എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/അകറ്റിടാം കോറോണയെ...

Schoolwiki സംരംഭത്തിൽ നിന്ന്

അകറ്റിടാം കോറോണയെ... അകറ്റിടാം കോറോണയെ...

അകറ്റിടാം കോറോണയെ...

 

നീലചായത്തിൽ മുങ്ങിയ
ശ്വാസഗോളത്തിനെന്തിന്നു
ചോരതൻ ദുർഗന്ധമെങ്ങും.
അഹന്തയിന്നിതാ പതുങ്ങുന്നു
കൂട്ടിലടച്ച കിളികളായ് നാമും
തിരക്കിനെ വിട്ടു പതുങ്ങുന്നു.
ഭീരുവായ് നമ്മളും.
പുലിയിന്നു പതങ്ങുന്നു,നാളെ
കുതിച്ചിടാൻ അലറിടാൻ
ഇന്ന് നാം പതുങ്ങയാൽ
നാളെ നാം കുതിച്ചിടും.
വെറുതെയിരിപ്പല്ല യുദ്ധത്തിലാണ് നാം
കൊറോണ' കോർക്കും മാലയെ തകർത്തിടാൻ
കടത്തീടരുതൊരു കീടത്തെയും
നമ്മളിൻ ദേഹത്തു
ഹാൻ‍ഡ് വാഷാണു' നമുക്കതിൻ ആയുധം
തൊടാതിരിക്കുക' നാം അതിലല്ലേ
കീടത്തെയൂതിപ്പറത്തേണ്ടൂ.
കണ്ണും മൂക്കും തൊടരുത്,അതിലല്ലേ
എരിച്ചിടും നാം കൊറോണയെ.
അകലമാണിന്ന് നമ്മുടെ ഒരുമ
ശ്രദ്ധയാണിന്ന് നമ്മുടെ കവചം
വേർപ്പെടലാണ് നമ്മുടെ ത്യാഗം.
ഒന്നിൽ നിന്നൊന്നിലേക്കു കോർക്കുന്നയീ
മാലയെ നമ്മൾക്കു വേർപ്പെുത്തിടാം.
പേടി വേണ്ട,നാം യോദ്ധാക്കൾ
മാനവരാശിതൻ വാൾമുനകൾ
ആത്മവിശ്വാസം നമുക്കു പകർന്നിടാം
ശരിയെ പരത്തിടാം,പൊയ് വാർത്തയല്ല
പൊട്ടിച്ചെറി‍‍‌‌‍ഞ്ഞിടാം കൂട്ടുതൻ മാലയെ
പൊട്ടിച്ചെറിഞ്ഞിടാം, പിന്നീടൊരിക്കൽ
കരുത്തോടെ കോർത്തിടാൻ,ഉജ്ജ്വലിക്കാൻ
പൊട്ടിമുളച്ചവർ പൊട്ടാത്ത
നെഞ്ചിനെ പൊട്ടിത്തെറിപ്പിച്ചു
പൊട്ടിക്കരയിച്ചീടുവാൻ
പാലിച്ചീടാം ലോക്ക്ഡൗൺ,നമുക്കു
പാലിച്ചിടാം കൈകഴുകൽ
പറിച്ചെറിയാം വേരോടെയീ 'കൊറോണയെ'.

COME LET'S BREAK THE CHAIN

കൃഷ്ണപ്രിയ
8F എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത