എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

വന്നൂ അടി എത്തിയെത്തി
എത്തിക്കഴിഞ്ഞു നമുക്കായുള്ള
ഓരോ അടിയും
എത്ര പറഞ്ഞു നിന്നോടൊക്കെ കൂട്ടം കൂടണതൊഴിവാക്കാൻ
ഇപ്പോഴാർക്കും കൂടേം വേണ്ട
ഒത്തു കളിക്കാൻ ആരും വേണ്ട
മോഹം കൊണ്ട് കൂടാൻ തോന്നിയാൽ
വടിയും കൊണ്ട് പോലീസ് മാമൻ
ഓടിക്കോളൂ ചാടിക്കോളൂ
അതാ വരുന്നു ഓരോ അടിയും
ജാതിയുമില്ല മതവുമില്ല
തൊട്ടാൽ വീട്ടിൽ കോവിഡ് എത്തും
മുറ്റത്തെയാ കിണ്ടിo വെള്ളോം
സന്തോഷത്താൽ അമരുന്നു
കരുതൽ ഇല്ലേൽ ജീവനെടുക്കുo
കൊറോണയെന്ന മഹാമാരി
ഞങ്ങൾക്ക് തന്നു
പുതിയൊരു ജീവൻ
 

വിനിത വി
9 A എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത