എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

സർവ്വേശ്വരൻ മാനവ മക്കൾക്ക് കനിഞ്ഞുനൽകിയ വരദാനമാണ് പ്രകൃതി. പ്രപഞ്ചസൃഷ്ടി മനുഷ്യ- സൃഷ്ടിക്ക് മുൻപേ ഉണ്ടായതാണ്. പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും പരസ്പരം ഇണങ്ങിച്ചേർന്ന് സന്തുലിതാവസ്ഥയിൽ ആയാൽ ആണ് നല്ല മനുഷ്യ ജീവിതം സാധ്യമാകൂ. ഋതുഭേദങ്ങളുടെ നിലക്കാത്ത പ്രവാഹമായി കാലം അതിവേഗം പാഞ്ഞു. അതിനൊത്തു പരിഷ്കൃത സമൂഹവും പുഷ്ടി കൈവരിച്ചു. വന് ചത്വരത്തിൽ തീ കുണ്ട ത്തിന് ചുറ്റും, എന്തെല്ലാമോ പാടി നടന്നിരുന്ന അപരിഷ്കൃതർ ഇൽ നിന്ന് പ്രകൃതിയെ വെട്ടി പിടിക്കുവാൻ കെൽപ്പുള്ള പരിഷ്കൃതരായ അധികാര ശക്തിയായി ഇന്ന് മനുഷ്യൻ പരിവർത്തനം പ്രാപിച്ചു. യുഗാന്തരങ്ങൾ ആയ മനുഷ്യൻറെ ജൈത്രയാത്രക്ക് ഒത്തു, അവൻറെ ഉള്ളിൽ കുടിയിരുന്ന അത്യാർത്തിയും വികസിച്ചു. സകലതിനെയും കാൽക്കീഴിൽ ആകണമെന്ന് ഉള്ള ചിന്തയാണ് ഇന്ന് മനുഷ്യമനസ്സുകളെ നയിക്കുന്നത്.

           " മനുഷ്യൻറെ ആവശ്യത്തിനുള്ള എല്ലാം പ്രകൃതിയിൽ ഉണ്ട്. എന്നാൽ അത്യാർത്തിക്ക് ഉള്ളത് ഇല്ല." - ഗാന്ധിജി

മനുഷ്യരാശിയുടെ നിലനിൽപ്പിനും, ഉപഭോഗത്തിനും ആവശ്യമായ വിഭവങ്ങൾ നമുക്ക് ഒരുക്കി തരുന്ന പ്രകൃതിയെന്ന ജനനിയെ സംരക്ഷിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഇത് പ്രകൃതിയുടെ മക്കളായ നമ്മുടെ കടമയും, കർത്തവ്യവുമാണ്. ഇന്ന് പരിസ്ഥിതി പ്രശ്നം എന്നത്തേക്കാളും ഉപരി രൂക്ഷമായിരിക്കുകയാണ് ജനപ്പെരുപ്പം വർദ്ധിക്കുന്നു, ഫാക്ടറികൾ പെരുകുന്നു, ആധുനിക സാങ്കേതിക വിദ്യകളിൽ അഭിരമിച്ചു കൊണ്ട് ആർഭാടം ജീവിതത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യാനായി ആരംഭിച്ചിരിക്കുകയാണ്. ഒരു വൃക്ഷത്തിന്, ചുവട്ടിൽ മഴു എറിയുമ്പോൾ മനുഷ്യൻ സ്വയം ശവക്കുഴി തോണ്ടുകയാണ്. ഒരാൾ വിചാരിച്ചാൽ, മാത്രം മതി ഈ സ്ഥിതിക്ക് മാറ്റമുണ്ടാകും ആ ഒരാൾ എന്തുകൊണ്ട് നമുക്കായി കൂടാ മാറ്റത്തിൻറെ കൊടുങ്കാറ്റായി വീശാം. കമ്പോസ്റ്റ് കുഴികൾ നിനിർമ്മിക്കുക, പ്ലാസ്റ്റിക് ഉപേക്ഷിക്കുക, കടലാസ് ബാഗുകൾ നിർമ്മിക്കുക ബൾബുകൾ മാറ്റിയിടുക,, സ്വകാര്യവാഹനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക, ഇലക്ട്രിക് ഉപകരണങ്ങൾ സംരക്ഷിക്കുക, അവ പുനർ ഉപയോഗിക്കുകയും, പഴയ വസ്തുക്കൾ കൊണ്ട് ഉപയോഗപ്രദമായ വസ്തുക്കൾ, നിർമ്മിക്കുക, സസ്യാഹാരം ശീലമാക്കുക, ജലസംരക്ഷണം, മാലിന്യ സംസ്കരണം, എന്നിങ്ങനെ പട്ടിക നീളുന്നു. ഇതുവഴി, കാലാവസ്ഥാ വിധി ചലനവും, വെള്ളപ്പൊക്കം, പേമാരി, കൊടുങ്കാറ്റ്,. പകർച്ചവ്യാധികൾ എന്നിവയിലേക്ക് വിരൽ ചൂണ്ടുന്നു. ഇന്ന് ലോകരാഷ്ട്രങ്ങളുടെ കോട്ടകൊത്തളങ്ങൾ എല്ലാം തകർത്തെറിഞ്ഞു കൊണ്ട് മാനവരാശിയുടെ വളർച്ചയുടെ ഗ്രാഫി നെ തന്നെ തകർത്തെറിഞ്ഞു കൊണ്ട് കടന്നുവന്ന കൊറോണ വൈറസ് ലോകത്തെ ഭരിച്ചു കൊണ്ട് ഇരിക്കുകയാണ്. കിരീട ആകൃതിയിൽ ലോക രാജനായി കൊറോണ കിരീടം അണിഞ്ഞ സംഹാരതാണ്ഡവം ആടുകയാണ്. യാതൊരു പ്രതിവിധിയും കണ്ടെത്താനാവാതെ വലയുകയാണ് മനുഷ്യരാശി ഇത് ചൂഷണത്തിന് റെ തിക്തഫലം ആണ്. ഒടുവിൽ പ്രകൃതിയും പ്രതികരിച്ചു തുടങ്ങി. മനുഷ്യൻറെ ക്രൂര ചെയ്തികൾ ഓട് തന്നെ. ജീവനുവേണ്ടി വെമ്പൽകൊള്ളുന്ന മനുഷ്യരാശി വീടിൻറെ അകത്തളങ്ങളിൽ ഒതുങ്ങി കൂടി ഇപ്പോൾ പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഈ ഒരു സത്പ്രവർത്തി തുടർന്നാൽ, വരും വർഷങ്ങളിൽ ജീവൻ വസിക്കുന്ന ഒരിടമായി ഭൂമി നിലനിൽക്കും. പ്രകൃതി ആയി ഒന്നുചേരാം മനസ്സുകൊണ്ട് പ്രകൃതി സംരക്ഷണത്തിന് നല്ല പാഠവുമായി.

   " ഏതു ധൂസര സങ്കല്പത്തിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും" -വിഷുക്കണി (വൈലോപ്പിള്ളി)
 

സമൂഹത്തിൻറെ താഴെത്തട്ടിൽ നിന്നും സിംഹാസനം വരെ എന്തുമാകട്ടെ നിങ്ങളുടെ സ്ഥാനം. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.വരുമൊരു ഭാവിക്കായി ഒത്തൊരുമിച്ച് ഇടാം" ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന എന്തിനെയും തച്ചുടക്കയാനും, പ്രകൃതിയുടെ നിലനിൽപ്പിനായി മനുഷ്യരാശിയുടെ നിലനിൽപ്പിനായി നമുക്ക് ധീരമായി പൊരുതാം.
അനഘ ആന്റ‍ു
10 b എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം