എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി/അക്ഷരവൃക്ഷം/എന്റെ പുളിമരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പുളിമരം

അമ്മയുടെ വീടിന്റെ തെക്കു വശത്ത് വലിയൊരു പുളിമരം ഉണ്ടായിരുന്നു.അതിന്റെ മനോഹരമായ ഇലപടർപ്പുകൾ അവിടെ തണൽ വിരിച്ചു നിന്നിരുന്നു. ആ പുളിമരത്തിന്റെ ചുവട്ടിലിരുന്നാൽ എത്ര ചുടത്തും നല്ല സുഖമായിരുന്നു.ഇപ്പൊൾ അതവിടെ ഇല്ലെങ്കിലും അതിന്റെ ഇലപടർപ്പുകളെപ്പൊലെ മനസ്സിൽ എന്നും പച്ചപിടിച്ചു നിൽക്കുന്ന കുറെ ഓർമ്മകൾ. മാർച്ചിന്റെ ആദ്യത്തെ ദിവസങ്ങളിൽ അത് ഇല പൊഴിച്ചിരുന്നൂ. എങ്കിലും അതിന്റെ വണ്ണമുള്ള ഒരു ശിഖരം തണലായി നിന്നിരുന്നു.മീനത്തിലെയും മേടത്തിലെയും കൊടും ചൂടിൽ നിന്ന് രക്ഷിക്കുന്നത് കൊണ്ട് അതിനെ പച്ച പിടിച്ച മരം എന്നു വിളിക്കാനാണെനിക്കിഷ്ടം. എല്ലാ വേനലവധിക്കും ഞാനും കൂട്ടുകാരും മാമ്പഴം തിന്നുന്നത് അതിന്റെ ചുവട്ടിലായിരുന്നൂ. ആ പുളിമരത്തിലെ സ്ഥിര താമസക്കാർ ആയിരുന്നു കുരുവികൾ. അവയുടെ ചെറുതും വലുതുമായ പത്തോളം കൂടുകൾ.ചിലതിൽ താമസക്കാർ ഇല്ല. കുരുവികളുടെ കല പില കേട്ട്, കാറ്റ് കൊണ്ട്.........<
എന്തു രസമായിരുന്നു കഴിഞ്ഞ വേനൽക്കാലം ! ഇപ്പൊൾ അതൊന്നും ഇല്ല കഴിഞ്ഞ വർഷത്തെ വേനലവധിക്കുശേഷം ശേഷം ഞങ്ങൾ അച്ഛന്റെ വീട്ടിലേക്ക് പോയി.സ്കൂൾ അവിടെയാണ് എങ്കിലും അമ്മയുടെ നാട്ടിൽ ആറേഴു കൂട്ടുകാർ ഉണ്ട്. പതിവുപോലെ ഈ വേനലവധിക്ക് അമ്മയുടെ വീട്ടിൽ എത്തിയഉടൻ ഞാൻ മുറ്റത്തേക്ക് ഓടി. പുളിമരത്തിലെ കുരുവിക്കൂടുകൾ കാണാൻ എനിക്ക് തിടുക്കമായി രുന്നു.ഞാൻ ഞെട്ടിപ്പോയി.എന്റെ പുളിമരം അവിടെയില്ല......ആകെയൊരു ശൂന്യത........ഞാൻ അമ്മൂമ്മയുടെ അടുത്തേക്കൂടി."അമ്മുമ്മേ.......എന്റെ പുളിമരമെ വിടെ?<
"ഓ….അതോ...ഇതുവരെ അത് കായ്ച്ചിട്ടില്ല ,...ഇന്നലെ അതങ്ങ് വെട്ടിക്കളഞ്ഞു" വിറയ്ക്കുന്ന പാദങ്ങളോടെ ഞാൻ പുളിമരം നിന്നിടത്ത് എത്തി.എന്റെ പുളിമരം അതാ നിലം പൊത്തി കിടക്കുന്നു.എന്റെ കുരുവിക്കൂടെവിടെ? അതിന്റെ വാടി ത്തൂങ്ങിയ ഇലകൾക്കിടയിൽ തകർന്ന കുരുവിക്കൂടും കുറെ പൊട്ടിയ മുട്ടകളും എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. ഞാൻ ചുറ്റും നോക്കി പ്രകൃതിയും എന്നോടൊപ്പം കരയുന്നുണ്ടോ?

ഭദ്രഹരി
5 A എസ്.വി.വി.എച്ച്.എസ്.എസ് താമരക്കുടി
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ