്ക് അവളോട് അത്ര അടുപ്പം ഇല്ലായിരുന്നു, കാരണം അവരുടെ അത്ര പത്രാസ് അവിൽക്കില്ല അതുകൊണ്ട്. ലക്ഷ്മി അത് അത്ര കാര്യമാക്കിയില്ല. അങ്ങനെ ഒരു സ്കൂൾ വർഷം അവസാനിക്കാറായി. പരിസര പഠനത്തിന്റെ ഭാഗമായി സ്കൂളിന്റെ അടുത്തുള്ള കുറച്ചു വീടുകൾ സന്ദർശിക്കാൻ അധ്യാപകരും കുട്ടികളും കൂടെ തീരുമാനിച്ചു. അവർ യാത്ര തുടങ്ങി അങ്ങനെ ഓരോ വീടുകളും കയറി ഇറങ്ങി ലക്ഷ്മിയുടെ വീട്ടിലും എത്തി. അവിടെ കയറുമ്പോൾ തന്നെ അവൾ പറഞ്ഞു ഇതാണ് എന്റെ വീട്. കൂട്ടുകാർ നോക്കിയപ്പോൾ അതൊരു ചെറിയ വീടാണ്, എന്നിരുന്നാലും അതിന്റെ വൃത്തിയും വെടിപ്പും അവർക്ക് അത്ഭുതമായി. അതിൽ കൂടുതൽ അവരെ അമ്പരിപ്പിച്ചത് അവിടുത്തെ പച്ചക്കറികളും, നിറയെ പൂക്കൾ നിറഞ്ഞ പൂന്തോട്ടവും ആയിരുന്നു. കുട്ടികളും അധ്യാപകരും അത്ഭുതത്തോടെ അവളെ നോക്കി. എന്നിട്ട് അവളോട് പറഞ്ഞു ഇത്രയും വിഷമില്ലാത്ത പച്ചക്കറികൾ ഞങ്ങളുടെ വീടുകളിൽ ഇല്ല. കൂടാതെ നല്ല പൂക്കളും ഇതെല്ലാം നിന്റെ വീട്ടിൽ ഉണ്ടല്ലോ ഞങ്ങൾ ഇതെല്ലാം പൈസ കൊടുത്തു വാങ്ങുവാണ്. നിനക്ക് വിഷരഹിത പച്ചക്കറികറികൾ കഴിക്കാമല്ലോ. അപ്പോൾ ലക്ഷ്മി കൂട്ടുകാരോട് പറഞ്ഞു നിങ്ങൾക്കും ഉള്ള സ്ഥലത്തു ഇതുപോലെ കൃഷി ചെയ്യാം നിങ്ങളും അങ്ങനെ ചെയ്യണം. അതോടെ അവർക്കും ഉത്സാഹം ആയി, ലക്ഷ്മിയോട് വലിയ ഇഷ്ടവും ആയി.


ആശ്വനി ലാൽ
7 ബി > എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ