എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നശീകരണത്തില് പ്ലാസ്റ്റിക്കിന്റെ പങ്ക്     
 


ലോകം ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി നശീകരണം.പരിസ്ഥിതിയെ കുറിച്ച് പരാമർശിക്കാതെ ഒരു ദിനം പോലും കടന്നുപോവുന്നില്ല.പാരിസ്ഥിതിക ആവാസ വ്യവസ്ഥയുടെ നശീകരണം,അത് പഞ്ചഭൂതാധിഷ്ഠിത ആണെങ്കിലും,ലോകത്തിനു ഏറ്റവും അധികം തലവേദന സൃഷ്ടിക്കുനത്പ്ലാസ്റ്റിക് മാലിന്യം ആണ്. മരണം ഇല്ലാതെ മരണം വിതയ്ക്കുന്ന ഭീകരൻ എന്ന് പ്ലാസ്റ്റിക്കിനെ വിശേഷിപ്പിക്കാം.കത്തിച്ചാൽ വായു മലിനീകരണം,മണ്ണിൽ എറിഞ്ഞാൽ ജീവന് തന്നെ ആപത്തു.ഇങ്ങനൊക്കെ ആണെങ്കിലും എന്ന് ലോകത്തിലെ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പ്ലാസ്റ്റിക്..ഈ കൊച്ചു കേരളത്തിൽ പോലും പ്ലാസ്റ്റിക് നിരോധന നിയമത്തിനു ശേഷവും ഈ ഭീകരനെ നിയന്ത്രിക്കാൻ നമ്മൾ പെടാപാട് പെടുകയാണ്.പ്രകൃതിയോട് ഇണങ്ങാത്ത,മണ്ണിനു നാശമായാ ഖരമാലിന്യങ്ങളാണ് പ്ലാസ്റ്റിക്കുകൾ.ഭൂമിയുടെ നിലനില്പിനുതന്നെ ഭീഷസ്‌നിയായ ഈ ഭീകരന്റെ സാന്നിധ്യം സമസ്ത മേഖലകളിലും കാണാൻ കഴിയും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക..ഇതുമാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.വലിച്ചെറിയപെടാതിരിക്കുക പ്ലാസ്റ്റിക് മാലിന്യങ്ങൾ...മണ്ണിന്റെ ഘടന തന്നെ മാറ്റാൻ ഇതിനാവും.അതിനാൽ പ്ലാസ്റ്റിക് ഉപേക്ഷിക്കൂ,ഭൂമിയെ സംരക്ഷിക്കു............  


അഭിരാമി പി.വി.
8 എ എസ് .ഡി.വി.ജി.എഛ് .എസ് .ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം