എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/തൊഴിലിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
തൊഴിലിന്റെ മഹത്വം

ആഗ്രഹമാണ് സർവ്വദുഃഖങ്ങൾക്കും കാരണമെന്ന ബുദ്ധവചന ത്തിലെ ആഗ്രഹം ആർഭാടം എന്ന് മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചു. അടുത്തിടെ ഒരു ലോറി ഡ്രൈവർ പങ്കു വെച്ച അനുഭവം ആണ് ഇത്. അദ്ദേഹത്തിന്റെ ലോറിയിൽ ഒരു വീട്ടിലേക്കുള്ള ടൈൽസ്മായി പോയതാണ്. വീട് കണ്ട അയാൾ ഞെട്ടി. ആ വീടിന്റെ ചുറ്റളവ് ഇരുപതിനായിരം ചതുരശ്ര അടിയാണ്. അയാൾ കൊണ്ട് പോയത് ആ വീടിന്റെ ഹോം തിയറ്ററിന് വേണ്ടി ആയിരുന്നു. പ്രസ്തുത വീടിന്റെ വലിപ്പം മാത്രം നാലായിരം ചതുരശ്ര അടി ആണ്. നീന്തൽ കുളവും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് തുറക്കാവുന്ന ഗേറ്റും മറ്റു സൗകര്യങ്ങൾ ഏറെ ഉള്ള വീടാണ് ഇത്. എന്നാൽ ഏറ്റവും ആചര്യമയത് അവയൊന്നും അല്ല. അവിടെ താമസിക്കുവന് പോകുന്നത് വൃദ്ധയായ ഒരു അച്ഛനും അമ്മയും മാത്രം ആണ് എന്നതാണ്. വർഷത്തിൽ ഒരിക്കൽ വിദേശത്തു നിന്ന് അവധിക്കു വരുന്ന മക്കൾക്കു താമസിക്കാൻ ഉള്ള അവധികാല ഭവനം എന്നതിനെ വിശേഷിപ്പിക്കാം. തൊട്ടടുത്ത ബന്ധു രണ്ടുനില വീട് പണിതു എന്ന കാരണത്താൽ അവരെ തോൽപ്പിക്കാൻ നല്ലൊരു വീട് നിലനിൽകെ ബന്ധുവിന്റെ വീടിനെകാൾ വലിപ്പമുള്ള വീട് പണിതു അതിലേക്ക് താമസം മാറ്റിയവരും ഉണ്ട്. എന്നാൽ ഇവിടെ താമസിക്കുന്നത് പ്രായമായ അച്ഛനും അമ്മയും മാത്രം. കേരളത്തിലെ പ്രൌഡിയും മഹിമയും അളക്കാപെടുന്നത് അവൻ പടുത്തുയർതിയ വീടുകളുടെ വലുപ്പം നോക്കിയാണ്. വീടിന്റെ വലുപ്പം ചെറുതായിപോയി എന്ന കാരണത്താൽ നടക്കാതെ പോയ കല്യാണങ്ങൾ പോലും ഉണ്ട്. വമ്പൻവീടുകൾ പടുത്തുയർത്തിയവർ എത്ര ലക്ഷവും കോടികളും പലയിടങ്ങളിൽ കടങ്ങൾ ഉണ്ട് എന്നത് പലരും അന്വേഷികറില്ല. വസ്ത്രങ്ങളും, വാഹനങ്ങളും മറ്റു വസ്തുക്കളും ഉപയോഗിക്കുക എന്നതിനെകാൾ അപരന്റെ മുന്നിൽ പ്രൌഡിവിളിചോതുവാനുള്ള ഉപതികൾ ആയി മാറിയത്, സംസ്കാരത്തിന്റെ അധപതനം തന്നെ ആണ് ചൂണ്ടികാണിക്കുന്നത്. ഒരുപക്ഷെ മലയാളിയെ പോലെ ആഡംബരങ്ങളോട് ഇത്ര ഭ്രമത്തോടെയും പൊങ്ങച്ചത്തോടെയും ഉള്ള മറ്റൊരു ജനത ലോകത്ത് ഉണ്ടോ എന്ന് സംശയമണ്. പലകുടുംബങ്ങളിലും ഒന്ന് മിണ്ടാൻ പോലും അകത്തെ മൊബൈലിൽ പരത്തുന്നവരാണ്. വാട്സാപ്പിൽ വരുന്ന നല്ല വാർത്തകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തന്നെ പറയട്ടെ പല വാർത്തകളും വാർത്തക്ക് വേണ്ടി വാർത്ത ഉണ്ടാക്കുന്നതാണ്. പെങ്ങൾ തലചീകുന്നത്, അച്ഛൻ കണ്ണട വെക്കുന്നതു, ബോയ് ഫ്രണ്ട് ജീൻസ് ഇട്ടു നിൽക്കുന്നത്, ഇങ്ങനെ ഇതിൽ എഴുതാൻ പറ്റാത്ത കുറെ ചിത്രങ്ങളും പോസ്റ്റുകളുമണ് വളരെ കൂടുതൽ. അവക്ക് എല്ലാം എണ്ണമറ്റ ലൈക്കും പോസ്റ്റും ഷെയറും കമന്റ്കളും. താൻ പോസ്റ്റു ചെയിത ചിത്രത്തിന് ഉദ്ദേശിച്ച ആൾ ലൈക്‌ ചെയ്തില്ല എന്ന കാരണത്താൽ ആത്മഹത്യാ ചെയിതിട്ടുള്ള നാടാണ് നമ്മുടെത്തു എന്ന ഓർമപ്പെടുത്തൽ കൂടി ആകട്ടെ ഈ ലേഖനം. അടുത്തിടെ ബാംഗ്ലൂരിൽ ഒരു പുഴയിൽ ഇറങ്ങി സെൽഫി എടുക്കാൻ നോക്കിയ മൂന്നു എഞ്ചിനിയറിങ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു മുങ്ങി മരിച്ച വാർത്തക്ക് കിട്ടി ആയിരത്തിൽ ഏറെ ലൈകും ഷെയറും കേരളത്തിൽ ഇന്ന് ജനസംഖ്യയെക്കാൾ കൂടുതൽ മൊബൈൽ ഫോണുകൾ ആണ് പണ്ടൊക്കെ ഉയർന്നു നിൽക്കുന്നതു ക്ഷേത്രങ്ങളും, ഗോപുരങ്ങളും, പള്ളികളും അതിന്റ കുരിശുകളും ഒകെ ആയിരുന്നു എന്നാൽ ഇന്ന് അവയെക്കാൾ ഉയർന്നു നിൽക്കുന്നത് മൊബൈൽ ടവർകൾ ആണ്. എന്തിനു ഏറെ പറയുന്നു തൊട്ടടുത്ത മുറിയിൽ ഉള്ള വ്യക്തിയുമായി സംസാരിക്കുവാന് മെനകെടാതെ എസ്. എം. എസും, മെയിലും അയച്ചു കാപ്പി കുടിക്കുവാൻ സമയമായി എന്നു പറയുന്നത് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. കുറച്ചുകാലം മുൻപ് വരെ സ്കൂളിൽ വിട്ടിരുന്ന കുട്ടികൾ മുറ്റത്തു കളിക്കുക എന്നത് കുട്ടികളുടെ ശീലമായിരുന്നു എങ്കിൽ ഇന്ന് പലയിടത്തും അത് മാറിയ മട്ടാണ്. ഒരു മണിക്കൂർ നേരത്തെ ശാരിരിക വ്യായമതെക്കാൾ താല്പര്യം ഒരു ശരിരം അനങ്ങാതെ കമ്പ്യൂട്ടർ ഗെയിം കളിക്കാണ് കുട്ടികൾക്ക് താല്പര്യം. കാരണം ദേഹത്തു പൊടിയും അഴുക്കും പറ്റുകയില്ലല്ലോ?ഇങ്ങനെ ഉള്ള കുട്ടികൾക്കു സംവാദശേഷി കുറവാണെന്ന് വൈദ്യശാസ്ത്രവും ഒരു പോലെ പറയുന്നു. ചുരുക്കം ശാരിരിക ആരോഗ്യവും മാനസിക ആരോഗ്യവും നശിച്ച ഒരു തലമുറ ആണ് വളർന്നു വരുന്നത്. ഈ തലമുറയെ കൊണ്ട് നാടിനും രാഷ്ട്രത്തിനും എന്തുപ്രയോജനം. വീഡിയോ ഗെയിമിന്റെ മുന്നിൽ ഇരിക്കുന്ന കുട്ടികൾക്കു അമിതവണ്ണത്തിനും മറ്റു പലരോഗങ്ങൾക്കും കാരണമാവുന്നുവെന്ന് പല മാതാപിതാക്കളും അറിയുന്നില്ല എന്നതാണ് സത്യം. ഒരു പക്ഷെ ഏതൊരു മലയാളിയും അവർപോലും അറിയാതെ ഏറ്റവും കൂടുതൽ പണം മുടക്കുന്നത് മൊബൈലും, ടാബും, ലാപ്ടോപും വാങ്ങുന്നത്തിനു ആണ്. ഒന്ന് ഉപയോഗിച്ച് പഴകുന്നത്തിനു മുൻപ് തന്നെ അതിനേക്കാൾ അത്യാദുനിക സൗകാര്യങ്ങൾ ഉള്ള മറ്റൊന്ന് വാങ്ങാൻ ആണ് താല്പര്യം. ഇങ്ങനെയുള്ള മോഹവലയത്തിൽ പെട്ടു കൊല്ലും, കൊലയും, പിടിച്ചു പറിയും നടത്താൻ തയ്യാറായി നിൽക്കുന്ന ഒരു യുവജന സമൂഹം നമ്മുക്ക് മുമ്പിൽ ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, കച്ചവടസ്ഥാപനങ്ങളും, മെട്രോ റെയിലുകളും കേരളത്തിൽ വര്ധിക്കുമ്പോൾ എപ്പോഴും നമ്മുടെ ചർച്ചകളിലും, രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികകളിലും എടുത്ത് പറയുന്നത് തൊഴിലില്ലായിമായേ കുറിച്ചാണ്. പണി എടുക്കുന്നവർക്ക് അവർ അർഹിക്കുന്ന ജോലിയോ, വേതനവും ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇവയൊന്നും അറിയാതെ ബംഗാളികൾ എന്ന പേരിൽ അന്യസംസ്ഥാനത്തു നിന്ന് വൻതൊഴിൽ എടുത്ത് അവരുടെ കുടുംബം പോറ്റുന്നു എന്തു പണി എടുക്കാനും അവർ തയ്യാറാണ്. ആ തിരിച്ചറിവിനെ അഭിനന്ദിചേ മതിയാവു...........

നദിയ വിജയൻ
9 A എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം