Schoolwiki സംരംഭത്തിൽ നിന്ന്
ജൂൺ 5 പരിസ്ഥിതി ദിനം.. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം കൊളാഷ് എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു .
ജൂലൈ 11 ജനസംഖ്യ ദിനം ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം പോസ്റ്റർ എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു.
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സഡാക്കോ കൊക്ക് നിർമ്മിച്ചും യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മിച്ചും ഹിരോഷിമ ദിനം ആചരിച്ചു
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി ക്വിസ്സ്,ദേശഭക്തിഗാനം, ടാബ്ലോ, പ്രസംഗം, ദേശഭക്തിഗാനം എന്നിവ നടത്തി
ചിങ്ങം ഒന്ന് കർഷക ദിനം കർഷക ദിനവുമായി ബന്ധപ്പെട്ട കൃഷിച്ചൊല്ലുകൾ,കൃഷി പാട്ടുകൾ , കൃഷി ചിത്രങ്ങൾ എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു
സെപ്റ്റംബർ 5 അധ്യാപക ദിനം വിദ്യാർഥികൾ കുട്ടി അധ്യാപകരായി അവതരണം നടത്തി. അദ്ധ്യാപകർക്ക് ആശംസകാർഡുകൾ തയ്യാറാക്കി
സെപ്റ്റംബർ 8 ലോക സാക്ഷരത ദിനം സാക്ഷരത ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ, പ്രസംഗം എന്നിവ അവതരിപ്പിച്ചു
സെപ്റ്റംബർ 16 ഓസോൺ ദിനം ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ,പ്രസംഗം, കൊളാഷ് എന്നിവ നിർമ്മിച്ചു
ഒക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധി സ്മരണ പുതുക്കി ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കി
നവംബർ ഒന്ന് കേരളപ്പിറവി കേരളപ്പിറവിയോടനുബന്ധിച്ച് ഡിജിറ്റൽ വീഡിയോ പ്രദർശനം നടത്തി.കേരളത്തെ കുറിച്ചുള്ള പാട്ടുകൾ അവതരിപ്പിച്ചു
ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന ക്വിസ്, ഭരണഘടന ആമുഖ വായനയും, പ്രസംഗം,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.