സഹായം Reading Problems? Click here


എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇന്ന്

ജനലഴികളിലൂടേ അരിച്ചരിച്ചെത്തിയാ
സ്വർണനൂലുകൾ ഇമ്മുഖത്തുമ്മവച്ചിടവേ
ഇരുളിന്റെ അലകൾ നിന്നാസൂര്യബിംബം
പകലിന്റെ ദീപത്തിനു തിരിതെളിച്ചീടവേ
ആ ഹരിത തൃണങ്ങളിൽ താങ്ങി നിന്നൊരു ജലകണം
പ്രപഞ്ചത്തെ തന്ടെ ഉള്ളിലോതുകവേ
ഇന്നലെ പെയ്ത മഴയിൽ നനഞ്ഞൊരാ
ഭൂമിയോ പുതുമണ്ണിന്റെ അത്തറുപൂശവേ
അറിയിലെനിക്,വർണിക്കാനാവില്ല
അതിസുന്ദരിയാമി പുലർകാല പെണ്ണിനേ
അവളുടെ കിളിമകൾ പാടിയ പാട്ടിന്റെ
വിഭാവരീ ഗീതത്തിൻ രാഗഛായയും
തലയാട്ടി ആ പാട്ടിനു ശ്രുതിചേർത്തു നില്കുമാ
വയലേലകൾ മൂളുമാ പാട്ടിന്റെ ഇമ്പവും
പകലോനെ നോക്കി ചിരിതൂകി നില്കുമാ
ഒരു കുഞ്ഞു പൂവിന്റെ രാഗ ദളം പോലെ
നല്ലൊരുദ്രിയം,അതെന്തുണ്ടി ഭൂമിയിൽ
ഇന്നലെകളുടെ ഓമകളിൽനിന്നു
നാളയുടെ നിഗുഢതയിലേക്കു
ചേക്കേറിപോവുമ്പോൾ
ഒരു കുഞ്ഞു പുഴു തന്റെ
ഉള്ളിലൊളിപ്പിച്ച മഴവില്ലിൻ ചിറകാൽ
പറന്നുയർനീടവേ
ഈ പുലർകാലവും എന്നെനിക്കേകുന്നു
അഗ്നിച്ചിറകുകൾ ,സ്വപ്നത്തിൽ നെയ്തൊരു അഗ്നിച്ചിറകുകൾ

ഭാനുപ്രിയ
10 B എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത